Get Updates
Get notified of breaking news, exclusive insights, and must-see stories!

രജപുത്രരുടെ അഭിമാനം ഇല്ലാതാക്കി, ജോലിയെടുക്കുന്നത് അപമാനം, ഒടുവില്‍ മരുമകളോട് അമ്മാവന്‍ ചെയ്തതിങ്ങനെ

മേംരാജ് ഇവരെ കൊല്ലാന്‍ പല തവണ ശ്രമിച്ചതായി പോലീസ് പറയുന്നു

ജയ്പൂര്‍: സദാചാര കൊലപാതകങ്ങള്‍ ഇന്ത്യയില്‍ അപൂര്‍വമായി നടക്കുന്ന സംഭവമല്ല. പലപ്പോഴും പല രീതിയിലായി അത് നടക്കാറുമുണ്ട്. അങ്ങനെയൊരു സംഭവം നടന്നിരിക്കുകയാണ് രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയില്‍. രജപുത്രരുടെ അഭിമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന കാരണത്താല്‍ യുവതിയെ ഭര്‍ത്താവിന്റെ അമ്മാവന്‍ കൊലപ്പെടുത്തിയിരിക്കുകയാണ്.

ഉഷാദേവി എന്ന യുവതിയെയാണ് ഇയാള്‍ വെട്ടികൊലപ്പെടുത്തിയത്. ഭാര്യമാര്‍ ജോലിക്ക് പോകാറില്ലെന്ന ചട്ടം ഇവര്‍ ലംഘിച്ചെന്നാണ് അമ്മാവന്‍ മേംരാജ് പറയുന്നത്. സംഭത്തില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിക്രൂരമായ സംഭവമാണ് നടന്നതെന്ന് ഇവരുടെ ബന്ധുക്കള്‍ പറയുന്നു. അമ്മാവന്‍ താനുമായി നല്ല ബന്ധത്തിലല്ലെന്നും ഭാര്യയുമായി വഴക്കുണ്ടാക്കിയിരുന്നുവെന്നും ഉഷാദേവിയുടെ ഭര്‍ത്താവ് പറയുന്നു. പോലീസ് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നുണ്ട്.

രജപുത്രരുടെ അഭിമാനം

രജപുത്രരുടെ അഭിമാനം

ഉഷാദേവി വീട്ടിലെ കടുത്ത സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം അടുത്തുള്ള ഫാക്ടറിയില്‍ ജോലിക്ക് പോയിരുന്നു. വീട്ടിലേക്കുള്ള ഏക വരുമാന മാര്‍ഗവും ഇതുതന്നെയായിരുന്നു. വീട്ടിലെ എല്ലാ കാര്യങ്ങളും ഇവര്‍ ഒറ്റയ്ക്കായിരുന്നു നോക്കിയിരുന്നത്. ഭര്‍ത്താവിന്റെ അമ്മാവനായ മേംരാജ് ഇതിനെ തുടക്കം മുതല്‍ എതിര്‍ത്ത് പോന്നിരുന്നു. രജപുത്ര സ്ത്രീകള്‍ ജോലിക്ക് പോകാറില്ലെന്നും അങ്ങനെ പോയാല്‍ അത് സമുദായത്തിന് നാണക്കേടാണെന്നും അപമാനമാണെന്നും ഇയാള്‍ നിരന്തരം പറയാറുണ്ടായിരുന്നു. എന്നാല്‍ ഉഷാദേവി ഇക്കാര്യം മുഖവിലയ്‌ക്കെടുത്തിരുന്നില്ല. വീട്ടില്‍ കഷ്ടപ്പാട് ആലോചിക്കുമ്പോള്‍ ജോലിക്ക് പോകാതിരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഉഷാദേവി പറഞ്ഞിരുന്നത്. ഇതിനെ തുടര്‍ന്ന് മേംരാജ് കടുത്ത ദേഷ്യത്തിലായിരുന്നു എന്ന് പോലീസ് പറഞ്ഞു.

കഠിനാധ്വാനിയായ യുവതി

കഠിനാധ്വാനിയായ യുവതി

ഉഷാദേവി കഠിനാധ്വാനിയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇവര്‍ക്ക് വലിയ വിദ്യാഭ്യാസമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ സമീപത്തുള്ള പ്ലാസിക്ക് ഫാക്ടറിയില്‍ ഇവര്‍ സ്വന്തം കഴിവ് ഉപയോഗിച്ചാണ് ജോലി നേടിയത്. വൈകീട്ട് ആറുമണി വരെ ഇവര്‍ ഫാക്ടറിയില്‍ ജോലിയെടുക്കാറുണ്ട്. ഇത് ഇവരുടെ മക്കളുടെ ഭാവിക്ക് വേണ്ടിയായിരുന്നെന്ന് ഉഷാദേവിയുടെ മൂത്ത സഹോദരി ബീന പറയുന്നു. അതേസമയം ഉഷാദേവിയുടെ ഭര്‍ത്താവ് മുകേഷിന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഇതേ കുറിച്ച് നടത്തിയത്. നാലു മാസങ്ങള്‍ക്ക് മുമ്പ് തന്റെ അമ്മാവന്‍ ഇവര്‍ ജോലിക്ക് പോകുന്നത് ബലം പ്രയോഗിച്ച് തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ തന്റെ ഭാര്യ ചെരുപ്പൂരി തല്ലി. താനും അമ്മാവനോട് ദേഷ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ഭാര്യയെ കൊല്ലാനുള്ള ദേഷ്യമുണ്ടാവുമെന്ന് കരുതിയില്ല. പല തവണ അദ്ദേഹം തന്റെ ഭാര്യ പിന്തുടരുന്നത് കണ്ടപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് മുകേഷ് പറഞ്ഞു.

കൊല്ലാന്‍ പദ്ധതി

കൊല്ലാന്‍ പദ്ധതി

മേംരാജ് ഇവരെ കൊല്ലാന്‍ പല തവണ ശ്രമിച്ചതായി പോലീസ് പറയുന്നു. ഇതിനായി ഇയാള്‍ പ്രത്യേകം പദ്ധതിയും തയ്യാറാക്കിയിരുന്നു. ഉഷാദേവി കൊല്ലാന്‍ തന്നെയാണ് ഇയാള്‍ പലതവണ പിന്തുടര്‍ന്നത്. സ്ത്രീകള്‍ ജോലി ചെയ്യുന്നത് രജപുത്രരുടെ അഭിമാനത്തിന് കളങ്കമേല്‍പ്പിക്കുന്നതാണെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം പൊതുസ്ഥലത്ത് ഒരു സ്ത്രീയെ കൊലപ്പെടുത്തിയിട്ടും അവരെ ആരും സഹായിക്കാന്‍ തയ്യാറാവാതിരുന്നത് ഞെട്ടിക്കുന്നതാണെന്ന് പോലീസ് പറയുന്നു. വളരെ തിരക്കേറിയ ഹൈവേയില്‍ വച്ചാണ് കൊലപാതകം നടന്നത്. ചായക്കടകളും ഓട്ടോ മൊബൈല്‍ ഷോപ്പുകളും ധാരാളമുള്ള സ്ഥലമാണിത്. എന്നാല്‍ ഇവരെ കൊലപ്പെടുത്തുന്നത് ആരും കണ്ടിട്ടില്ലെന്നാണ് പറയുന്നത്. ഓരോ മാസത്തിലെയും ഏതെങ്കിലുമൊരു പ്രത്യേക ദിവസത്തില്‍ ഇവിടെയുള്ള കടകളെല്ലാം അടച്ചിടാറുണ്ടെന്നും അതുകൊണ്ട് സംഭവം കാണാതിരുന്നതെന്നും കടയുടമകള്‍ പറഞ്ഞു.

ഒളിവില്‍ പോയി

ഒളിവില്‍ പോയി

ഉഷാദേവിയെ കൊന്നശേഷം മേംരാജ് ഒളിവില്‍ പോയി. പോലീസ് വിദഗ്ദമായ അന്വേഷണത്തിന് ശേഷമാണ് കൊല നടത്തിയത് ഇയാളാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലാണ് ഇയാള്‍ പിടിക്കപ്പെട്ടത്. അതേസമയം മേംരാജ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇയാള്‍ കൊലനടത്താന്‍ ഉപയോഗിച്ച വാള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. മേംരാജിന്റെ ഭാര്യ മരിച്ച ശേഷമാണ് മുകേഷിന്റെ കുടുംബത്തോടൊപ്പം ചേര്‍ന്നത്. ഇയാള്‍ നേരത്തെ ഹരിയാനയിലായിരുന്നു താമസം. എന്നാല്‍ കുടുംബത്തിലുള്ളവര്‍ക്ക് ഇയാളെ തീരെ ഇഷ്ടമായിരുന്നില്ല. മേംരാജ് കടുത്ത പുരുഷാധിപത്യ പ്രവണതകള്‍ പ്രകടിപ്പിച്ച വ്യക്തിയായിരുന്നു. സ്ത്രീകള്‍ വീട്ടില്‍ ഭക്ഷണം ഉണ്ടാക്കാന്‍ ഉള്ളവരാണെന്ന് ഇയാള്‍ എപ്പോഴും പറയാറുണ്ടെന്ന് മുകേഷ് പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+