Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹോദരന്‍ ബലാത്സംഗം ചെയ്തു സഹോദരി ഷൂട്ട് ചെയ്തു, 16കാരിക്ക് നേരിട്ടത് ഞെട്ടിപ്പിക്കുന്നത്

16കാരിയെ സമ്രീന്‍ എന്ന സ്ത്രീ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുവരികയായിരുന്നു

മീററ്റ്: രണ്ട് സ്ത്രീകള്‍ തമ്മില്‍ വഴക്കുണ്ടായാല്‍ എന്ത് സംഭവിക്കും. സാധാരണ ഗതിയില്‍ കാര്യമായൊന്നും സംഭവിക്കാറില്ല. എന്നാല്‍ അസാധാരണമായ കാര്യങ്ങളാണ് ഉത്തര്‍പ്രദേശില്‍ നടന്നുകൊണ്ടിരിക്കുന്നത്. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ഇതിലൊരു സ്ത്രീ മറ്റൊരു സ്ത്രീയുടെ സഹോദരിയെ സ്വന്തം സഹോദരനെ കൊണ്ട് ബലാത്സംഗം ചെയ്യിച്ചിരിക്കുകയാണ്.

പോലീസ് തന്നെ ഈ സംഭവം കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ്. മുസഫര്‍നഗറിലാണ് സംഭവം. സംഭവം അതിഗൗരവമായതിനാല്‍ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ടെങ്കില്‍ ഇത് വരെ ഒന്നും സംഭവിച്ചിട്ടില്ല. എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് പെണ്‍കുട്ടിയുടെ കുടുംബം.

ക്രൂരമായ ബലാത്സംഗം

ക്രൂരമായ ബലാത്സംഗം

16കാരിയെ സമ്രീന്‍ എന്ന സ്ത്രീ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുവരികയായിരുന്നു. ഏതോ വീട്ടില്‍ വച്ച് ഇവരുടെ സഹോദരന്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് സമ്രീന്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് കുട്ടി ആരോടും ഇക്കാര്യം പറഞ്ഞിരുന്നില്ല.

ഷൂട്ട് ചെയ്തു

ഷൂട്ട് ചെയ്തു

ബലാത്സംഗം ചെയ്തതല്ല ഞെട്ടിപ്പിക്കുന്നതെന്ന് പോലീസ് പറയുന്നു. സമ്രീന്‍ സംഭവം ഷൂട്ട് ചെയ്തു എന്നാണ് പറയുന്നത്. ഇത് പ്രചരിപ്പിക്കുമെന്ന് സമ്രീന്‍ പറഞ്ഞതായി പെണ്‍കുട്ടി പറയുന്നുണ്ട്. സ്ത്രീകള്‍ക്ക് ഇത്രയും ക്രൂരമായ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുമോ എന്ന് ഒരു നിമിഷം സംശയിച്ച് പോയെന്ന് പോലീസ് പറഞ്ഞു.

ആരോപണങ്ങള്‍

ആരോപണങ്ങള്‍

റുക്‌സാന, സമ്രീന്‍ എന്നിവര്‍ നേരത്തെ ഒരു താമസിച്ചിരുന്നവരായിരുന്നു. എന്നാല്‍ ഇവര്‍ പിന്നീട് തെറ്റുകയും അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഇവര്‍ സ്വന്തം വീടുകളിലേക്ക് തിരിച്ചുപോവുകയും ചെയ്തു. പിന്നീട് ഇവര്‍ പരസ്പരം ഓരോ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.

പരാതി പ്രശ്‌നമായി

പരാതി പ്രശ്‌നമായി

ഈ രണ്ട് സ്ത്രീകളും പരസ്പരം നല്‍കിയ പരാതിയാണ് ക്രൂരമായ സംഭവത്തിന് കാരണമായതെന്ന് പോലീസ് കരുതുന്നുണ്ട്. ഇതില്‍ റുക്‌സാന സമ്രീനെതിരെ മോഷണക്കുറ്റം ആരോപിച്ചപ്പോള്‍ സമ്രീന്‍ റുക്‌സാനയുടെ കുടുംബാംഗങ്ങള്‍ക്ക് എതിരെ ബലാത്സംഗക്കുറ്റത്തിന് കേസ് കൊടുത്തിരുന്നു.

കേസെടുത്തു

കേസെടുത്തു

പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട വിഷയത്തില്‍ സമ്രീനിനും അവരുടെ സഹോദരനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ ഒളിവിലാണെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഇവര്‍ ഷൂട്ട് ചെയ്തു എന്ന് പറയുന്ന വീഡിയോ ഇതുവരെ ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പോലീസ് മൗനം പാലിക്കുകയാണ്.

പോലീസിന് താക്കീത്

പോലീസിന് താക്കീത്

പോലീസ് കേസുമായി ബന്ധപ്പെട്ട് വേണ്ടപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപണമുണ്ട്. എന്നാല്‍ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്നും ഇതിന്റെ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ കൂടുതല്‍ നടപടിയെടുക്കാന്‍ സാധിക്കൂ എന്നുമാണ് പോലീസിന്റെ നിലപാട്. പോലീസ് മേധാവി തന്നെ പോലീസുകാരുടെ നിലപാടിനെ വിമര്‍ശിച്ചിട്ടുണ്ട്.

മുന്‍പും ഉണ്ടായി

മുന്‍പും ഉണ്ടായി

ഉത്തര്‍പ്രദേശില്‍ ഇത്തരമൊരു സംഭവം ആദ്യമായിട്ടല്ല നടക്കുന്നത്. നേരത്തെ ഒരുപെണ്‍കുട്ടിയെ ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കൂട്ടബലാത്സംഗം ചെയ്തിരുന്നു. ഗാസിയാബാദിലായിരുന്നു സംഭവം നടന്നത്. ഈ രംഗങ്ങള്‍ പ്രതിയുടെ സുഹൃത്തുക്കള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+