Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രശാന്തിന്റെ തന്ത്രം തുണയ്ക്കുമോ? മൂന്നംഗ സമിതിയെ നിയോഗിച്ച് സോണിയ..റിപ്പോർട്ട് നൽകണം

ദില്ലി; ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് തോൽവിയോടെ ചരിത്രത്തിലെ ഏറ്റവും വലിയ പതനത്തിലേക്ക് കൂപ്പ് കുത്തിയിരിക്കുകയാണ് കോൺഗ്രസ്. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ഇനിയൊരു തിരിച്ച് വരവ് ആവശ്യമെങ്കിൽ ശക്തമായ തന്ത്രങ്ങൾ തന്നെ പുറത്തെടുക്കണമെന്ന് ദേശീയ നേതൃത്വം കരുതുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ കൂടിയായ പ്രശാന്ത് കിഷോറും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും തമ്മിലുള്ള ചർച്ച ഉറ്റുനോക്കപ്പെടുന്നത്.

'പൊന്നു ഭാവന ഇങ്ങനെ ചിരിക്കല്ലേ'...ഭാവനയുടെ കിടിലൻ ഫോട്ടോകൾ..ഏറ്റെടുത്ത് ആരാധകർ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രശാന്തും സോണിയയും മാരത്തൺ ചർച്ച നടത്തുകയാണ്. കോൺഗ്രസിനെ പുനഃരുജ്ജീവിപ്പിക്കാൻ വിശദമായ പദ്ധതികളാണ് പ്രശാന്ത് സോണിയയ്ക്ക് മുന്നിൽ അവതരിപ്പിച്ചതെന്നാണ് വിവരം. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ഹിമാചൽ പ്രദേശ്, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, ഛത്തീസ്ഗ്ഡ് , രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പുകളിൽ വലിയ മുന്നേറ്റം നേടാനുള്ള നിർദ്ദേശങ്ങളും പ്രശാന്ത് സോണിയയ്ക്ക് മുന്നിൽ വെച്ചിട്ടുണ്ട്.

1


2024-ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട 370 മണ്ഡലങ്ങളെ കുറിച്ചും കോണ്‍ഗ്രസിന്റെ ദൗര്‍ബല്യങ്ങള്‍ സംബന്ധിച്ചും പരിഹരക്രിയകളും പ്രശാന്ത് നിർദ്ദേശിച്ചിട്ടുണ്ട്. ഏതെല്ലാം സംസ്ഥാനങ്ങളില്‍ ഏതെല്ലാം പാര്‍ട്ടികളുമായി സഖ്യത്തില്‍ വരണമെന്നതടക്കം പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കണമെന്നും. തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ തനിച്ച് പോരാടണമെന്നുമാണ് പ്രശാന്തിന്റെ നിർദ്ദേശം.

2


ഇത്തരത്തിൽ 54 ഓളം നിർദ്ദേശങ്ങളാണ് പ്രശാന്ത് കിഷോർ മുന്നോട്ട് വെച്ചിരിക്കുന്നത്. അതേസമയം പ്രശാന്തിന്റെ 'വിജയ മന്ത്രങ്ങൾ' പരിശോധിക്കാൻ 3 അംഗ പാനലിനെ തന്നെ നിയോഗിച്ചിരിക്കുകയാണ് സോണിയ ഗാന്ധി. മുതിർന്ന നേതാവായ എകെ ആന്റണി, അംബിക സോണി, മല്ലികാർജ്ജുൻ ഖാർഗെ എന്നിവരെയാണ് നിയോഗിച്ചിരിക്കുന്നത്. ഈ ആഴ്ചയോടെ ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകാനാണ് അംഗങ്ങളോട് സോണിയ ആവശ്യപ്പെട്ടിരിക്കുന്നത്.

3


പ്രശാന്ത് കിഷോറിന്റെ നിർദ്ദേശങ്ങളോട് പാർട്ടിയിൽ ഒരു വിഭാഗത്തിന് ഇപ്പോഴും വലിയ താത്പര്യം ഇല്ലെന്നാണ് സൂചന. പുനഃരുജ്ജീവന പദ്ധതികൾ സംബന്ധിച്ച പ്രശാന്തിന്റെ അവതരണത്തിന് പിന്നാലെ തന്നെ സോണിയ മുതിർന്ന നേതാക്കളുടെ അഭിപ്രായം തേടിയിരുന്നു. ദിഗ്വിജയ് സിംഗും എകെ ആന്റണിയും പ്രശാന്തിന്റെ നിർദ്ദേശങ്ങളിൽ പുതുമ ഇല്ലെന്ന വിമർശനമാണ് ഉയർത്തിയത്. പഞ്ച്മർഹിയിലും ഷിംലയിലും കഴിഞ്ഞ രണ്ട് 'ചിന്തൻ ഷിവിറുകൾക്ക്' ശേഷം പാർട്ടി പറഞ്ഞതും ഇതേ നിർദ്ദേശങ്ങൾ തന്നെയാണെന്നായിരുന്നു ദിഗ് വിജയ് സിംഗ് അഭിപ്രായപ്പെട്ടത്. 2014ലെ പാർട്ടിയുടെ തോൽവിക്ക് ശേഷമുള്ള റിപ്പോർട്ടിൽ പറഞ്ഞതിന് സമാനമാണ് നിർദ്ദേശത്തിൽ പരാമർശിച്ചിരിക്കുന്ന മിക്ക കാര്യങ്ങളും എന്ന് ആന്റണിയും അഭിപ്രായപ്പെട്ടുവത്രേ. അതേസമയം പ്രശാന്തിന്റെ നിർദ്ദേശങ്ങൾക്ക് പൂർണ പിന്തുണയാണ് യോഗത്തിൽ പങ്കെടുത്ത ജയറാം രമേശ് നൽകിയത്.

4


എന്തായാലും അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പ്രശാന്ത് കിഷോറിന്റെ നിർദ്ദേശങ്ങൾ അംഗീകരിക്കപ്പെടുമോ അദ്ദേഹം കോൺഗ്രസിൽ ചേരുമോ എന്ന കാര്യങ്ങൾ അന്തിമ തിരുമാനം നേതൃത്വം കൈക്കൊള്ളും. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് പ്രശാന്ത് കോൺഗ്രസിൽ എത്തുമെന്ന് തന്നെയാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. കോൺഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനമാണ് കിഷോർ ഉന്നം വെയ്ക്കുന്നത്. അത് ലഭിക്കാൻ യാതൊരു സാധ്യതയും ഇപ്പോഴില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. അടുത്ത നിയമസഭ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ അധികാരത്തിലേറ്റാൻ പ്രശാന്തിന്റെ തന്ത്രങ്ങൾക്ക് സാധിച്ചാൽ മാത്രമേ 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പെന്ന വലിയ ദൗത്യം അദ്ദേഹത്തിന് നൽകാവൂവെന്ന നിർദ്ദേശവും നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+