Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാവിയിലും സ്വർണവില കൂടാൻ തന്നെ സാധ്യത? വാങ്ങുന്നവർക്ക് ഇപ്പോൾ വാങ്ങാം..! കുറയാൻ ഈ കാരണങ്ങൾ മാത്രം

ആഗോള വിപണിയിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില ഒരാഴ്‌ചയോളം നീണ്ട അസ്ഥിര തുടക്കത്തിന് ശേഷം വീണ്ടും ഉയർന്നിരുന്നു. വില പുതിയ റെക്കോഡുകളിലേക്ക് നയിക്കുമോ അതോ താൽക്കാലിക വർധനവ് മാത്രമാണോ എന്നാണ് നിലവിൽ നിക്ഷേപകർ ഉറ്റുനോക്കുന്നത്. ആഗോള സൂചകങ്ങൾ, യുഎസ് ഡോളറിന്റെ ശക്തി, ഫെഡറൽ റിസർവ് നീക്കങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും ഇതെന്നാണ് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ വിലയിരുത്തൽ.

ഇന്നലെ രാത്രി വരെ സ്വർണത്തിന് 1,55,628 9(10 ഗ്രാം) രൂപയിലും വെള്ളിക്ക് 2,43,238 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. ഇത് വ്യാപാരികളെയും ദീർഘകാല നിക്ഷേപകരെയും ആകർഷിക്കുന്ന കാര്യം തന്നെയാണ്. ആഗോള തലത്തിൽ പൊതുവെ നിലനിൽക്കുന്ന അനിശ്ചിതത്വം സുരക്ഷിത നിക്ഷേപ ആവശ്യം വർധിപ്പിക്കുന്ന ഘട്ടത്തിലാണ് ഈ വിലക്കയറ്റം.

gold price

നേരത്തെ 4900 ഡോളറിന് താഴെയായിരുന്ന സ്വർണത്തിന് നിക്ഷേപകരുടെ ജാഗ്രത പിന്തുണ നൽകി. ശക്തമായ ഡോളർ വിലയിൽ സമ്മർദ്ദം ചെലുത്തിയെങ്കിലും ട്രഷറി വരുമാനം കുറഞ്ഞത് പരിമിതമായ ആശ്വാസം മാത്രം നൽകിയെന്ന് മോത്തിലാൽ ഓസ്വാൾ തങ്ങളുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഇറാൻ-യുഎസ് നയതന്ത്ര നീക്കങ്ങൾ പിരിമുറുക്കം കുറച്ചത് സുരക്ഷിത നിക്ഷേപ ആവശ്യം ലഘൂകരിച്ചു.

എങ്കിലും, ആഗോള മാറ്റങ്ങൾ വിലയെ വേഗത്തിൽ സ്വാധീനിക്കുമെന്നതിനാൽ വിപണികൾ അതീവ ജാഗ്രതയിലാണ്. ഇന്ത്യൻ ആഭ്യന്തര വിപണിയിൽ, ഏപ്രിൽ സ്വർണ ഫ്യൂച്ചറുകൾ ഒരു ശതമാനത്തിലധികവും മാർച്ച് വെള്ളി ഫ്യൂച്ചറുകൾ 3.5 ശതമാനത്തിലധികവും ഉയർന്നു. വെള്ളി മികച്ച പ്രകടനമാണ് കാഴ്‌ച വച്ചത് എന്നതാണ് പ്രത്യേകത.

ശക്തമായ ആഭ്യന്തര ഡിമാൻഡ്, അന്താരാഷ്ട്ര വിലകളിലെ പിന്തുണ, കറൻസി ചാഞ്ചാട്ടത്തിൽ സ്വർണത്തിലേക്ക് തിരിയുന്ന നിക്ഷേപകർ, ചാന്ദ്ര പുതുവർഷ അവധി മൂലമുള്ള കുറഞ്ഞ ലിക്വിഡിറ്റി എന്നിവയാണ് ഈ കുതിപ്പിന് കാരണമെന്ന് വിലയിരുത്തുന്നു. വ്യാവസായിക ബന്ധങ്ങളും സ്വർണത്തെക്കാൾ ഉയർന്ന ചാഞ്ചാട്ട സ്വഭാവവും കാരണം വെള്ളി കൂടുതൽ തീവ്രമായി പ്രതികരിക്കാൻ സാധ്യതയുണ്ട്.

മോത്തിലാൽ ഓസ്വാളിന്റെ റിപ്പോർട്ട് പ്രകാരം, ഡോളർ ശക്തിപ്പെട്ടതാണ് സ്വർണവില 4900 ഡോളറിന് താഴെയാകാൻ പ്രധാന കാരണം. ഇത് ആഗോള തലത്തിൽ വാങ്ങുന്നവർക്ക് സ്വർണം കൂടുതൽ വിലയേറിയതാക്കുന്നു. ട്രഷറി വരുമാനം കുറഞ്ഞത് വിപണിക്ക് പരിമിത പിന്തുണ നൽകി. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ അയഞ്ഞത് സുരക്ഷിത നിക്ഷേപ ആവശ്യം കുറച്ചുവെന്നും ബ്രോക്കറേജ് ചൂണ്ടിക്കാട്ടി.

ഗോൾഡ് ഇടിഎഫ് ഹോൾഡിംഗുകൾ വർധിക്കുന്നത് ദീർഘകാല നിക്ഷേപകർ സ്വർണം ശേഖരിക്കുന്നതിനെ സൂചിപ്പിക്കുന്നു. വില ഉയർന്നപ്പോഴും ഇന്ത്യയിലും ചൈനയിലും ഭൗതിക ആവശ്യം ശക്തമായി നിലനിൽക്കുന്നു. പ്രധാന ഏഷ്യൻ വിപണികളിൽ ആവശ്യം മാറ്റമില്ലാതെ തുടരുന്നതായി മോത്തിലാൽ ഓസ്വാൾ ചൂണ്ടിക്കാട്ടി.

ജനുവരിയിൽ ഇന്ത്യയുടെ സ്വർണ ഇറക്കുമതിയിലെ വർധനവ് ഇതിന് തെളിവാണ്. ചൈനയിൽ ചാന്ദ്ര പുതുവർഷ അവധി വ്യാപാരം മന്ദഗതിയിലാക്കിയെങ്കിലും സ്വർണത്തിന് ആവശ്യം നിലനിൽക്കുന്നു. ഇത് വിലയിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമായേക്കാം. എങ്കിലും സ്വർണത്തെ ആരും കൈവിടുന്നില്ല എന്നത് ഇപ്പോഴത്തെ ആവശ്യകത വരച്ചുകാട്ടുന്നു.

സ്വർണം വാങ്ങാൻ ഇത് അനുയോജ്യമായ സമയമോ?

സ്വർണത്തേക്കാൾ വേഗത്തിൽ മുകളിലേക്കും താഴേക്കും ചലിക്കാൻ വെള്ളിക്ക് കഴിയും. നിലവിലെ വിലകളിൽ നിക്ഷേപകർക്ക് അവസരമുണ്ടോ എന്നതാണ് റീട്ടെയിൽ നിക്ഷേപകരുടെ ചോദ്യം. വിലകൾ സർവകാല റെക്കോർഡിനും താഴെയായതിനാൽ, ദീർഘകാല നിക്ഷേപകർക്ക് ഘട്ടം ഘട്ടമായുള്ള വാങ്ങലുകൾ ആകർഷകമായേക്കാമെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം.

സ്വർണവില 2 ലക്ഷം കടക്കുമോ?

നിലവിലെ സാഹചര്യത്തിൽ കൂടുതൽ പേർക്കും ഒറ്റയടിക്ക് അറിയേണ്ട ഉത്തരം അടുത്ത കാലത്ത് എങ്ങാനും സ്വർണവില 10 ഗ്രാമിന് 2 ലക്ഷം രൂപ എന്ന നാഴികക്കല്ല് മറികടക്കുമോ എന്നാണ്. നിലവിലെ സാഹചര്യത്തിൽ അത്തരമൊരു പ്രവചനത്തിലേക്ക് എടുത്ത് ചാടുന്നതിൽ അർത്ഥമില്ല. യുഎസ് ഫെഡ് നിരക്കുകൾ, ആഗോള ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ എന്നിങ്ങനെ നിരവധി ഘടകങ്ങളാവും സ്വർണവിലയെ നിയന്ത്രിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+