നിര്‍ണായക നീക്കത്തിന് അജിത് പവാര്‍! എന്‍സിപി എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കും!
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ ട്വിസ്റ്റുകള്‍ ഉടനൊന്നും അവസാനിച്ചേക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. ബിജെപി പക്ഷത്ത് എത്തിയ വിമതരെ സ്വന്തം ക്യാമ്പിലെത്തിച്ച ശരദ് പവാറിനെതിരെ അടുത്ത തിരിച്ചടിക്കൊരുങ്ങുകയാണ് അജിത് പവാര്‍. എന്‍സിപി എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കുമെന്ന് അജിത് പവാര്‍ വ്യക്തമാക്കി. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോള്‍ ബിജെപിയെ അനുകൂലിച്ച് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടാകും 53 എന്‍സിപി അംഗങ്ങള്‍ക്കും അജിത് പവാര്‍ വിപ്പ് നല്‍കുക. ഇത് സംബന്ധിച്ച് അജിത് പവാറിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. നിയസഭ തിരഞ്ഞെടുപ്പിന് പിന്നാലെ അജിത് പവാറിനെ നിയമസഭ കക്ഷി നേതാവായി എന്‍സിപി തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ കൂറുമാറിയതോടെ എന്‍സിപി നേതൃ സ്ഥാനത്ത് നിന്ന് അജിത് പവാറിനെ നീക്കി. പകരം ജയന്ത് പാട്ടീലിനെ പുതിയ നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു.
ഈ കത്ത് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം ജയന്ത് പാട്ടീല്‍ രാജ്ഭവനില്‍ എത്തിയിരുന്നു. എന്നാല്‍ ഗവര്‍ണര്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഇതോടെ രാജ്ഭവന്‍ സെക്രട്ടറിക്ക് കത്ത് സമര്‍പ്പിച്ച് ജയന്ത് മടങ്ങുകയായിരുന്നു.അതിനിടെ താനാണ് യഥാര്‍ത്ഥ എന്‍സിപിയെന്ന് അജിത് പവാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ബിജെപിയെ പിന്തുണയ്ക്കുമെന്ന് കാണിച്ച് 54 എന്‍സിപി എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് പൂര്‍ണമായും യഥാര്‍ത്ഥത്തില്‍ ഉള്ളതാണെന്നും അജിത് പവാറിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇപ്പോള്‍ നടക്കുന്നത് കുടുംബ തര്‍ക്കമാണ്. അത് പരിഹരിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും അജിത് പവാര്‍ കോടതില്‍ പറഞ്ഞു.
വിമത പക്ഷത്തുള്ള മുഴുവന്‍ എംഎല്‍എമാരും ശരദ് പവാര്‍ പക്ഷത്തേക്ക് എത്തിയതോടെ അജിത് പവാറിനെ അനുനയിപ്പിക്കാന്‍ എന്‍സിപിയുടെ നേതൃത്വത്തില്‍ അവസാന ശ്രനം നടത്തിയിരുന്നു. മുതിര്‍ന്ന നേതാവ് ചഗന്‍ ഭുജ്ഭലിനെ അജിത് പവാറുമായി കൂടിക്കാഴ്ചയ്ക്ക് അയച്ചിരുന്നു. സുപ്രീം കോടതിയില്‍ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കും മുന്‍പായിരുന്നു ഇത്. എന്നാല്‍ ഇനി ഒരു മടങ്ങി വരവില്ലെന്നാണ് അജിത് പവാര്‍ നല്‍കിയ മറുപടിയെന്നാണ് വിവരം.
154 എംഎൽഎമാർ ഒപ്പിട്ട സത്യവാങ്മൂലം പിൻവലിച്ച് ത്രികക്ഷി സഖ്യം! സമയം നീട്ടാനുളള നീക്കം പാളി!












Click it and Unblock the Notifications