2035ഓടെ ഉത്തര കർണാടക പുതിയ സംസ്ഥാനം? ബിജെപി എംഎൽഎയുടെ പ്രവചനം വിവാദത്തിൽ

കര്‍ണാടകത്തെ രണ്ട് സംസ്ഥാനങ്ങളായി വിഭജിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു. ബിജെപി എംഎല്‍എ ബാലചന്ദ്ര ജാര്‍ക്കിഹോളിയാണ് ഉത്തര കര്‍ണാടക സംസ്ഥാനത്തെ കുറിച്ചുളള ചര്‍ച്ചകള്‍ക്ക് വീണ്ടും തിരി കൊളുത്തിയിരിക്കുന്നത്. അടുത്ത പത്ത് വര്‍ഷം കൊണ്ട് ഉത്തര കര്‍ണാടക സംസ്ഥാനം എന്നത് യാഥാര്‍ത്ഥ്യമാകുമെന്ന് ബിജെപി എംഎല്‍എ പറയുന്നു.

കര്‍ണാടകത്തെ വിഭജിച്ച് മറ്റൊരു സംസ്ഥാനം കൂടി രൂപീകരിക്കണം എന്നുളള ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കം ഉണ്ട്. ബെലഗാവിയില്‍ കര്‍ണാടക നിയമസഭ ശൈത്യകാല സമ്മേളനം ചേരാനിരിക്കെയാണ് അറഭാവി എംഎല്‍എയായ ബാലചന്ദ്ര ജാര്‍ക്കിഹോളി വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. ഡിസംബര്‍ 2ന് ആണ് നിയമസഭാ സമ്മേളനത്തിന് തുടക്കം.

ബെംഗളൂരു കേന്ദ്രമായിട്ടുളള കര്‍ണാടകത്തിലെ ദക്ഷിണ ജില്ലകളേക്കാള്‍ പിന്നിലാണ് ഉത്തര കര്‍ണാടകം എന്ന് എംഎല്‍എ പറയുന്നു. ഉത്തരകര്‍ണാടകയെ പ്രത്യേക സംസ്ഥാനമാക്കി മാറ്റണമെന്ന ആവശ്യത്തിന് വേണ്ടി നിരന്തരം ശബ്ദം ഉയര്‍ത്തിയിരുന്ന അന്തരിച്ച ബിജെപി മന്ത്രി ഉമേഷ് കട്ടിയെ കുറിച്ചും ജാര്‍ക്കിഹോളി ഓര്‍മ്മപ്പെടുത്തി. സ്വയംഭരണം ഇല്ലെങ്കില്‍ വികസനം എന്നത് അപ്രാപ്യമാണെന്ന ഉമേഷ് കട്ടിയുടെ വാക്കുകളും എംഎല്‍എ ചൂണ്ടിക്കാട്ടുന്നു.

Karnataka

സര്‍ക്കാരുകള്‍ മാറി മാറി വന്നിട്ടും ഉത്തര കര്‍ണാടക മേഖലയ്ക്ക് അര്‍ഹിക്കുന്ന ശ്രദ്ധയും പരിഗണനയും ലഭിച്ചിട്ടില്ലെന്നും ജാര്‍ക്കിഹോളി ആരോപിച്ചു. വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ കക്ഷിരാഷ്ട്രീയം മാറ്റിവെച്ച് ഇക്കാര്യം ജനപ്രതിനിധികള്‍ പരിഗണിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. 9 ദിവസത്തെ സമ്മേളനത്തില്‍ കുറഞ്ഞത് 5 ദിവസം എങ്കിലും ഉത്തര കര്‍ണാടകത്തെ കുറിച്ചുളള സംവാദത്തിന് മാറ്റി വെക്കണമെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും ബാലചന്ദ്ര ജാര്‍ക്കിഹോളി വ്യക്തമാക്കി.

ബിഗ് ബോസ് സമ്മാനത്തുകയിൽ നിന്ന് 12 ലക്ഷം ടാക്സ് കൊടുത്തു, പിന്നെ എന്താണ് ബാക്കി, ശമ്പളം കിട്ടിയെന്ന് അനുമോൾ
ബിഗ് ബോസ് സമ്മാനത്തുകയിൽ നിന്ന് 12 ലക്ഷം ടാക്സ് കൊടുത്തു, പിന്നെ എന്താണ് ബാക്കി, ശമ്പളം കിട്ടിയെന്ന് അനുമോൾ

അതേസമയം ബിജെപി എംഎല്‍എയുടെ പ്രസ്താവന തള്ളി ഭരണകക്ഷിയായ കോണ്‍ഗ്രസ് രംഗത്ത് വന്നു. ജാര്‍ക്കിഹോളിയുടേത് രാഷ്ട്രീയപ്രേരിതമായ വെറും വാചകക്കസര്‍ത്ത് മാത്രമാണെന്ന് കര്‍ണാടക മന്ത്രി എച്ച് സി ബാലകൃഷ്ണ കുറ്റപ്പെടുത്തി. കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേസമയം അധികാരത്തില്‍ ഇരുന്നപ്പോള്‍ പ്രാദേശികമായ അസമത്വങ്ങള്‍ പരിഹരിക്കുന്നതില്‍ ബിജെപി എന്ത് കൊണ്ട് പരാജയപ്പെട്ടുവെന്ന് ബാലകൃഷ്ണ ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma