പ്രഭാത ഭക്ഷണത്തില്‍ ഉപ്പ് കൂടുതല്‍, ക്ഷമ നശിക്കുന്ന ജീവിതങ്ങള്‍; നിസാര കാരണങ്ങളില്‍ കൊലപാതകങ്ങള്‍
മുബൈ: നിസാര കാരണങ്ങളെ തുടര്‍ന്ന് ആളുകളെ കൊലപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഇത്തരത്തില്‍ രണ്ട് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒന്നാമത്തെ സംഭവം മഹാരാഷ്ട്രയിലെ താനെയിലാണ്. ഭര്‍ത്താവ് 40കാരിയായ ഭാര്യയെ കൊലപ്പെടുത്തി. പ്രഭാത ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കൂടിപ്പോയി എന്ന് ആരോപിച്ചായിരുന്നു ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ താനെയില്‍ ഭയന്തര്‍ ടൗണ്‍ഷിപ്പിലാണ് സംഭവം ഉണ്ടായത്.
വെള്ളിയാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. 46കാരനായ നിലേഷ് ഗാഗിനെതിരെ പൊലീസ് കേസ് എടുത്തിട്ടുമുണ്ട്. 40കാരിയായ നിര്‍മലയാണ് കൊല്ലപ്പെട്ടത്. പ്രഭാത ഭക്ഷണമായി കിച്ചഡി കഴിക്കുകയും എന്നാല്‍ ഉപ്പ് കൂടിയെന്ന് ആരോപിച്ച് നീളമുള്ള തുണി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും മിര ഭയന്തര്‍ വസൈ വിരാര്‍ പൊലീസ് കമ്മിഷണര്‍ പറഞ്ഞു.

ഐപിസി സെഷന്‍ 302 വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവസ്ഥലത്തെത്തിയ പൊലീസ് സ്ത്രീയുടെ ശരീരം ഫോറന്‍സിക് പരിശോധനക്ക് അയച്ചിരുന്നു.
താനെയില്‍ ഭര്‍തൃപിതാവ് യുവതി വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ചായക്കൊപ്പം പ്രഭാതഭക്ഷണം നല്‍കിയില്ല എന്ന കാരണത്താല്‍ ഭര്‍തൃപിതാവ് യുവതിയെ വെടിവക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ താനെയില്‍ തന്നെയാണ് ഈ കേസും റിപ്പോര്‍ട്ട് ചെയ്തത്. വെടിയേറ്റ 42കാരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ യുവതി മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
പ്രയാഗ മാര്‍ട്ടിനല്ല; സാരിയില്‍ സൂപ്പര്‍ ലുക്കില്‍ സാനിയ ഇയ്യപ്പന്‍, നടിയുടെ അടിപൊളി ചിത്രങ്ങള്‍
ഐപിസി സെക്ഷന്‍ 307, 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. അതേ സമയം കേസില്‍ 76കാരനായ കാശിനാഥ് പാണ്ഡുറാങ് പട്ടേലാണ് പ്രതി. വ്യാഴാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ പ്രതിയുടെ മറ്റൊരു മരുമകളാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications