കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂകമ്പമോ? രക്ഷയ്ക്ക് താജ് മഹല്‍ ഉണ്ടല്ലോ...

  • By Mithra Nair
Google Oneindia Malayalam News

ദില്ലി :ഭൂകമ്പവും താജ്മഹലും തമ്മില്‍ എന്തു ബന്ധം എന്നാവും നിങ്ങളുടെ ചിന്ത. എന്നാല്‍ കേട്ടോളു ഇവ തമ്മില്‍ നല്ല ബന്ധമുണ്ട്. ഭൂകമ്പമുണ്ടായാല്‍ താജ്മഹലിനുളളില്‍ കടക്കാനായാല്‍ നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന് ഭൂമി ശാസ്ത്രഗവേഷകര്‍. ഒരു ഭൂകമ്പത്തില്‍ ആഗ്ര മുഴുവന്‍ ഇല്ലാതായാലും ഈ സ്മാരകത്തിന് ഒന്നും സംഭവിക്കില്ലെന്ന് ഭൗമശാസ്ത്രജ്ഞനായ ഡി.വി.ശര്‍മ്മ പറയുന്നത്.

ഭൂകമ്പത്തെ പ്രതിരോധിക്കുന്ന വിധത്തിലാണ് താജ്മഹലിന്റെ രൂപകല്‍പ്പന. മാത്രമല്ല തികച്ചും മൃദുവായ നദീതട മണ്ണില്‍ നാല് നൂറ്റാണ്ടുകളായി ഒരു പോറല്‍ പോലുമില്ലാതെ ഇത് നിലനില്‍ക്കുന്നതിനും കാരണം ഇതിന്റെ നിര്‍മാണത്തിലെ മികവ് തന്നെയാണ്. റിക്ടര്‍ സ്‌കെയിലില്‍ ഒന്‍പത് തീവ്രത രേഖപ്പെടുത്തുന്ന ഒരു ഭൂകമ്പമുണ്ടായാല്‍ ഇന്ത്യയിലെ ജനസാന്ദ്രതയേറിയ ഒരു നഗരം പോലും അവശേഷിക്കില്ല എന്നാല്‍ അപ്പോഴും താജ്മഹലിന് ഒന്നും സംഭവിക്കില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.

താജ് മഹല്‍

താജ് മഹല്‍

മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ തന്റെ പത്‌നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് താജ് മഹല്‍

നിര്‍മ്മാണം

നിര്‍മ്മാണം

പൂര്‍ണമായും വെണ്ണക്കല്ലില്‍ നിര്‍മ്മിച്ച ഈ സ്മാരകം പൂര്‍ത്തിയാകാന്‍ ഇരുപത്തി രണ്ട് വര്‍ഷം എടുത്തു എന്നാണ് കണക്ക്.

കാലഘട്ടം

കാലഘട്ടം

ഏകദേശം 1632 ല്‍ പിണി തുടങ്ങി 1653 ല്‍ പണി തീര്‍ന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.

വാസ്തു വിദ്യ

വാസ്തു വിദ്യ

താജ് മഹല്‍ പേര്‍ഷ്യന്‍ സംസ്‌കാരത്തിന്റേയും മുഗള്‍ സംസ്‌കാരത്തിന്റേയും വാസ്തുവിദ്യകളുടെ ഒരു സങ്കലനമാണ്. ഇതു കൂടാതെ തിമുര്‍ രാജവംശത്തില്‍ നിന്നുള്ള ചില വാസ്തുവിദ്യയുടേയും പ്രചോദനം ഇതിന്റെ രൂപകല്പനയില്‍ ഉണ്ട്.

ലോകാത്ഭുതം

ലോകാത്ഭുതം

ലോകത്തിലെ 8 അത്ഭുതങ്ങളില്‍ ഒന്നാണ് താജ് മഹല്‍

താജ് മഹലും ടൂറിസവും

താജ് മഹലും ടൂറിസവും

ഇന്ത്യന്‍ ടൂറിസത്തിലെ നിര്‍ണായക ഘടകമാണ് താജ് മഹല്‍. സ്വദേശികളും വിദേശികളുമായി പതിനായിരക്കണക്കിന് ആളുകളാണ് ദിനംപ്രതി
താജ് മഹല്‍ കണാനെത്തുന്നത്

English summary
When there’s an earthquake in Agra, the safest place to be will be inside the Taj Mahal. According to D V Sharma, superintending archaeologist in Agra, “It is the safest monument
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X