വരാനിരിക്കുന്നത് 5 നിയമസഭാ തിരഞ്ഞെടുപ്പുകൾ; എൻഡിഎയുടെ ജനപ്രീതി ഇടിഞ്ഞിട്ടില്ല? സർവേ പുറത്ത്
ന്യൂഡൽഹി: രാജ്യത്തെ വിവിധ ഇടങ്ങളിൽ എൻഡിഎ തിരഞ്ഞെടുപ്പ് വിജയങ്ങൾ തുടരുമ്പോൾ അവരുടെ മേധാവിത്തം കൃത്യമായി വരച്ചുകാട്ടുന്ന സർവേ റിപ്പോർട്ട് പുറത്ത്. ഈ ജനുവരിയിലെ 'ഇന്ത്യാ ടുഡേ-സിവോട്ടർ മൂഡ് ഓഫ് ദ നേഷൻ' സർവേ പ്രകാരം, ഇന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നാൽ എൻഡിഎ 352 സീറ്റുകൾ സ്വന്തമാക്കും എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് മോദി നേതൃത്വം നൽകുന്ന എൻഡിഎയുടെ ആത്മവിശ്വാസം വെളിവാക്കുന്നതാണ്.
2024ലെ ലക്ഷ്യത്തിൽ നിന്ന് കുറവാണെങ്കിലും എൻഡിഎയിലുള്ള ജനവിശ്വാസം ഇപ്പോഴും അതേപടി തുടരുന്നുവെന്നാണ് സർവേ വ്യക്തമാക്കുന്നത്. അടുത്തിടെ ഡൽഹി, ബിഹാർ നിയമസഭാ വിജയങ്ങൾക്ക് ശേഷം ബിഎംസി, മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പുകളിലും അവർ ഉജ്ജ്വല പ്രകടനം നടത്തി. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സർവേ ഫലങ്ങൾ.

മറുവശത്ത്, 2024ൽ 234 സീറ്റുകൾ നേടി മികച്ച പ്രകടനം കാഴ്‌ചവെച്ച കോൺഗ്രസ് നയിക്കുന്ന ഇന്ത്യ സഖ്യത്തിനാണ് സർവേ തിരിച്ചടി പ്രവചിക്കുന്നത്. ഇന്ന് പൊതുതിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ അവർക്ക് 182 സീറ്റുകൾ മാത്രമേ വിജയിക്കാൻ സാധിക്കൂ. 2025 ഓഗസ്‌റ്റിലെ 'മൂഡ് ഓഫ് ദ നേഷൻ' സർവേ പ്രവചിച്ച 208 സീറ്റുകളിൽ നിന്ന് കാര്യമായ കുറവാണിത്.
ഈ കണക്കുകൾ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് സീസണിൽ എൻഡിഎക്ക് വലിയ ആത്മവിശ്വാസം നൽകും. പശ്ചിമ ബംഗാൾ, തമിഴ്‌നാട്, കേരളം, അസം, പുതുച്ചേരി എന്നീ അഞ്ച് ഇടങ്ങളിലാണ് ഈ വർഷം വോട്ടെടുപ്പ് നടക്കുന്നത്. വിശേഷിച്ച്, ബംഗാൾ, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ ബിജെപിക്ക് ഇതുവരെ അധികാരം നേടാനായിട്ടില്ലാത്തതിനാൽ എന്തുകൊണ്ടും ഈ കണക്കുകൾ അവർക്ക് ആശ്വാസമാണ്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായില്ലെന്നത് അന്ന് ഏറെ ചർച്ചയായിരുന്നു. 240 സീറ്റുകളിൽ ഒതുങ്ങിയ അവർക്ക്, കേവല ഭൂരിപക്ഷത്തിനാവശ്യമായ 272 എന്ന സംഖ്യ ഉറപ്പിക്കാൻ കഴിഞ്ഞില്ല. നിതീഷ് കുമാറിന്റെ ജെഡി(യു), ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി അടക്കമുള്ള സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് എൻഡിഎ തുടർച്ചയായ മൂന്നാം തവണയും സർക്കാർ രൂപീകരിച്ചത്.
എന്നാൽ അതിനിടെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് 99 ലോക്‌സഭാ സീറ്റുകൾ നേടി മുന്നേറ്റം രേഖപ്പെടുത്തിയിരുന്നു. ഇത്രയൊക്കെ ആയിട്ടും അതിനുശേഷം ഇന്ത്യ സഖ്യത്തിന് എൻഡിഎയുടെ തിരഞ്ഞെടുപ്പ് മുന്നേറ്റങ്ങളെ തടയാനായിട്ടില്ല. ഹരിയാന, മഹാരാഷ്ട്ര, ഡൽഹി, ബിഹാർ എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അവർ മുന്നേറ്റമുണ്ടാക്കി. ഇന്ത്യ സഖ്യത്തിന് ജമ്മു കശ്‌മീരും ജാർഖണ്ഡുമാണ് ആശ്വാസം നൽകിയ ഏക സംസ്ഥാനങ്ങൾ.
പാർട്ടി തിരിച്ച് നോക്കുമ്പോൾ, ജനുവരിയിലെ സർവേ പ്രകാരം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്ന് നടന്നാൽ ബിജെപിക്ക് 287 സീറ്റുകൾ നേടി ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാനാകും. ഇത്, കഴിഞ്ഞ സർവേയിൽ ബിജെപിക്ക് പ്രവചിച്ച 260 സീറ്റുകളേക്കാൾ കൂടുതലാണ്. കോൺഗ്രസിന് ഈ സർവേ 80 സീറ്റുകൾ മാത്രമാണ് പ്രവചിക്കുന്നത്. കഴിഞ്ഞ സർവേയിൽ പറഞ്ഞ 97 സീറ്റുകളിൽ നിന്ന് ഇത് വലിയ കുറവാണ്.
ഇന്ന് തിരഞ്ഞെടുപ്പ് നടന്നാൽ എൻഡിഎയുടെ വോട്ട് വിഹിതത്തിൽ വർധനവ് രേഖപ്പെടുത്തുമെന്നും സർവേ ചൂണ്ടിക്കാണിക്കുന്നു. 2024ൽ ലഭിച്ച 44 ശതമാനത്തിൽ നിന്ന് 47 ശതമാനമായി ഇത് ഉയരുമെന്നാണ് കണക്കാക്കുന്നത്. 2025 ഓഗസ്‌റ്റിൽ പ്രവചിച്ച 46.7 ശതമാനം പ്രവചനത്തേക്കാൾ അൽപ്പം കൂടുതലും ആയിരിക്കും ഇത്. ഇന്ത്യ സഖ്യത്തിന്റെ വോട്ട് വിഹിതം 39 ശതമാനമാകും, ഇത് കഴിഞ്ഞ സർവേയിലെ 40.9 ശതമാനത്തിൽ നിന്ന് കുറവാണ് താനും.
-
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20












Click it and Unblock the Notifications