Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്യജാതിക്കാരനൊപ്പം ഒളിച്ചോടി; യുവതിയെ പിടികൂടി ബന്ധുക്കള്‍ മലമ്പ്രദേശത്തെത്തിച്ചു, ക്രൂര മര്‍ദ്ദനം

ഭോപ്പാല്‍: അന്യജാതിക്കാരനൊപ്പം ഒളിച്ചോടിയ യുവതിയെ ബന്ധുക്കള്‍ പിടികൂടി ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്. മധ്യപ്രദേശിലെ ധര്‍ എന്ന പ്രദേശത്താണ് സംഭവം. അന്യാജാതിക്കാരനൊപ്പം പോയ യുവതിക്കെതിരെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് കണ്ടെത്തിയ യുവതിയെ ബന്ധുക്കള്‍ക്ക് കൈമാറി. തുടര്‍ന്നാണ് ആളൊഴിച്ച മലയോര മേഖലയില്‍ കൊണ്ടുപോയി സഹോദരങ്ങളും ബന്ധുക്കളുമായ യുവാക്കള്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചത്.

Woman

കുത്തുകയും ചവിട്ടുകയും വടി കൊണ്ട് അടിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ജൂണ്‍ 25നാണ് സംഭവം. എന്നാല്‍ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് പോലീസ് ഇടപെട്ടത്. എഴ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവരുടെ വാഹനം വീഡിയോയില്‍ വ്യക്തമായിരുന്നു. ഇതാണ് വേഗത്തില്‍ അറസ്റ്റ് ചെയ്യാന്‍ സഹായിച്ചത്.

തന്നെ അടിക്കരുതെന്ന് യുവതി കരഞ്ഞ് അപേക്ഷിച്ചിട്ടും യുവാക്കള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഭിലാല ഗോത്രത്തില്‍പ്പെടുന്ന യുവതിയാണ് ദളിത് യുവാവിനൊപ്പം ഒളിച്ചോടിയത്. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതോടെ പോലീസ് അന്വേഷണം നടത്തുകയും കണ്ടെത്തുകയും ചെയ്തു. യുവതിയെ കുടുംബത്തിന് കൈമാറിയതിന് പിന്നാലെയാണ് മര്‍ദ്ദനം.

സ്വന്തം ജാതിയില്‍പ്പെട്ട യുവാവുമായി വിവാഹം നടത്താന്‍ യുവതിയെ ബന്ധുക്കള്‍ നിര്‍ബന്ധിക്കകയാണ്. പെണ്‍കുട്ടി വഴങ്ങിയിട്ടില്ല. എല്ലാ പ്രതികളെയും പിടികൂടിയെന്നും നാലു പേര്‍ യുവതിയുടെ സഹോദരങ്ങളാണന്നും പോലീസ് ഓഫീസര്‍ കമലേഷ് സിംഗാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+