വനിതാ ക്രിക്കറ്റ്താരത്തെ ജോ.സെക്രട്ടറിപീഡിപ്പിച്ചു
ഭോപ്പാല്‍: കാല്‍ തൊട്ട് വന്ദിക്കാന്‍ മുറിയിലെത്തിയ വനിതാ ക്രിക്കറ്റ് താരത്തെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി അല്‍പേഷ് ഷായാണ് 19 കാരിയായ ക്രിക്കറ്റ് കളിക്കാരിയെ പീഡിപ്പിച്ചത്. പോലീസില്‍ പരാതി നല്‍കുന്നതിന് പകരം ക്രിക്കറ്റ് അസോസിയേഷന്‍ വഴി പരിഹാരം കാണാനാണ് കളിക്കാരിയും കുടുംബവും ശ്രമിച്ചത് എന്നത് സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
സെപ്തംബര്‍ 23 നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. മുറിയിലെത്തിയ കളിക്കാരി ഷായുടെ കാല് പിടിക്കാന്‍ വേണ്ടി കുനിഞ്ഞപ്പോഴാണ് ഇയാള്‍ താരത്തെ കയറിപ്പിടിച്ചത്. എതിര്‍ക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയോട്, ക്രിക്കറ്റിലെ നിന്റെ കരിയര്‍ നശിപ്പിച്ചുകളയും എന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കരഞ്ഞുകൊണ്ട് മുറിയില്‍ നിന്നും ഇറങ്ങിയോടിയ പെണ്‍കുട്ടി പിന്നീട് കളിക്കാന്‍ പോലും കൂട്ടാക്കിയിട്ടില്ല എന്നും കളിക്കാരിയുടെ അച്ഛന്‍ പറഞ്ഞു.

മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാന്‍ എം കെ ഭാര്‍ഗവയെ മകളോടൊപ്പം പോയി കണ്ട് പരാതി നല്‍കിയിരുന്നു. ഇദ്ദേഹം ഒരുക്കിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ വെച്ച് ഷാ പെണ്‍കുട്ടിയോട് മാപ്പ് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ മാപ്പ് പറഞ്ഞാല്‍ മാത്രം പോര, ഷായെ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കി നിയമപരമായി ശിക്ഷിക്കണം എന്നാണ് വനിതാതാരം ആവശ്യപ്പെടുന്നത്.
കേന്ദ്രമന്ത്രിയും മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടുമായ ജ്യോതിരാദിത്യ സിന്ധ്യയ്ക്കരികിലും കൡക്കാരിയും കുടുംബവും പരാതി നല്‍കിയിരുന്നു. സിന്ധ്യയുടെ മറുപടി കാത്തിരുന്നതുകൊണ്ടാണ് പോലീസില്‍ പരാതിപ്പെടാന്‍ വൈകിയതെന്ന് കളിക്കാരിയുടെ അച്ഛന്‍ പറഞ്ഞു. സംസ്ഥാന തിരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാല്‍ ആവശ്യമായ നടപടികള്‍ എടുക്കാന്‍ കഴിഞ്ഞില്ല എന്നാണ് സിന്ധ്യ സംഭവത്തോട് പ്രതികരിച്ചത്.












Click it and Unblock the Notifications