ഭർത്താവിന്റെ കൂടെ മറ്റൊരു സ്ത്രീ; നടുറോഡിൽ തമ്മിലടിച്ച് യുവതികൾ; വീഡിയോ വൈറൽ
പ്രണയബന്ധത്തിലായാലും വിവാഹബന്ധത്തിലായാലും അടിസ്ഥാനപരമായി വേണ്ടുന്ന ഒന്നാണ് വിശ്വാസം. പരസ്പരമുള്ള വിശ്വാസം എന്ന് ഇല്ലാതാകുന്നോ ആ നിമിഷം മുതൽ പ്രശ്‌നങ്ങൾ ആരംഭിക്കും. പല വിവാഹബന്ധങ്ങളും തകരാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് വിവാഹേതര ബന്ധങ്ങൾ.
ഭർത്താവിനോ ഭാര്യയ്‌ക്കോ മറ്റ് സ്ത്രീകളുമായോ പുരുഷന്മാരുമായോ ബന്ധം ഉണ്ടാവുമ്പോഴാണ് കുടുംബജീവിതത്തിന്റെ താളം തെറ്റിത്തുടങ്ങുന്നത്. ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ വ്യക്തമാക്കുന്നതും വിവാഹേതര ബന്ധം കാരണം ഉണ്ടായ പൊല്ലാപ്പിനെക്കുറിച്ചാണ്.

കല്യാണപ്പിറ്റേന്ന് നവദമ്പതികൾ കിടപ്പുമുറിയിൽ മരിച്ച നിലയിൽ; കാരണം വിശ്വസിക്കാനാവാതെ പോലീസ്
തന്റെ ഭർത്താവിന് തന്നെക്കൂടാതെ മറ്റൊരു ഭാര്യ കൂടി ഉണ്ടെന്ന് തിരിച്ചറയുമ്പോൾ ഒരു ഭാര്യയുടെ പ്രതികരണം എന്തായിരിക്കും. വിദേശ രാജ്യത്തൊക്കെ അത് വലിയ പ്രശ്‌നമായി എടുക്കില്ലായിരിക്കാം. എന്നാൽ നമ്മുടെ നാട്ടിൽ അങ്ങനെയല്ല കാര്യം. എപ്പോൾ തല്ലുണ്ടായി എന്ന് ചോദിച്ചാൽ മതി.. കൺമുന്നിൽ തന്റെ ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം കളിച്ചുല്ലസിച്ച് പോകുന്നത് കണ്ട ഒരു ഭാര്യയുടെ പ്രതികരണം ആണ് വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ ഉള്ളത്.
ഒരു യുവാവ് കയ്യിലൊരു ബാഗുമൊക്കെയായി റോഡിൽ നിൽക്കുകയാണ്. കൂടെയൊരു യുവതിയുമുണ്ട്. വളരെ സ്നേഹത്തിലാണ് രണ്ട് പേരും നിൽക്കുന്നത്. എന്നാൽ പെട്ടെന്നാണ് ആ അന്തരീക്ഷം മാറിയത്. ഇവർക്കരികിലേക്ക് മറ്റൊരു സ്ത്രീ കടന്നുവരുന്നു, വളരെ ദേഷ്യത്തിലായിരുന്നു ആ സ്ത്രീ. യുവതിയുമായി നിൽക്കുന്ന യുവാവിന്റെ ഭാര്യയാണ് ഇവർക്കരികിലേക്ക് വന്ന സ്ത്രീ.
കൂടെയുണ്ടായിരുന്നത് ഇയാളുടെ രണ്ടാം ഭാര്യയായിരുന്നു. തന്റെ ഭർത്താവിന്റെ കൂടെ നിൽക്കുന്ന യുവതിയെ ഈ സ്ത്രീ അടിക്കുന്നതും പിടിച്ചുവലിക്കുന്നതും കാണാം. യുവാവ് ഇയാളുടെ ഭാര്യയെ തള്ളിമാറ്റുന്നതും കാണാം. ചെരിപ്പുകൊണ്ട് ഇവർ പരസ്പരം തല്ലുന്നു. അടിക്കിടയിലേക്ക് വന്ന മറ്റൊരു സ്ത്രീ യുവാവിന്റെ കൂടെയുണ്ടായിരുന്ന യുവതിയെ അടിക്കുന്നത് കാണാം. പരസ്പരം ഇവർ തെറി വിളിക്കുന്നുമുണ്ട്.
പ്രകാശ് കുമാർ എന്ന ആളാണ് ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബീഹാറിലാണ് സംഭവം. എന്നാൽ, വീഡിയോയുടെ സത്യവസ്ഥ എന്താണ് എന്ന് ഇതുവരെ ഉറപ്പിച്ചിട്ടില്ല. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. യുവാവിനെതിരെയാണ് ഭൂരിഭാഗവും കമന്റ് ഇട്ടിരിക്കുന്നത്.
സ്വന്തം ഭാര്യയെ വഞ്ചിച്ച് മറ്റൊരു യുവതിയുടെ കൂടെ താമസിക്കാൻ നാണമില്ലേ എന്നാണ് ചിലരുടെ ചോദ്യം.ആദ്യ ഭാര്യയുടെ ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്തിയിട്ട് വേണമായിരുന്നു രണ്ടാം വിവാഹം കഴിക്കേണ്ടിയിരുന്നത് എന്നാണ് മറ്റുചിലർ പറയുന്നത്. വീഡിയോ ഇപ്പോഴും വൈറലായിക്കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications