വാടക വീടുകളിൽ താമസിക്കുന്നവർ 18 ശതമാനം ജിഎസ്ടി അടയ്ക്കണോ? വാസ്തവം ഇതാണ്
ജൂലൈ 18 ന് പ്രാബല്യത്തിൽ വന്ന ജിഎസ്ടി ചട്ടങ്ങളിൽ പുതിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇതനുസരിച്ച് സംരംഭത്തിനും വാണിജ്യ ആവശ്യങ്ങൾക്കുമായി എടുത്തിട്ടുള്ള വാടക വീടുകൾക്കും ഫ്‌ളാറ്റുകൾക്കും ജിഎസ്ടി നിരക്കുകൾ ബാധകമാണ്. ഇതിന് പിന്നാലെ വാടക വീടുകളിൽ താമസിക്കുന്നവർ 18 ശതമാനം ജിഎസ്ടി അടയ്ക്കണം എന്ന രീതിയിൽ ഒരു വാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ വാസ്തവനം എന്താണ്...
വ്യക്തികൾക്ക് വാടക നൽകുമ്പോൾ ജിഎസ്ടി നിരക്ക് ഈടാക്കില്ല. വാടക വീടുകൾക്ക് 18 ശതമാനം ജി.എസ്.ടി ഈടാക്കുമെന്ന വാർത്ത വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചിട്ടുണ്ട്. വ്യവസായ സ്ഥാപനത്തിന് വാടകയ്ക്ക് വീട് നൽകുമ്പോൾ മാത്രമാണ് ജി.എസ്.ടി ഈടാക്കുക എന്ന് ബ്യൂറോ വ്യക്തമാക്കുന്നു.

എന്നാൽ നേരത്തെ ഓഫീസുകൾ അടക്കം വാണിജ്യ ആവശ്യത്തിന് പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്ക് വാടക കൊടുക്കുന്നുണ്ടെങ്കിൽ മാത്രമേ, ജിഎസ്ടി പരിധിയിൽ വരുമായിരുന്നുള്ളൂ. ഇപ്പോൾ കോർപ്പറേറ്റ് സ്ഥാപനങ്ങളോ സംരംഭകരോ ജീവനക്ക് താമസിക്കാനോ ഉൽപ്പാദന യൂണിറ്റിന്റെ ഭാഗമായോ വാസയോഗ്യമായ കെട്ടിടങ്ങൾ വാടകയ്ക്ക് എടുത്താൽ ജിഎസ്ടി ബാധകമാകും.'
പുതിയ പുതിയ ജിഎസ്ടി ചട്ടം അനുസരിച്ച് വാടകക്കാരൻ 18 ശതമാനം ചരക്കുസേവന നികുതി നൽകണം. അതേസമയം വാടകക്കാരന് ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് വഴി ഇളവിന് അപേക്ഷിക്കാവുന്നതാണ്. സ്വകാര്യ വ്യക്തിക്ക് വ്യക്തിപരമായ ഉപയോഗത്തിന് വീട് നൽകിയാൽ നികുതി ഈടാക്കില്ലെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ ട്വീറ്റിലൂടെ അറിയിച്ചു.
നേരത്തെ പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ ജി.എസ്.ടി ഏർപ്പെടുത്താനുള്ള തീരുമാനം കൗൺസിൽ എടുത്തിരുന്നു. ശ്മശാനങ്ങളിലെ ശവസംസ്‌കാരത്തിനും ആശുപത്രി സേവനത്തിനും അധിക നികുതി ഏർപ്പെടുത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തത വരുത്തി ധനമന്ത്രി നിർമ്മല സീതാരാമൻ രംഗത്തെത്തിയിരുന്നു. ശവസംസ്‌കാരത്തിന് നികുതി ഏർപ്പെടുത്തിയിട്ടില്ല എന്നാണ് നിർമല സീതാരാമൻ പറഞ്ഞത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications