കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുവർഷം കോണ്‍ഗ്രസ് വാഴുമോ വീഴുമോ: കർണാടകയിലും എംപിയിലും പ്രതീക്ഷ, രാജസ്ഥാന്‍ കൈവിടുമോ

Google Oneindia Malayalam News

പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി പുതുവർഷം പിറന്നു കഴിഞ്ഞു. മറ്റേതൊരു രംഗത്തേയും എന്ന പോലെ രാഷ്ട്രീയ പാർട്ടികള്‍ക്കും ഏറെ പ്രതീക്ഷകള്‍ക്ക് വകയുള്ള വർഷമാണ് 2023. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ദിശാ സൂചകമായി മാറാന്‍ പോവുന്ന നിരവധി നിയമസഭാ തിരഞ്ഞെടുപ്പുകളാണ് ഈ വർഷം നടക്കാനിരിക്കുന്നത്.

കോണ്‍ഗ്രസിനെ സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഭാരത് ജോഡോ യാത്ര ഈ വർഷമാണ് അവസാനിക്കുന്നത്. ഇതിന്റെ തുടർച്ചയായി നിയമസഭ തിരഞ്ഞെടുപ്പുകളിലെ വിജയവും അതിലൂടെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ശക്തമായ തിരിച്ച് വരവുമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

2024 ലെ പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഒന്നിക്കുമോ

2024 ലെ പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഒന്നിക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ചുള്ള ധാരണയും ഈ വർഷം ഉണ്ടായേക്കും. ദേശീയ പാർട്ടി പദവിയിലേക്ക് ഉയർന്ന ആം ആദ്മിപാർട്ടിയാവട്ടെ ഇത്തവണ കൂടുതല്‍ സംസ്ഥാനങ്ങളില്‍ ചുവടുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുന്നേറുന്നത്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഭരണമുള്ള പാർട്ടി എന്ന നിലയില്‍ ഈ ഭരണങ്ങള്‍ നിലനിർത്തി പൊതുതിരഞ്ഞെടുപ്പിന് മികച്ച രീതിയില്‍ ഒരുങ്ങുകയെന്നാണ് ബി ജെ പിയുടെ മനസ്സിലിരുപ്പ്.

ബിഗ് ബോസ് വിജയത്തേക്കാള്‍ വലിയത് കിട്ടി; ഭക്ഷണത്തിന്റെ കാര്യത്തില്‍ നോബി പറ്റിച്ചു: രമ്യ പണിക്കർബിഗ് ബോസ് വിജയത്തേക്കാള്‍ വലിയത് കിട്ടി; ഭക്ഷണത്തിന്റെ കാര്യത്തില്‍ നോബി പറ്റിച്ചു: രമ്യ പണിക്കർ

 വടക്കുകിഴക്കൻ രാഷ്ട്രീയത്തിനും 2023 ഒരു സുപ്രധാന

അതുപോലെ, വടക്കുകിഴക്കൻ രാഷ്ട്രീയത്തിനും 2023 ഒരു സുപ്രധാന വർഷമായിരിക്കും. ത്രിപുര, മേഘാലയ, മിസോറാം, മണിപ്പൂർ എന്നിവിടങ്ങളിലാണ് ഈ വർഷം തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കാര്യമായ വികസനത്തിന് വിധേയമായെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. ഇതിലൂടെ ഓരോ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പാർട്ടി വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് പാർട്ടി പ്രവർത്തകർ അവകാശപ്പെടുന്നത്.

Hair Care: പേന്‍ ശല്യമാണോ? പരിഹാരം വേപ്പെണ്ണയിലുണ്ട്, താരന്‍ അകറ്റി മുടി പനങ്കുല പോലെ വളർത്തും

തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന രാജസ്ഥാനും ഛത്തീസ്ഗഡും

2023-ൽ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന രാജസ്ഥാനും ഛത്തീസ്ഗഡും ഭരിക്കുന്നത് കോണ്‍ഗ്രസ് പാർട്ടിയാണ്. രണ്ട് സംസ്ഥാനങ്ങളിലും പാർട്ടി കടുത്ത ആഭ്യന്തര കലഹമാണ് നേരിടുന്നത്. എല്ലാ ദിവസവും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുതിർന്ന നേതാവ് സച്ചിൻ പൈലറ്റും ഏറ്റുമുട്ടുന്നു. ഛത്തീസ്ഗഡിലും സമാനമായ അവസ്ഥയുണ്ട്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിന് മുമ്പായി പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള തീവ്രമായ നീക്കത്തിലാണ് കോണ്‍ഗ്രസ്.

ഇത്തവണ മലയാളിയില്ല, യുഎഇ ലോട്ടറിയുടെ ഒന്നാം സമ്മാനം പാകിസ്താനിയായ ചുമട്ടുതൊഴിലാളിക്ക്ഇത്തവണ മലയാളിയില്ല, യുഎഇ ലോട്ടറിയുടെ ഒന്നാം സമ്മാനം പാകിസ്താനിയായ ചുമട്ടുതൊഴിലാളിക്ക്

കർണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ്

2023ൽ കർണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കും. രണ്ട് സംസ്ഥാനങ്ങളിലും, കഴിഞ്ഞ തവണ കോണ്‍ഗ്രസ് ഒറ്റക്കും സഖ്യമായും അധികാരത്തിലേറിയിരുന്നെങ്കിലും പിന്നീട് അംഗങ്ങളുടെ കൂറുമാറ്റത്തിലൂടെ രണ്ടിടത്തും ബി ജെ പി അധികാരം പിടിക്കുകയായിരുന്നു. നിലവില്‍ കർണാടക, എംപി, രാജസ്ഥാൻ, ഛത്തീസ്ഗഡ് തുടങ്ങി പല സംസ്ഥാനങ്ങളിലും കോൺഗ്രസ് സംഘടാന പ്രവർത്തനങ്ങള്‍ സജീവമാക്കി തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ്.

പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ സാഹചര്യം

അതേസമയം, പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ സാഹചര്യം വളരെ മോശമാണെങ്കിലും ഭാരതീയ ജനതാ പാർട്ടിക്ക് അത്ര എളുപ്പമായിരിക്കില്ല. കൂറുമാറ്റം നടത്തി കർണാടകയില്‍ അധികാരം പിടിച്ചെങ്കിലും ഭരണത്തിനെതിരെ വലിയ വിമർശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. യെദ്യൂരപ്പയെ മാറ്റിയ ബസവരാജ് ബൊമ്മൈയെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി തീരുമാനിച്ചെങ്കിലും കാര്യങ്ങള്‍ അത്ര ശുഭകരമല്ല.

രാജസ്ഥാനിൽ ബിജെപിയും വെല്ലുവിളി നേരിടുന്നുണ്ട്

രാജസ്ഥാനിൽ ബിജെപിയും വെല്ലുവിളി നേരിടുന്നുണ്ട്. കോണ്‍ഗ്രസിലേത് പോലെ കഴിഞ്ഞ അഞ്ച് വർഷമായി ബിജെപിക്ക് സംസ്ഥാനത്ത് ഒരു ഐക്യ പ്രതിപക്ഷ നിര കെട്ടിപടുക്കാന്‍ സാധിച്ചിട്ടില്ല. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ വീണ്ടും പ്രവർത്തനങ്ങളില്‍ സജീവമായെങ്കിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ആരാണ് അവരെ നയിക്കുകയെന്ന് പാർട്ടി ഇതുവരെ തീരുമാനിച്ചിട്ടില്ല.

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോൺഗ്രസിനെ തോൽപ്പിക്കുക

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോൺഗ്രസിനെ തോൽപ്പിക്കുക എന്നതും ബിജെപിക്ക് ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. അതുപോലെ ഈ തിരഞ്ഞെടുപ്പ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ സ്വാധീനം വ്യക്തമാക്കും. ത്രിപുരയിൽ ആഭ്യന്തര പ്രശ്നമാണ് വെല്ലുവിളിയെങ്കില്‍ മേഘാലയയിൽ നാഷണലിസ്റ്റ് പീപ്പിൾസ് പാർട്ടി പ്രസിഡന്റും മുഖ്യമന്ത്രിയുമായ കൊണാർഡ് സാങ്മയുമായി തിരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യത്തിനുള്ള സാധ്യതകൾ ഒന്നുമില്ല. തെലങ്കാനയിലും കെസിആറിനെതിരെ ബിജെപിക്ക് കാര്യമായൊന്നും ചെയ്യാനാകുമെന്ന് തോന്നുന്നില്ല.

English summary
Will Congress rule or fall in new year: Hopes on Karnataka and MPs,Rajasthan will be lost
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X