Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാരത് ബന്ദിനിടെ പുറത്തുവരുന്നത് മാരക കെമിക്കലുകള്‍... സൂക്ഷിച്ചില്ലെങ്കില്‍ ദു:ഖിക്കേണ്ടിവരും

ബെംഗളൂരു: ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. രാജ്യത്ത് നിരവധി പ്രതിഷേധ പ്രകടനങ്ങളും നടന്നുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ഭാരത് ബന്ദ് കൊണ്ട് അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്ന മാരക വിഷമുള്ള കെമിക്കലുകളാണ് എന്ന് റിപ്പോര്‍ട്ട്. ജനങ്ങള്‍ പുറത്തേക്കിറക്കുന്നത് പോലും സുരക്ഷിതമല്ലെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ഇപ്പോള്‍ മാത്രമല്ല എല്ലാ ബന്ദിലും ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്ന സംഭവങ്ങളുണ്ടാകാറുണ്ട്. ഇത് ഭയപ്പെടുത്തുന്ന കാര്യം തന്നെയാണ്.

അതേസമയം സാധാരണ ജനങ്ങള്‍ക്ക് മാത്രമല്ല പ്രതിഷേധക്കാര്‍ക്കും സൈനികര്‍ക്കും വരെ ഹാനികരമാകുന്ന വിഷങ്ങളാണ് ഇത്. ഇത്തരം സമരങ്ങള്‍ക്ക് സുരക്ഷ പലപ്പോഴും സൈനികരായിരിക്കും ഒരുക്കുക. അപ്പോള്‍ അവര്‍ സൂക്ഷിക്കേണ്ടതുണ്ട്. വളരെ പെട്ടെന്ന് മരണം സംഭവിക്കുകയോ അതല്ലെങ്കില്‍ മാരക രോഗങ്ങള്‍ വരാനോ ഉള്ള സാധ്യതയാണ് ഉള്ളതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കത്തിക്കൊണ്ടിരിക്കുന്ന ടയറുകള്‍

കത്തിക്കൊണ്ടിരിക്കുന്ന ടയറുകള്‍

ഭാരത് ബന്ദില്‍ പ്രതിഷേധിക്കാര്‍ ഒരുപോലെ സ്വീകരിച്ചിരിക്കുന്ന മാര്‍ഗമാണ് ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നത്. ഇതുവഴി കട്ടപ്പുക അന്തരീക്ഷത്തിലേക്ക് കടക്കും. എന്നാല്‍ ഇത് ശുദ്ധവായുവില്‍ ചേരുമ്പോള്‍ വിഷമയമാകും. ഈ രാസപദാര്‍ത്ഥങ്ങളില്‍ നേരത്തെ തന്നെ മാരക വിഷങ്ങള്‍ അടങ്ങിയിട്ടുണ്ട്. സൈനഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ്, സ്‌റ്റെറീന്‍, ബുറ്റാഡീന്‍ എന്നീ പദാര്‍ത്ഥങ്ങളും ഈ പുകയില്‍ അടങ്ങിയിട്ടുണ്ട്.

സയനെെഡ് ആളെ കൊല്ലും

സയനെെഡ് ആളെ കൊല്ലും

സയനെെഡ് എന്ന രാസ പദാര്‍ത്ഥത്തെ കുറിച്ച് എല്ലാവര്‍ക്കുമറിയാവുന്നതാണ്. ഇവ ആളെ കൊല്ലികളുമാണെന്ന് അറിയാം. ഇവ അന്തരീക്ഷത്തിലേക്ക് പടര്‍ന്നാല്‍ രോഗികളായവര്‍ പെട്ടെന്ന് തന്നെ മരിക്കാന്‍ സാധ്യതയുണ്ട്. ശ്വസിക്കുന്നവരെ പെട്ടെന്ന് തന്നെ രോഗികളാക്കാനും സയനെെഡിന് സാധിക്കും. ശ്വാസകോശത്തിനും ഹൃദയത്തിനുമാണ് ഇത് ഏറ്റവുമധികം ബാധിക്കുക. ജീവകോശങ്ങള്‍ക്ക് വേണ്ട ഊര്‍ജം നിര്‍മിക്കാനുള്ള ശരീരത്തിന്റെ പ്രവൃത്തി എളുപ്പത്തില്‍ താളം തെറ്റിക്കാന്‍ സയനെെഡിന് സാധിക്കും.

വീര്യമേറിയ കാര്‍ബണ്‍ മോണോക്‌സൈഡ്

വീര്യമേറിയ കാര്‍ബണ്‍ മോണോക്‌സൈഡ്

കാര്‍ബണ്‍ മോണോക്‌സൈഡ് ഏറ്റവും ആപത്തുണ്ടാകുന്ന രാസപദാര്‍ത്ഥമാണ്. പുകയിലൂടെ പുറന്തള്ളുന്ന ഈ പദാര്‍ത്ഥം ജീവനില്ലാതാക്കുന്നതിന് കാരണമാകും. വളരെ പെട്ടെന്ന് തന്നെ ശരീരത്തെ ബാധിക്കുന്നതാണ് ഇത്. ഹീമോഗ്ലോബിനുമായി ഇത് കൂടിചേര്‍ന്നാല്‍ ഓക്‌സിജന്‍ വഹിക്കുന്ന ഭാഗത്തിന്റെ പ്രവര്‍ത്തനം തന്നെ ഇല്ലാതാക്കും. ഇതോടെ ശരീരത്തിന്റെ മൊത്തം ഭാഗത്തേക്കുള്ള ശുദ്ധവായു സഞ്ചാരവും തടസ്സപ്പെടും. വീടുകളില്‍ ചെറിയ കുട്ടികളുണ്ടെങ്കില്‍ സൂക്ഷിക്കേണ്ടതാണ്. കടുത്ത തലവേദന, ഓക്കാനം, ഛര്‍ദ്ദി എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. പ്രതിഷേധ സ്ഥലങ്ങളിലുള്ള ഗര്‍ഭിണികള്‍ ഈ സമയം പുറത്തിറങ്ങാതിരിക്കാനും ശ്രദ്ധിക്കണം. ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കാന്‍ ഇത് കാരണമാകും.

സള്‍ഫര്‍ ഡയോക്‌സൈഡും സൂക്ഷിക്കേണ്ടത്

സള്‍ഫര്‍ ഡയോക്‌സൈഡും സൂക്ഷിക്കേണ്ടത്

സല്‍ഫര്‍ ഡയോക്‌സൈഡും വളരെയധികം സൂക്ഷിക്കേണ്ട ഒന്നാണ്. ശ്വാസ തടസ്സമടക്കമുള്ള കാര്യങ്ങളെ ഇതുവഴി കൊണ്ടും ഭയപ്പെടേണ്ടതുണ്ട്. പെട്ടെന്നുണ്ടാകുന്ന ശ്വാസ തടസ്സം വഴി മരണം വരെ സംഭവിക്കാം. ഇത്തരം സാഹചര്യങ്ങളില്‍ ഗര്‍ഭിണികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. അതേസമയം ഈ മൂന്ന് മാരക വിഷങ്ങളുള്ള രാസപദാര്‍ത്ഥങ്ങളും അന്തരീക്ഷത്തിലേക്ക് വ്യാപിക്കുമ്പോള്‍ പ്രകൃതിയെ ജീവജാലങ്ങളെയും ഒരുപോലെ ബാധിക്കുമെന്നാണ് ഡോക്ടര്‍മാരും പറയുന്നത്.

ബുറ്റാഡിനും സ്റ്റെറീനും

ബുറ്റാഡിനും സ്റ്റെറീനും

ടയറുകള്‍ കത്തിക്കുന്നത് വഴി ബുറ്റാഡീന്റെയും സ്റ്റെറീന്റെയും പദാര്‍ത്ഥങ്ങള്‍ പുറന്തള്ളപ്പെടുന്നുണ്ട്. ഇത് പെട്ടെന്ന് പ്രശ്‌നങ്ങളുണ്ടാക്കുന്നവയല്ല. എന്നാല്‍ ദീര്‍ഘകാലത്തേക്ക് നമ്മളെ രോഗിയാക്കാന്‍ ഇതിന് സാധിക്കും. ചെറിയ അളവില്‍ ഇത് ശരീരത്തിലെത്തിയാല്‍ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഇത് തകരാറിലാക്കുക. ഇത് ശരീരത്തില്‍ നില്‍ക്കുന്ന കാലത്തോളം രോഗങ്ങള്‍ ഒന്നൊഴിയാതെ നമ്മളെ തേടി വരും. നാഡീ സ്പന്ദനത്തെ ബാധിക്കുകയും തുടര്‍ന്ന് കരള്‍ സംബന്ധമായ അര്‍ബുദത്തിലേക്ക് നയിക്കുകയും ചെയ്യും.

ഡോക്ടര്‍മാര്‍ പറയുന്നത്

ഡോക്ടര്‍മാര്‍ പറയുന്നത്

ഇത് രാജ്യത്തിനാകെ ഭീഷണിയാണെന്ന് ഡോ സീമ ജാവേദ് പറഞ്ഞു. കാര്‍ബണ്‍ ഉപയോഗം കുറച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ഇത്തരം പ്രവൃത്തികള്‍ നടക്കുന്നത്. നൈട്രോജന്‍ ഓക്‌സൈഡുകള്‍ കൂടി ടയറുകള്‍ കത്തിക്കുന്നതിലൂടെ അന്തരീക്ഷത്തിലെത്തുന്നുണ്ട്. ജീവന തന്നെ ഭീഷണിയാണ് അത്തരം രാസ പദാര്‍ത്ഥങ്ങള്‍. ഇത്തരം പ്രതിഷേധങ്ങളില്‍ ആളുകള്‍ പങ്കെടുക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്ന് ഡോ സീമ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+