'പെട്ടെന്നായിരുന്നു എനിക്ക് നേരെ അയാൾ ലൈംഗികാവയവം പ്രദർശിപ്പിച്ചത്....'
ന്യൂഡൽഹി: ഡൽഹി മെട്രോ സ്റ്റേഷനിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് യുവതി. മെട്രോ സ്റ്റേഷനിൽവെച്ച് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തെക്കുറിച്ചാണ് യുവതി വെളിപ്പെടുത്തിയത്. ജോർ ബാഗ് മെട്രോ സ്റ്റേഷനിൽ ആളുകളുടെ നടുവിൽവെച്ചാണ് താൻ ലൈംഗിക അതിക്രമത്തിന് ഇരയാകേണ്ടി വന്നതെന്ന് യുവതി പറഞ്ഞു.
സംഭവം നടക്കുന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും യുവതി പറഞ്ഞു. ട്വിറ്ററിലൂടെയാണ് യുവതി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സംഭവം സോഷ്യൽ മൂഡിയയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു ഇതിന് പിന്നാലെ മെട്രോ പോലീസ് കേസ് റജിസ്റ്റർ ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.50നു 1.55നു ഇടയിലാണ് സംഭവംനടന്നതെന്ന് യുവതി പറഞ്ഞു.

'ആ സമയത്ത് കുറച്ച് ആളുകൾ മാത്രമാണ് സ്റ്റേഷനിൽ ഉണ്ടായിരുന്നത്. ഒരു അഡ്രസ് സംബന്ധിച്ച സംശയം ചോദിച്ചു ഒരാൾ സമീപിക്കുകയായിരുന്നു. അയാളെ ഞാൻ സഹായിച്ചു. ഇതിന് പിന്നാലെ ഞാൻ കാബ് ബുക്ക് ചെയ്യാനായി പ്ലാറ്റ്‌ഫോമിൽ ഇരിക്കുമ്പോൾ വീണ്ടും അയാളെത്തി. സഹായത്തിനാണെന്ന് ഞാൻ വിചാരിച്ചു. എന്നാൽ വിലാസം അടങ്ങിയ ഫയൽ കാണിക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് അയാൾ തന്റെ ലൈംഗികാവയവം പ്രദർശിപ്പിച്ചു.' യുവതി പറഞ്ഞു.
'എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് അറിയാത്ത വിധം ഭയങ്കരമായിരുന്നു അത്. ഞാൻ ആകെയങ്ങ് സ്തംഭിച്ചുപോയി. ഭയന്ന്, എത്രയും പെട്ടെന്ന് ഓടിപ്പോയി. ഇത്തരമൊരു സംഭവം ഉണ്ടായാൽ എങ്ങനെ പ്രതികരിക്കണമെന്ന് നമുക്കറിയില്ല. കാരണം ഇങ്ങനെയൊന്നും നമ്മൾ പ്രതീക്ഷിക്കുന്നില്ല. ചില ഉദ്യോഗസ്ഥർ അവിടെയുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിരുന്നിട്ടും അവർ ഒന്നും ചെയ്തില്ല. യുവതി പറഞ്ഞു.
ഇതു പിടിപ്പുകേടാണ് അല്ലെങ്കിൽ ഇത്തരം സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ പറ്റി ഉദ്യോഗസ്ഥർക്ക് വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ലായിരിക്കാം. എത്ര വട്ടം ഇത്തരം സംഭവങ്ങൾ നടന്നാലും ഇതു പതിവുള്ളതാണ് എന്നു ന്യായീകരിക്കാനാണ് അവരുടെ ശ്രമം.
മ് മഴ...മഴച്ചിത്രം പങ്കുവെച്ച് മഡോണ
ഞാൻ മെട്രോയിൽ യാത്ര ചെയ്യുന്നത് ഏറ്റവും സുരക്ഷിതമാണെന്ന് കരുതിയാണ്. എന്നാൽ ഈ സംഭവം വളരെ വലിയ തിരിച്ചടിയാണ്
ഉണ്ടാക്കിയത്. സിസിടിവി ദൃശ്യങ്ങൾ പരസ്യമാക്കിയാൽ ഞാൻ പറയുന്നത് എത്രത്തോളം ശരിയാണെന്നു മനസ്സിലാകും.' പറഞ്ഞു.
ഇതിന് പിന്നാലെ സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്നും നടപടി സ്വീകരിക്കുമെന്നും ഡിഎംആർസി പിആർഒ സുമൻ നൽവ അറിയിച്ചു. സംഭവദിവസം സിഐഎസ്എഫ് കോൺസ്റ്റബിൾ ഡ്യൂട്ടിക്ക് പുറത്തായിരുന്നു. അതിനാലാണ് പെൺകുട്ടിയോട് സിഐഎസ്എഫ് കൺട്രോൾ റൂമിനെ സമീപിക്കാൻ നിർദേശിച്ചത്. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതി മറ്റൊരു മെട്രോയിൽ യാത്ര ചെയ്യുന്നതായി കണ്ടെത്തിയെന്നും പിആർഒ അറിയിച്ചു.












Click it and Unblock the Notifications