ഓടുന്ന ട്രെയിനില്‍ സ്ത്രീയെ ബലാത്സംഗം ചെയ്തു; നാല് പേര്‍ പിടിയില്‍
മുംബൈ: യാത്രക്കാരെ നടുക്കി ട്രെയിനില്‍ കവര്‍ച്ചക്കാരുടെ വിളയാട്ടം. എട്ട് പേരടങ്ങിയ മോഷണ സംഘം ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ നിന്ന് മുംബൈലേക്ക് പോകുന്ന ലക്‌നൗ മുംബൈ പുഷ്പക് എക്‌സ്പ്രസിലാണ് ദാരുണ സംഭവം ഉണ്ടായത്. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മഹാരാഷ്ട്ര ലഗത്പൂരി ടൗണ്‍ സ്റ്റേഷനില്‍ നിന്ന് അയുധങ്ങളുമേന്തി എട്ട് പേരടങ്ങുന്ന സംഘം പുഷ്പക് എക്‌സ്പ്രസിന്റെ സ്ലീപ്പര്‍ കോച്ചില്‍ കയറുകയായിരുന്നു. ലക്‌നൗവില്‍ നിന്ന് 120 കിലോമീറ്റര്‍ ട്രെയിന്‍ പിന്നിട്ട്പപോഴാണ് സംഘം മോഷണം നടത്താന്‍ ആരംഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ട്രെയിനിലെ യാത്രക്കാരിയായ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുകയും തടയാനെത്തിയ ആറ് പേരെ ഇവര്‍ ആയുധങ്ങളുപയോഗിച്ച് അക്രമിക്കുകയായിമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

മുംബൈയിലെ കസറ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ യാത്രക്കാര്‍ നിലവിളിച്ച് അലാറം മുഴക്കുകയും ബഹളം കേട്ട് ഉടനെത്തിയ റെയില്‍വെ പൊലീസ് സംഘം രണ്ട് മോഷ്ടാക്കളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് പിന്നീട് രണ്ട് പേരെ കൂടി പിടികൂടുകയായിരുന്നു. ബാക്കി നാല് പേര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായവരില്‍ നിന്നും മോഷ്ടിച്ച 34000 രൂപ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രതികള്‍ക്കെതിരെ മോഷണത്തിനും ബലാത്സംഗത്തിനും റെയില്‍വെ പോലീസ് കേസ് രജസിറ്റര്‍ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അടുത്തിടെയായി നിരവധി കേസുകളാണ് ട്രെയിനിലെ മോഷണം സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസമാണ് ഡല്‍ഹി നിസാമുദ്ദീനില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട യുവതിയെ മയക്കി കിടത്തി പണവും സ്വര്‍ണവും, മൊബൈലും മോഷ്ടിച്ചത്. നിസാമുദ്ദീന്‍ തിരുവനന്തപുരം എക്‌സപ്രസിലായിരുന്നു സംഭവം. ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് രണ്ട് കോച്ചുകളിലായി മൂന്ന് സ്ത്രീകളെ ബോധരഹിതരായി കിടക്കുന്നത് കണ്ടെത്തിയത്.
തുടര്‍ന്ന് ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവര്‍ ബോധം വീണ്ടെടുത്തതോടെയാണ് അവരുടെ സാധനങ്ങള്‍ മോഷ്ടിക്കപ്പെട്ട വിവരം പുറത്ത് വന്നത്. ഡല്‍ഹിയില്‍ നിന്ന് കായംകുളത്തേക്ക് യാത്രചെയ്ത തിരുവല്ല സ്വദേശി രാജലക്ഷ്മി, മകള്‍ ഐശ്വര്യ. ഡല്‍ഹിയില്‍ നിന്ന് ആലുവയിലേക്ക് യാത്രചെയ്ത എറണാകുളം സ്വദേശി കൗസല്യ എന്നിവരാണ് ട്രെയിനില്‍ അന്ന് കവര്‍ച്ചയ്ക്കിരയായത്. രാജലക്ഷ്മിയുടെയും മകളുടെയും ബാഗില്‍ നിന്നു പത്ത് പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളുമാണ് നഷ്ടമായത്. മറ്റൊരു കോച്ചിലായിരുന്ന കൗസല്യയുടെ സ്വര്‍ണക്കമ്മലുകളും മോഷണം പോയി.
മോഷണത്തിന് പിന്നില്‍ വിവിധയിടങ്ങളിലായി ട്രെയിനില്‍ മോഷണം നടത്തുന്ന അസ്ഗര്‍ ബാദുഷയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇയാളുടെ രേഖാ ചിത്രവും പൊലീസ് പുറത്ത് വിട്ടിരുന്നു. സ്ഥിരം കുറ്റവാളിയായ ഇയാള്‍ ട്രെയിനിലുണ്ടായിരുന്നതായി മോഷണത്തിന് ഇരയായവര്‍ സ്ഥീരികരിച്ചതോടെയാണ് അസ്ഗറാണെന്ന് സംഭവത്തിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചത്. ഇയാള്‍ മുമ്പ് നാഗര്‍കോവില്‍ മധുര എന്നീ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് മോഷമം നടത്തിയിരുന്നു. തീവണ്ടികള്‍ കേന്ദ്രീകരിച്ച് സ്ഥിരം മോഷണം നടത്തുന്നയാളാണ് അസ്ഗര്‍.
കറുപ്പഴകില്‍ സുന്ദരിയായി മീര നന്ദന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്
ഈ സംഭവത്തിന്റെ പശ്ചാതലത്തില്‍ റെയില്‍വേ പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. കേരളത്തില്‍ നിന്നുള്ള ട്രെയിനുകളില്‍ കേരളം വിട്ടു കഴിഞ്ഞാല്‍ സുരക്ഷ കുറവാണെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സ്‌റ്റേഷനുകള്‍ക്കിടയില്‍ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ ട്രെയിനില്‍ കയറി പരിശോധിക്കുന്നത് പതിവാണ്. സ്ലീപ്പര്‍ റിസര്‍വേഷന്‍ കോച്ചുകളിലാണ് പൊലീസ് പരിശോധന നടത്തുന്നത്. ഓരോ സ്‌റ്റേഷനില്‍ നിര്‍ത്തുമ്പോഴും വനിതാ പൊലീസ് പുരുഷ പൊവീസ് അടക്കമുള്ളവര്‍ വണ്ടി കയറി പരിശോധന നടത്തുന്നതിനാല്‍ യാത്രകാര്‍ക്ക് സമാധാനമായി യാത്ര ചെയ്യാന്‍ സാധിക്കുന്നുണ്ടെന്ന് യാത്രക്കാര്‍ പറഞ്ഞു.












Click it and Unblock the Notifications