അശോക് ചവാൻ ബിജെപിയിലേക്ക്? പ്രതികരിച്ച് മുൻ മുഖ്യമന്ത്രി
മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ചവാൻ ബി ജെ പിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. കഴിഞ്ഞ ദിവസം ബി ജെ പി നേതാവായ ആശിഷ് കുൽക്കർണിയുടെ വീട്ടിൽ ചവാനും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയാണ് അഭ്യൂഹങ്ങൾക്ക് ചൂട് പകർന്നത്. എന്നാൽ ഇത്തരം വാർത്തകൾ തള്ളുകയാണ് ചവാൻ. താൻ കോൺഗ്രസ് വിടാൻ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രചരിക്കുന്നത് വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും ചവാൻ പറഞ്ഞു. ദില്ലിയിൽ നടക്കുന്ന കോൺഗ്രസ് യോഗത്തിൽ പങ്കെടുക്കുന്നതിനായി മുംബൈയില്‍ നിന്ന് യാത്ര തിരിക്കാനിരിക്കവേയാണ് അശോക് ചവാന്റെ പ്രതികരണം.

'കോൺഗ്രസിൽ നിന്നും രാജിവെയ്ക്കുന്നുവെന്ന ചോദ്യം പോലും ഉദിക്കുന്നില്ല. ഞാൻ ദില്ലിയിലേക്ക് പോകുകയാണ്. ഭാരത് ജോഡോ യാത്ര സംബന്ധിച്ച യോഗത്തിൽ പങ്കെടുക്കാനാണ് പോകുന്നത്. ബിജെപിയിൽ ചേരുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ഞാൻ കോൺഗ്രസിൽ വിടാൻ ഉദ്ദേശിച്ചിട്ടില്ല', ചവാൻ പറഞ്ഞു.
കുഞ്ഞാലിക്കുട്ടി മുതൽ പികെ ശശി വരെ; കേരള രാഷ്ട്രീയത്തിൽ പീഡനാരോപണം നേരിട്ട നേതാക്കൾ
അതേസമയം കൂടിക്കാഴ്ച സംബന്ധിച്ച ചോദ്യത്തിന് നിരവധി പേർ ഗണേശോത്സവത്തിന്റെ ഭാഗമായി ക്ഷണിക്കില്ലേയെന്നായിരുന്നു ചവാന്റെ പ്രതികരണം. 'രാഷ്ട്രീ നേതാക്കളിൽ നിന്നടക്കം നിരവധി പേരിൽ നിന്നും നമ്മുക്ക് ക്ഷണം ലഭിക്കും. ക്ഷണത്തെ ബഹുമാനിച്ച് നമ്മൾ അവരെ സന്ദർശിക്കും. അത് നമ്മുടെ സംസ്ക്കാരവും പാരമ്പര്യവുമാണ്', ചവാൻ പറഞ്ഞു. കൂടിക്കാഴ്ചയിൽ യാതൊരു രാഷ്ട്രീയവുമില്ല. ഫഡ്നാവിസുമായി രാഷ്ട്രീയം ചർച്ച ചെയ്യാൻ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ചവാൻ പറഞ്ഞു.
ഭാവനയ്ക്ക് ആര്യ ബഡായി നൽകിയ ഗിഫ്റ്റ് കണ്ടോ?; ആ ചിരിക്ക് പിന്നിലെ കാരണം ഇപ്പോഴല്ലെ പിടികിട്ടിയത്
മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സഖ്യം താഴെ വീണതിന് പിന്നാലെയാണ് ചവാൻ ബി ജെ പിയിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്നുണ്ടെന്ന ചർച്ചകൾ തുടങ്ങിയത്. നേരത്തേ തന്നെ ബി ജെ പി നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് ചവാൻ. മഹാ വികാസ് അഘാഡി സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പിൽ ചവാൻ പങ്കെടുത്തിരുന്നില്ല. അദ്ദേഹം ഉൾപ്പെടെ പത്ത് കോൺഗ്രസ് എം എൽ എമാരായിരുന്നു വിട്ടുനിന്നത്. ഇത് ചവാൻ ബി ജെ പിയിലേക്ക് അടുക്കുകയാണെന്ന സൂചനയാണെന്നായിരുന്നു രാഷ്ട്രീയ വൃത്തങ്ങളിലെ ചർച്ച. മഹാരാഷ്ട്ര എം എൽ സി തിരഞ്ഞെടുപ്പിൽ ചില കോൺഗ്രസ് എം എൽ എമാർ ക്രോസ് വെോട്ട് ചെയ്തിരുന്നു. ഇക്കൂട്ടത്തിൽ അശോക് ചവാൻ ഉണ്ടെന്നുള്ള അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.












Click it and Unblock the Notifications