അവിഹിതം അവസാനിപ്പിച്ചില്ല; ഭര്‍ത്താവിന്റെ സ്വകാര്യഭാഗങ്ങളില്‍ തിളച്ച വെള്ളമൊഴിച്ച് ഭാര്യ, പിന്നീട് സംഭവിച്ചത്
വിവാഹബന്ധത്തില്‍ ഏറ്റവും കൂടുതല്‍ വിള്ളലേല്‍പ്പിക്കുന്ന ഒന്നാണ് അവിഹിതം. അവിഹിതത്തെ തുടര്‍ന്നുണ്ടാകുന്ന പല സംഭവവികാസങ്ങളും വാര്‍ത്തായാവാറുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ചൈനയില്‍ അവിഹിതത്തിന്റെ പേരില്‍ ഒരു കല്യാണം മുടങ്ങിപ്പോയതിന്റെ വാര്‍ത്ത സോഷ്യല്‍ മീഡിയയിവല്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇങ്ങു, തമിഴ്‌നാട്ടില്‍ ഒരു കുടുംബത്തില്‍ സംഭവിച്ച കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഭാര്യ പലതവണ ആവശ്യപ്പെട്ടിട്ടും ഭര്‍ത്താവ് അവിഹിത ബന്ധം അവസാനിപ്പിക്കാത്തതിനെ തുടര്‍ന്ന് ഭാര്യ ചെയ്ത ഒരു കടുംകൈയെ കുറിച്ചാണ് വാര്‍ത്ത. പറഞ്ഞത് കേള്‍ക്കാതെ വന്നതോടെ ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ ഭാഗങ്ങളില്‍ തിളച്ച വെള്ളമൊഴിക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ റാണിപ്പേട്ടിലാണ് സംഭവം.

ഉടുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിനൊരു പ്രത്യേകതയുണ്ട്, അറിയാമോ?
റാണിപ്പേട്ട് ബനവാരത്തിന് സമീപത്തെ ഗ്രാമീണനായ 32കാരമാണ് തിളച്ചവെള്ളമൊഴിച്ചതിന് തുടര്‍ന്ന് പരിക്കേറ്റത്. രണ്ട് മക്കളുടെ പിതാവാണ് ഇദ്ദേഹം. ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി അവിഹിതമുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഇത് ഭാര്യ അറിഞ്ഞതോടെ ബന്ധം അവസാനിപ്പിക്കാന്‍ നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ഇതൊന്നും ഭര്‍ത്താവ് വകവച്ചില്ല. ഇതോടെ ഭാര്യ രണ്ടും കല്‍പ്പിച്ച് തന്റെ ഭര്‍ത്താവിനെ പാഠം പഠിപ്പിക്കണമെന്ന് തീരുമാനിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ഭാര്യ ഇതേച്ചൊല്ലി ഇരുവരും പരസ്പരം വഴക്കിടുകയും ചെയ്തു. ഇതിന് ശേഷം ഭര്‍ത്താവ് ഉറങ്ങിയ ശേഷം ഭാര്യ പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നല്ല ഉറക്കത്തിലായിരുന്ന ഭര്‍ത്താവിന്റെ ലുങ്കി മാറ്റി തിളച്ച വെള്ളം സ്വകാര്യഭാഗങ്ങളിലേക്ക് ഒഴിക്കുകയായിരുന്നു.

യുവാവ് ഒച്ചത്തില്‍ നിലവിളിച്ചതോടെ അയല്‍വാസികള്‍ വീട്ടിലേക്കെത്തി. പൊള്ളലേറ്റ് നിലവിളിക്കുന്ന യുവാവിനെയാണ് അയല്‍വാസികള്‍ക്ക് കാണാനായത്. ഉടന്‍ ഇവര്‍ എല്ലാവരും ചേര്‍ന്ന് യുവാവിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് പ്രാഥമിക ശുശ്രൂഷ നല്‍കി വെല്ലൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications