ഇരട്ടച്ചങ്കന്റെ 'മുഖത്തടിച്ച്' സ്പീക്കറുടെ റൂളിംഗ്; ഇത് ശരിയാകില്ല,സഭയില്‍ ചോരപുരണ്ട വസ്ത്രങ്ങളും...

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി ലഭിക്കുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ പരാതിയില്‍ സ്പീക്കറുടെ റൂളിംഗ്. പ്രതിപക്ഷത്തിന്റെ പരാതി വസ്തുതാപരമാണെന്നും, മന്ത്രിമാര്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാത്തത് നിര്‍ഭാഗ്യകരമാണെന്നും സ്പീക്കര്‍ പറഞ്ഞു.

Read More: സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തെരുവിലേക്ക്?ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനം ഒഴിപ്പിക്കുന്നു?

ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാത്തത് നിരുത്തരവാദപരമായ സമീപനമാണെന്നും, ഇതുവരെയുള്ള എല്ലാ ചോദ്യങ്ങള്‍ക്കും സഭാ സമ്മേളനം അവസാനിക്കുന്ന മെയ് 25നകം മറുപടി നല്‍കണമെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ റൂളിംഗ് നല്‍കി.

അതേസമയം, കെഎസ്‌യു പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു. കെഎസ്‌യു പ്രവര്‍ത്തകരുടെ ചോരപുരണ്ട വസ്ത്രങ്ങളുമായെത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോകുകയും ചെയ്തു.

പ്രതിപക്ഷത്തിന്റെ പരാതി...

പ്രതിപക്ഷത്തിന്റെ പരാതി...

നിയമസയില്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പരാതി. നേരത്തെയും പ്രതിപക്ഷം ഇതേ പരാതി ഉന്നയിക്കുകയും സ്പീക്കര്‍ റൂളിംഗ് നല്‍കിയ സാഹചര്യവുമുണ്ടായിരുന്നു.

ഭരണപക്ഷത്തിന് വിമര്‍ശനം...

ഭരണപക്ഷത്തിന് വിമര്‍ശനം...

പ്രതിപക്ഷത്തിന്റെ പരാതി ഗൗരവമുള്ളതാണെന്നും, വസ്തുതാപരമാണെന്നും പറഞ്ഞ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മന്ത്രിമാര്‍ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും കുറ്റപ്പെടുത്തി.

സഭാ സമ്മേളനം അവസാനിക്കുന്നതിന് മുന്‍പ്...

സഭാ സമ്മേളനം അവസാനിക്കുന്നതിന് മുന്‍പ്...

സഭയില്‍ ഇതുവരെ ഉന്നയിച്ച എല്ലാ ചോദ്യങ്ങള്‍ക്കും നിയമസഭ സമ്മേളനം അവസാനിക്കുന്ന മെയ് 25ന് മുന്‍പ് മറുപടി നല്‍കണമെന്നാണ് സ്പീക്കര്‍ റൂളിംഗ് നല്‍കിയത്.

കെഎസ്‌യു മാര്‍ച്ചിലെ ലാത്തിച്ചാര്‍ജ്...

കെഎസ്‌യു മാര്‍ച്ചിലെ ലാത്തിച്ചാര്‍ജ്...

കഴിഞ്ഞ ദിവസം കെഎസ്‌യു മാര്‍ച്ചില്‍ പോലീസ് വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചു. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതും, ചികിത്സ നിഷേധിച്ചതും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചു.

ചികിത്സ നിഷേധിച്ചിട്ടില്ല...

ചികിത്സ നിഷേധിച്ചിട്ടില്ല...

എന്നാല്‍ കെഎസ്‌യു പ്രവര്‍ത്തകരാണ് പ്രകോപനം സൃഷ്ടിച്ചതെന്നും, വിദ്യാര്‍ത്ഥികള്‍ക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ചോരപുരണ്ട വസ്ത്രങ്ങളുമായാണ് പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയിലെത്തിയത്.

പ്രതിഷേധം...

പ്രതിഷേധം...

അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഹൈബി ഈഡന്‍ എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ...

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ...

സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തെരുവിലേക്ക്?ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനം ഒഴിപ്പിക്കുന്നു?കൂടുതല്‍ വായിക്കൂ...

ഒടിയനില്‍ മഞ്ജു മോഹന്‍ലാലിന്റെ നായികയായതിന് പിന്നില്‍ ദിലീപ്???കൂടുതല്‍ വായിക്കൂ...

English summary
speaker gives ruling in assembly.
Please Wait while comments are loading...