അവിഹിത മുണ്ടെന്ന് സംശയം; 33കാരൻ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി!
ഹൈദരാബാദ്: അവിഹിതം ആരോപിച്ച് ഭാര്യയെും രണ്ട് മക്കളെയും യുവാവ് ക്രൂരമായി കൊലപ്പെടുത്തി. 33 കാരനായ ഗുരു പ്രവീൺ കുമാറാണ് 28 കാരിയായ ഭാര്യ ചാന്ദ്നിയെ കൊലപ്പെടുത്തിയത്. തുടർന്ന് മകൻ പ്രവീൺ, മകൾ ക്രിസ്റ്റി എന്നിവരെയും കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാൾ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തെലുങ്കാനയിലാണ് സംഭവം.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. രാത്രി ദമ്പതികൾ തമ്മിൽ വഴക്ക് തുടങ്ങി. വഴക്ക് തുടങ്ങിയപ്പോൾ തന്നെ അമ്മയെയും സഹോദരനെയും പ്രവീൺ ഇറക്കി വിട്ടിരുന്നു. തുടർന്ന് ഭാര്യയുമായുള്ള വഴക്ക് മൂർച്ഛിച്ചപ്പോൾ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. തലയ്ക്ക് മാരകമായി പരിക്കേറ്റതിനാൽ തൽക്ഷണം ചാന്ദിനി മരണപ്പെട്ടു.

v
സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്നു ചാന്ദ്നി. ആദ്യ ബന്ധം വേർപെടുത്തിയ ശേഷം പ്രവീൺകുമാറുമായി ചാന്ദ്നി പ്രണയത്തിലാകുകയായിരുന്നു. കുഴിഞ്ഞ കുറച്ച് മാസങ്ങളായി ചാന്ദ്നിക്ക് അവിഹിത ബന്ധമുണ്ടോയെന്ന് പ്രവീണിന് സംശയം ജനിച്ചു. സംശയം തുടങ്ങിയതിന് ശേഷം പലപ്പോഴും ചാന്ദ്നി ക്രൂര മർദനത്തിന് ഇരയാകേണ്ടി വന്നിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇരുമ്പ് ദണ്ഡ്കൊണ്ട് തലയ്ക്കടിച്ചു
ചാന്ദിനിയെ ക്രൂരമായി കൊന്നതിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പ്ര്വീണിന്റെ തീരുമാനം. എന്നാൽ ഭാര്യയും താനും മരിച്ചാൽ മക്കൾ ആനാഥമാകില്ലെയെന്ന സംശയം ഉടലെടുത്തു. തുടർന്ന് മക്കളെയും കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. മകൻ അയാനെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. മകൾ ക്രിസ്റ്റിയെ ഭാര്യയെ പോലെ ഇരുമ്പു ദണ്ഡ്കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പോലീസിൽ കീഴടങ്ങി
ദമ്പതികള്‍ തര്‍ക്കിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രവീണിന്‍റെ ബന്ധുക്കള്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചിരുന്നു. സംഭവദിവസം രാത്രിയില്‍ പോലീസ് സ്റ്റേഷനില്‍ നിന്നും പ്രവീണിന്റെ സഹോദരന്‍ ഫോണ്‍ ചെയ്ത് ബൈക്കിന്റെ താക്കോല്‍ ആവശ്യപ്പെട്ടു. താക്കോലുമായി പോലീസ് സ്റ്റേഷനിലെത്തിയ പ്രവീൺ പോലീസിന് കീഴടങ്ങി കുറ്റസമ്മതം നടത്തുകയായിരുന്നു.

ആദ്യ വിവാഹം അഞ്ച് വർഷത്തിന് മുമ്പ്
ചാന്ദിനിയുടെ ആദ്യ വിവാഹംം നടക്കുന്നത് അഞ്ച് വർഷത്തിന് മുമ്പാണ്. ആ ബന്ധത്തിലുള്ള കുട്ടിയാണ് മൂത്തമകൻ അയാൻ. രണ്ടാമത് പ്രവീണിനെ വിവാഹം കഴിച്ചതിന് ശേഷമുള്ള കുട്ടിയാണ് ക്രിസ്റ്റി. പലപ്പോഴും ഇവർ തമ്മിൽ വഴക്കുണ്ടാകാറുണ്ട്. ചാന്ദിനിയെ പ്രവീൺ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നെന്നും പോലീസ് വ്യക്തമാക്കുന്നു. സ്വന്തം വീട്ടുകാരെ പോലും ഇതിന് തടസം നിൽക്കാൻ ശ്രമിച്ചപ്പോൾ വഴക്ക്ക്കു പറഞ്ഞിരുന്നെന്നും പോലീസ് വ്യക്തമാക്കുന്നു.












Click it and Unblock the Notifications