8ാം ക്ലാസുകാരനെ തട്ടിക്കൊണ്ട് പോയി രണ്ട് കുട്ടികളുടെ അമ്മയായ 30-കാരി, ലൈംഗികാതിക്രമം നടത്തി പിടിയിൽ
വിജയവാഡ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകാതിക്രമം നടത്തിയ 30 വയസുകാരി പിടിയില്‍. ആന്ധ്രാപ്രദേശ് കൃഷ്ണ ജില്ലയിലെ ഗുഡിവാഡയിലാണ് സംഭവം. 8ാം ക്ലാസ് വിദ്യാര്‍ഥിയെയാണ് യുവതി തട്ടിക്കൊണ്ട് പോയത്. ഹൈദരാബാദിലെ ബാലനഗറില്‍ നിന്നാണ് രണ്ടുപേരെയും കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.
ജൂലായ് 19-ാം തീയതി മുതലാണ് എട്ടാംക്ലാസ് വിദ്യാര്‍ഥിയായ 15-കാരനെ കാണാതായത്. സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ കുട്ടി രാത്രി വൈകിയും തിരികെ എത്തിയിരുന്നില്ല.ഇതോടെയാണ് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചത്. എന്നാല്‍ വീട്ടുകാരും ബന്ധുകളും ചേര്‍ന്ന് നടത്തിയ തിരച്ചിലിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതിനിടെയാണ് സമീപത്തുതന്നെ താമസിക്കുന്ന ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള യുവതിയെയും കാണാതായിട്ടുണ്ടെന്ന വിവരമറിഞ്ഞത്. ഇതോടെ സംശയം തോന്നിയ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് പ്രത്യേക സംഘത്തെ നിയോഗിച്ച് പൊലീസ് കേസില്‍ അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ചൊവ്വാഴ്ചയോടെ യുവതിയും 15-കാരനും ഹൈദരാബാദിലെ വാടകവീട്ടില്‍ കഴിയുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് ഹൈദരാബാദിലെത്തിയ പൊലീസ് സംഘം ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതി നേരത്തെയും 15-കാരനെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ വീട്ടില്‍വെച്ചാണ് പലതവണ കുട്ടിയെ ചൂഷണം ചെയ്തതതെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് 15-കാരനോടൊപ്പം സ്ഥിരമായി ജീവിക്കാനും ലൈംഗിക ചൂഷണം തുടരാനും പ്രതി ആഗ്രഹിച്ചു. ഇതോടെയാണ് കുട്ടിയുമായി നാടുവിട്ട് മറ്റൊരിടത്ത് താമസിക്കാന്‍ ഇവര്‍ തീരുമാനിച്ചതെന്നും പൊലീസ് അറിയിച്ചു.
മിന്നിത്തിളങ്ങുന്ന ലുക്കില്‍ സംയുക്ത; ക്യൂട്ട് ചിരിയെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications