Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎസ് ധോണി രാഷ്ട്രീയത്തിലേക്കോ? തലയുടെ ആരാധക വൃന്ദം അണികളാവും, സാധ്യതകൾ ഇങ്ങനെ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ സൂപ്പർ താരങ്ങളിൽ ഒരാളാണ് എംഎസ് ധോണി. ഇന്ത്യയ്ക്ക് ലോകകപ്പ് ഉൾപ്പെടെ ഒട്ടേറെ ചരിത്രനേട്ടങ്ങൾ സമ്മാനിച്ച നായകനായ ധോണി ഐപിഎല്ലിലും ഇതിഹാസ താരങ്ങളിൽ ഉൾപ്പെടുന്ന ആളാണ്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ പേർ ആരാധിക്കുന്ന മഹേന്ദ്ര സിംഗ് ധോണി പലപ്പോഴും നേരിടുന്ന ഒരു ചോദ്യമാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമോ എന്നുള്ളത്.

മുൻകാലങ്ങളിൽ ധോണിയുടെ അത്ര ജനപ്രീതി ഇല്ലാതിരുന്ന താരങ്ങൾ പോലും, എന്തിനേറെ പറയുന്ന നിലവിലെ ഇന്ത്യൻ കോച്ച് ആയ ഗംഭീർ പോലും രാഷ്ട്രീയത്തിൽ ഒരു കൈ നോക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എംഎസ് ധോണിയുടെ രാഷ്ട്രീയ പ്രവേശനം എന്നത് ഒരു ചൂടേറിയ ചർച്ച തന്നെയാണ്. ഇപ്പോഴിതാ ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുകയാണ് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല.

msdhonipolitics

ഒരു യൂട്യൂബ് ചാനലിലെ ചർച്ചയ്ക്കിടെ, രാഷ്ട്രീയ രംഗത്ത് വിജയിക്കാൻ വേണ്ട ഗുണങ്ങൾ ധോണിക്കുണ്ടെന്നാണ് രാജീവ് ശുക്ല പറഞ്ഞത്. ബീർ ബൈസെപ്‌സിന്റെ പോഡ് കാസ്‌റ്റിലാണ് ശുക്ല ധോണിയെ കുറിച്ച് സംസാരിച്ചത്. ധോണിക്ക് ഒരു രാഷ്ട്രീയക്കാരനായി മാറാൻ കഴിയുമെന്ന് താൻ വിശ്വസിക്കുന്നതായും ചർച്ചയ്ക്കിടെ ശുക്ല ചൂണ്ടിക്കാട്ടി.

അദ്ദേഹം രാഷ്ട്രീയക്കാരനാകുമോ ഇല്ലയോ എന്നത് അദ്ദേഹത്തിന്റെ തീരുമാനമാണ്. സൗരവ് ബംഗാൾ രാഷ്ട്രീയത്തിലേക്ക് വരുമെന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നു. അതുപോലെ രാഷ്‌ട്രീയത്തിലും ധോണിക്ക് മികച്ച പ്രകടനം നടത്താൻ കഴിയും. അദ്ദേഹം എളുപ്പത്തിൽ വിജയിക്കും, ജനപ്രിയനാണ്. അദ്ദേഹം രാഷ്ട്രീയത്തിലേക്ക് വരുമോ എന്ന് എനിക്കറിയില്ല, അത് പൂർണമായും ധോണിയുടെ കൈയിലാണ്' ശുക്ല കൂട്ടിച്ചേർത്തു.

ഇതോടെ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ധോണിയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാവുകയാണ്. ധോണിയുമായി താൻ നടത്തിയ കൗതുകകരമായ സംഭാഷണവും അദ്ദേഹം ഓർത്തെടുത്തു. ധോണി തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നപ്പോൾ അതിനെ കുറിച്ച് ചോദിച്ചുവെന്നും ഒരിക്കലും ഇല്ലെന്നായിരുന്നു മറുപടിയൊന്നും ശുക്ല വ്യക്തമാക്കി.

കഴിഞ്ഞ വർഷം നടന്ന ജാർഖണ്ഡ് തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക അംബാസിഡർ ആയിരുന്നു എംഎസ് ധോണി. ഇതിന് പിന്നാലെ സമാനമായി ധോണി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ തന്നെ ഇക്കാര്യം നിഷേധിച്ചിരുന്നു.

രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ധോണി ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല് എന്നതാണ് ശ്രദ്ധേയമായ കാര്യം. വളരെ ചുരുക്കമായി മാത്രമാണ് അദ്ദേഹം പൊതുവേദികളിൽ പോലും പ്രത്യക്ഷപ്പെടുന്നത്. അതിനാൽ തന്നെ ഒരിക്കലും ധോണി രാഷ്ട്രീയത്തിൽ ഇറങ്ങില്ലെന്നാണ് ഒരുവിഭാഗം ആരാധകർ പറയുന്നത്. മാത്രമല്ല ഐപിഎല്ലിൽ നിന്ന് ഇതുവരെയും അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചിട്ടുമില്ലെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+