കാമുകന്‍ ചതിച്ചു, യുവതി ചെയ്തത് ഞെട്ടിക്കും!! വിവാഹവേദിയില്‍ വച്ച് വരനെ... പോലീസ് കേസെടുത്തു

  • Written By:
Subscribe to Oneindia Malayalam

കാണ്‍പൂര്‍: വിവാഹ വേദിയില്‍ വച്ച് വരനെ മൂന്നു പേര്‍ ചേര്‍ന്നു തട്ടിക്കൊണ്ടുപോയി. ഉത്തര്‍പ്രദേശിലാണ് ബോളിവുഡ് സിനിമകളെപ്പോലും വെല്ലുന്ന സംഭവം നടന്നത്. യുവതിയും രണ്ടു യുവാക്കളും ചേര്‍ന്നാണ് വരനെ കടത്തികൊണ്ടുപോയതെന്ന് പോലീസ് അറിയിച്ചു.

മരണവേദനയില്‍ 13 കാരി അച്ഛനോട് കെഞ്ചി!! പക്ഷെ അയാള്‍...ഒടുവില്‍ അവള്‍ പോയി, എന്നെന്നേക്കുമായി!!

ഇരട്ടച്ചങ്കന്റെ 'മുഖത്തടിച്ച്' സ്പീക്കറുടെ റൂളിംഗ്; ഇത് ശരിയാകില്ല,സഭയില്‍ ചോരപുരണ്ട വസ്ത്രങ്ങളും...

അരം പ്ലസ് അരം കിന്നരം... സൂപ്പർസ്റ്റാർ സന്തോഷ് പണ്ഡിറ്റും ഗ്ലാമറസ് മിനി റിച്ചാർഡും.. ഇത് പൊളിക്കും!!

തട്ടിക്കൊണ്ടുപോയത് കാമുകി

അശോക് യാദവെന്ന യുവാവിനെയാണ് വിവാഹ വേദിയില്‍ വച്ച് തോക്കിന്‍മുനയില്‍ നിര്‍ത്തി മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയത്. സംഘത്തിനൊപ്പമുണ്ടായിരുന്ന യുവതി അശോകിന്റെ കാമുകിയാണെന്നാണ് പോലീസ് പറയുന്നത്.

ഒരുമിച്ച് ജോലി

ഒരു ഡോക്ടറുടെ ക്ലിനിക്കില്‍ കംപൗണ്ടറായി ജോലി ചെയ്യുകയാണ് അശോക്. ഇതേ സ്ഥാപനത്തില്‍ തന്നെയാണ് ഈ യുവതിയും ജോലി ചെയ്തിരുന്നത്. സൗഹൃദമായി തുടങ്ങിയ ബന്ധം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.

വീട്ടുകാര്‍ ഉറപ്പിച്ചു

ഇരുവരും തമ്മിലുള്ള പ്രണയം തടസ്സങ്ങളില്ലാതെ മുന്നോട്ടുപോകവെയാണ് നാട്ടിലുള്ള വീട്ടുകാര്‍ ചേര്‍ന്ന് അശോകിന്റെ വിവാഹം തീരുമാനിച്ചത്. നാട്ടില്‍ നിന്നു തന്നെയുള്ള യുവതിയായിരുന്നു വധു.

അവഗണിച്ചു

നാട്ടിലെ യുവതിയുമായുള്ള വിവാഹ നിശ്ചയത്തിനുശേഷം കാമുകിയെ അശോക് നിരന്തരം തഴയുകയായിരുന്നു. കാമുകി വിളിച്ചാല്‍ ഫോണ്‍ എടുക്കാനോ സന്ദേശത്തിനു മറുപടി നല്‍കാനോയൊന്നും അശോക് ശ്രമിച്ചില്ല.

സംഭവം നടന്നത്

തിങ്കളാഴ്ച രാത്രിയാണ് അശോകിനെ കാമുകിയും സംഘടവും തട്ടിക്കൊണ്ടുപോയത്. വിവാവവേദിയിലേക്ക് തോക്കുമായെത്തിയ യുവതി അത് അശോകിനു നേരെ ചൂണ്ടി. എന്നെ സ്‌നേഹിച്ച് മറ്റൊരാളെ വിവാഹം കഴിക്കുമോ ? അതു ഞാന്‍ ക്ഷമിക്കില്ലെന്ന് തട്ടിക്കൊണ്ടുപോവുന്നതിനിടെ യുവതി പറഞ്ഞതായി ഒരു ദൃക്‌സാക്ഷി പറയുന്നു.

കാറില്‍ കയറ്റിക്കൊണ്ടുപോയി

തലയ്ക്കു നേരെ തോക്ക് ചൂണ്ടിയ ശേഷം അശോകിനെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചാണ് യുവതി വിവാഹവേദിയില്‍ നിന്നു പുറത്തേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് പുറത്ത് നിര്‍ത്തിയിട്ട കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.

പോലീസ് പറയുന്നത്

അശോകും തട്ടിക്കൊണ്ട യുവതിയും തമ്മില്‍ പ്രേമത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇത്രയും ആളുകള്‍ക്ക് മുന്നില്‍ വച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയപ്പോള്‍ എതിര്‍ക്കാനോ വരനെ രക്ഷിക്കാനോ ആരും ശ്രമിച്ചില്ല. സത്യത്തില്‍ വിവാഹം നടക്കരുതെന്ന് യുവാവും ആഗ്രഹിച്ചിരുന്നുവെന്നല്ലേ ഇതു തെളിയിക്കുന്നതെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.

English summary
woman abducts lover at gunpoint from his wedding.
Please Wait while comments are loading...