Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിഡിപി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ തൂങ്ങിമരിക്കും.... ഭീഷണിയുമായി ആന്ധ്ര ഉപമുഖ്യമന്ത്രി!!

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ തൂങ്ങിമരിക്കുമെന്ന് ആന്ധ്ര ഉപമുഖ്യമന്ത്രി

ഹൈദരാബാദ്: ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ് തെലുങ്ക് ദേശം പാര്‍ട്ടി. എന്‍ഡിഎ സഖ്യം വിട്ടുപോരുകയും ചെയ്തു. ബിജെപി വിരുദ്ധ സഖ്യത്തിന്റെ ഭാഗമാകും അവരെന്ന് ഏതാണ്ട് ഉറപ്പിച്ച് നില്‍ക്കുകയാണ്. എന്നാല്‍ അതിന് മുമ്പേ തന്നെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി കെഇ കൃഷ്ണമൂര്‍ത്തി. കോണ്‍ഗ്രസസുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം ടിഡിപി ഉണ്ടാക്കിയാല്‍ തൂങ്ങിച്ചാവുമെന്നാണ് കൃഷ്ണമൂര്‍ത്തിയുടെ ഭീഷണി. അതേസമയം കോണ്‍ഗ്രസുമായി ഒരു ബന്ധവും താന്‍ ഇഷ്ടപ്പെടുന്നില്ല. പാര്‍ട്ടി മുമ്പേ എടുത്ത തീരുമാനമാണ് ഇത്. പക്ഷേ ഇതിനെ അട്ടിമറിക്കാന്‍ നേതൃത്വം ശ്രമിച്ചാല്‍ താന്‍ തൂങ്ങിമരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

1

നേരത്തെ ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസും ബിജെപിയും ടിഡിപിക്കെതിരെ വമ്പന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കാനാണ് ടിഡിപിയുടെ ചന്ദ്രബാബു നായിഡുവും ശ്രമിക്കുന്നതെന്ന് മുഖ്യപ്രതിപക്ഷമായ വൈഎസ്ആര്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിന് ശേഷം ചന്ദ്രബാബു നായിഡു വലിയ സമ്മര്‍ദ്ദത്തിലായിരുന്നു. കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിച്ചാല്‍ ആന്ധ്രയില്‍ ജയിക്കാനാവില്ലെന്ന് നായിഡുവിന് നന്നായറിയാം. കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ചന്ദ്രബാബു നായിഡു രാഹുല്‍ ഗാന്ധിക്കൊപ്പം വേദി പങ്കിട്ടതും വലിയ വിവാദമായിരുന്നു.

അതേസമയം രാഹുലുമായി വേദി പങ്കിട്ടാല്‍ അതിന്റെ അര്‍ത്ഥം കോണ്‍ഗ്രസുമായി സഖ്യമുണ്ടാവുമെന്നല്ലെന്ന് നായിഡു പറഞ്ഞിരുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും കൃഷ്ണമൂര്‍ത്തി വിമര്‍ശിച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ച് നിന്ന് രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിയുമായി അവിശുദ്ധ ബന്ധമുണ്ട് ജഗന്‍മോഹന്‍ റെഡ്ഡിക്ക്. പ്രത്യേക പദവിയെ ചൊല്ലി അവരുടെ എംപിമാര്‍ രാജിവെച്ചത് വെറും നാടകമാണെന്നും കൃഷ്ണമൂര്‍ത്തി പരിഹസിച്ചു.വിമര്‍ശനം കടുത്ത സാഹചര്യത്തില്‍ ആന്ധ്രയില്‍ ചന്ദ്രബാബു നായിഡു ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് സൂചന. ദേശീയതലത്തില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+