ഹരിയാനയിൽ മേലുദ്യോഗസ്ഥന്റെ പീഡനം; വനിതാ എക്‌സിക്യൂട്ടിന്റെ പരാതി നല്കി
ഗുഡ്ഗാവ്: ഭീഷണിപ്പെടുത്തിയശേഷം കമ്പനി മേധാവി പലതവണ ബലാത്സംഗം ചെയ്‌തെന്നുകാട്ടി വനിതാ എക്‌സിക്യുട്ടീവ് പോലീസില്‍ പരാതി നല്‍കി. ഹരിയാണയിലെ ഗുഡ്ഗാവിലെ കമ്പനി ഉടമയ്‌ക്കെതിരെയാണ് ഗുരുതര ആരോപണങ്ങളുമായി യുവതി പരാതി നല്‍കിയിരിക്കുന്നത്.
കുട്ടികളുടെ ദേഹത്ത് ഇരുമ്പ് കമ്പി കുത്തിയിറക്കുന്ന ക്രൂരത... കുത്തിയോട്ടത്തിനെതിരെ ഡിജെപി ശ്രീലേഖ
കമ്പനിയില്‍ ജോലി ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പലവിധത്തില്‍ മേധാവി ശല്യം ചെയ്തു. ജോലിസ്ഥലത്തുവെച്ച് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ശരീരത്തില്‍ പിടിക്കുകയും ചെയ്തു. ഇതിനുശേഷം ഒരു ദിവസം മെഹറൗളി ഹോട്ടലില്‍ കമ്പനി യോഗമുണ്ടെന്ന് പറഞ്ഞ് ക്ഷണിച്ച് തന്നെ വഞ്ചിക്കുകയായിരുന്നു.

ഹോട്ടലിലെത്തിയ തന്നെ രാത്രിയില്‍ കാറില്‍ മടങ്ങുന്നതിനിടെ മുഖത്ത് മരുന്ന് തെളിച്ചശേഷം ബോസിന്റെ മുറിയിലെത്തിക്കുകയും ബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. പ്രകൃതിവിരുദ്ധപീഡനത്തിനും ഇരയാക്കപ്പെട്ടു. പിന്നീട് സംഭവത്തിന്റെ വീഡിയോ പകര്‍ത്തിയിട്ടുണ്ടെന്ന് പറഞ്ഞാണ് പലതവണ ബലാത്സംഗം ചെയ്തത്.
അമൃത്സര്‍, കുളു, മണാലി, ജയ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയും ഒട്ടെറെതവണ ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി. ക്രൂരത അതിരുകടന്നതോടെ പരാതിപ്പെടാന്‍ തീരുമാനിക്കുകയായിരുന്നെന്നും യുവതി പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിനുശേഷം മാത്രമേ നടപടിയുണ്ടാവുകയുള്ളൂയെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications