നടൻ രജനീകാന്ത് രാജ്യസഭയിലേക്ക്? ഖുശ്ബുവും ഇളയരാജയും പരിഗണനയിൽ
ചെന്നൈ; രജനീകാന്ത് രാജ്യസഭ എം പി ആകുമോ?, ഇക്കുറി തമിഴ്നാ്ടിൽ നിന്നും രാജ്യസഭയിലേക്ക് ബി ജെ പി പരിഗണിക്കുന്നവരിൽ നടൻ രജനീകാന്തിനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. കലാരംഗത്ത് നിന്നുള്ള വ്യക്തി എന്ന നിലയ്ക്കാണ് രജനിയുടെ പേര് ചർച്ചയാകുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി നല്ലബന്ധം പുലർത്തുന്ന വ്യക്തിയാണ് രജനീകാന്ത്. ആത്മീയ വിഷയങ്ങളിൽ ഏറെ താത്പര്യമുള്ള രജനി അദ്ദേത്തിന്റെ ബി ജെ പി സ്നേഹം പലപ്പോഴും പരസ്യമായി തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. നേരത്തേ തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് സ്വന്തമായി പാർട്ടി പ്രഖ്യാപിക്കാനിരുന്ന രജനീകാന്ത് ബി ജെ പിയുമായി സഖ്യത്തിൽ എത്തുമോയെന്ന് ഉറ്റുനോക്കപ്പെട്ടിരുന്നു. കാശ്മീർ വിഷയത്തിൽ ഉൾപ്പെടെ മോദിയേയും അമിത് ഷായേയും പ്രശംസിച്ച് രജനീകാന്ത് രംഗത്തെത്തിയിരുന്നു. മോദിയും ഷായും അർജുനനും കൃഷ്ണനും ആണെന്നായിരുന്നു രജനീകാന്ത് പറഞ്ഞത്.

പൗരത്വ നിയമത്തിലും ബി ജെ പിയെ പിന്തുണയ്ക്കുന്നതായിരുന്നു രജനിയുടെ നിലപാട്. അതേസമയം ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിൽ നിന്നും പിൻവാങ്ങിയ രജനി പക്ഷേ പിന്നീട് ബി ജെ പിക്കെതിരെ പ്രതികരിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. തമിഴ് കവിയായ തിരുവള്ളൂവരിനെ കാവി വസ്ത്രം ധരിപ്പിച്ച ചിത്രം സംബന്ധിച്ച വിവാദത്തിനിടെയായിരുന്നു ഇത്. തിരുവള്ളൂരിനെ കാവി പൂശാന്‍ ശ്രമിച്ചത് പോലെ തന്നെയും കാവി പൂശാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നായിരുന്നു രജനീകാന്ത് കുറ്റപ്പെടുത്തിയത്. എന്തായാലും ബി ജെ പി രാജ്യസഭ സീറ്റ് വെച്ച് നീട്ടിയാൽ രജനീകാന്ത് സ്വീകരിച്ചേക്കില്ലെന്നാണ് വിലയിരുത്തലുകൾ. ആരോഗ്യകരമായ പ്രശ്നങ്ങൾ നേരിടുന്ന രജനി ഇപ്പോൾ രാഷ്ട്രീയത്തിൽ ഇടപെട്ടേക്കില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.

അതേസമയം രജനീകാന്തിനെ കൂടാതെ സംഗീത സംവിധായകൻ ഇളയരാജ, ബിസിനസുകാരനായ സോഹോ, കോർപറേഷൻ സി ഇ ഒ ശ്രീധർ വേമ്പു, നടിയും ബി ജെ പി നേതാവുമായ ഖുശ്ബു എന്നിവരുടെ പേരുകളും ചർച്ചയാകുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള രാജ്യസഭ എം പിയായ സുബ്രഹ്മണ്യൻ സ്വാമിയുടെ കാലാവധി ഉടൻ അവസാനിക്കും. ഈ സീറ്റിലേക്ക് ഇളയരാജയെ പരിഗണിക്കണമെന്ന് സംസ്ഥാന നേതാക്കൾ ആവശ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ഇക്കഴിഞ്ഞ ദിവസം ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കറുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ താരതമ്യം ചെയ്തുകൊണ്ടുള്ള ഇളയരാജയുടെ പ്രതികരണം വലിയ ചർച്ചയായപ്പോൾ ഇളയരാജയെ പിന്തുണച്ച് കൊണ്ട് ബി ജെ പി രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെ തന്നെ ഇളയരാജയ്ക്ക് രാജ്യസഭ സീറ്റ് ലഭിച്ചേക്കുമോയെന്ന തലത്തിൽ ചർച്ച ഉയരാൻ കാരണമായിരുന്നു. അംബേദ്കറെയും മോദിയെയും താരതമ്യംചെയ്തുള്ള പുസ്തകത്തിനെഴുതിയ മുഖവുരയിലായിരുന്നു ഇളയരാജയുടെ താരതമ്യ വിലയിരുത്തൽ. ഇരുവരുടേയും പ്രവർത്തന രീതികളിൽ സമാനതകൾ ഉണ്ടെന്നായിരുന്നു ഇളയരാജ വ്യക്തമാക്കിയത്. ഇളയരാജയുടെ പ്രതികരണത്തിനെതിരെ വലിയ വിമർശനമാണ് വിവിധ കോണുകളിൽ നിന്നും ഉയർന്നത്. എന്നാൽ പ്രതികരണം തിരുത്തില്ലെന്നായിരുന്നു ഇളയരാജ ആവർത്തിച്ചത്.
Recommended Video

ഈ സാഹചര്യത്തിലാണ് രാജ്യസഭ സീറ്റുകളിലൊന്നിൽ ഇളയരാജയ്ക്ക് അവസരം ലഭിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉള്ളത്. എന്നാൽ ബി ജെ പി അത്തരമൊരു വാഗ്ദാനം മുന്നോട്ട് വെച്ചാൽ ഇളയരാജ അത് സ്വീകരിച്ചേക്കില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനോട് ഇളയരാജയ്ക്ക് താത്പര്യമില്ലെന്നാണ് അടുത്ത കേന്ദ്രങ്ങൾ പറയുന്നത്.












Click it and Unblock the Notifications