Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരിത്ര പ്രഖ്യാപനം: വനിതകൾക്ക് എൻഡിഎയിലും നേവൽ അക്കാദമിയിലും പ്രവേശനം നൽകുമെന്ന് കേന്ദ്രസർക്കാർ

ദില്ലി: സൈനിക വിഭാഗങ്ങളിലെ ലിംഗവിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ. നാഷണൽ ഡിഫൻസ് അക്കാദമിയിലും നേവൽ അക്കാദമിയിലും പ്രവേശനം നൽകാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുള്ളത്. ചൊവ്വാഴ്ച ഇത് സംബന്ധിച്ച് തീരുമാനമായതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. ഇതോടെ കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത സുപ്രീം കോടതി വനിതകളെ പ്രവേശിപ്പിക്കുന്നതിന് വേണ്ടിയുള്ള മാർഗ്ഗരേഖ തയ്യാറാക്കുന്നതിന് കേന്ദ്രസർക്കാരിന് സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് സർവീസ് മേധാവികളുമായി ആലോചിച്ച ശേഷമാണ് തീരുമാനമെന്ന് സുപ്രീംകോടതിയെ അറിയിച്ചു.

എൻഡിഎയിലും നേവൽ അക്കാദമിയിലും പ്രവേശനം നിഷേധിക്കുന്നത് മൌലികാവകാശത്തിന്റെ ലംഘനമാണെന്ന് കാണിച്ച് സമർപ്പിച്ചിട്ടുള്ള ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കേന്ദ്രസർക്കാർ സ്ത്രീകൾക്ക് ഇരു വിഭാഗങ്ങളിലും പ്രവേശനം നൽകാമെന്ന സുപ്രധാന നിലപാട് കോടതിയെ അറിയിച്ചിട്ടുള്ളത്. നാഷണൽ ഡിഫൻസ് അക്കാദമിയിലൂടെ സ്ഥിരം കമ്മീഷൻ പദവിയിലേക്ക് വനിതകളെ നിയമിക്കാൻ ഇന്നലെ തീരുമാനമായതായി കേന്ദ്രസർക്കാരിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടിയാണ് കോടതിയെ അറിയിച്ചിട്ടുള്ളത്. അതേ സമയം തീരുമാനം ചരിത്രപരമാണെന്നും അവർ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകൾ നിർവ്വഹിക്കുന്ന സുപ്രധാന പങ്കിനെ പ്രതിരോധ സേന വിലമതിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞു.

nda-163

എൻ‌ഡി‌എ പ്രവേശന പരീക്ഷ എഴുതാൻ കഴിഞ്ഞ മാസം സുപ്രീം കോടതി വനിതാ ഉദ്യോഗാർത്ഥികളെ അനുവദിച്ച് ആഴ്ചകൾക്ക് ശേഷമാണ് തീരുമാനം. ആഗസ്റ്റ് 18 -ലെ ഉത്തരവിൽ കോടതി, സ്ത്രീകളെ പരീക്ഷ എഴുതാൻ അനുവദിക്കാത്തത് ലിംഗവിവേചനത്തിന് തുല്യമാണെന്ന് പ്രസ്താവിച്ചിരുന്നു. ജസ്റ്റിസ് എസ് കെ കൗളിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് ഒരു ഇടക്കാല ഉത്തരവ് മാത്രമാണ് പുറപ്പെടുവിച്ചിരുന്നത്. സൈന്യത്തിലെയും നാവികസേനയിലെയും സ്ത്രീകൾക്ക് സ്ഥിരം കമ്മീഷൻ നീട്ടിക്കൊണ്ട് 2020 ലെ സുപ്രീം കോടതി വിധി ഉണ്ടായിരുന്നിട്ടും എൻ‌ഡി‌എയിൽ ചേരുന്നതിൽ നിന്ന് വനിതാ ഉദ്യോഗാർത്ഥികളെ വിലക്കുന്ന നടപടി കേന്ദ്രം തുടരുന്നതിലും കോടതി ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു.

ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഈ അധ്യയന വർഷം മുതൽ വനികൾക്ക് പ്രവേശനം നൽകുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചും ഭട്ടി ചൂണ്ടിക്കാണിച്ചിരുന്നു. നിലവിൽ വനിതകളുടെ പ്രവേശനത്തിനുള്ള മാർഗ്ഗരേഖ നിലവിലില്ലാത്തതിനാൽ ഇത് തയ്യാറാക്കുന്നതിനുള്ള സമയം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സർക്കാരിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്ത സുപ്രീംകോടതി നിലപാട് വ്യക്തമാക്കിത്തൊണ്ട് സത്യവാങ്മൂലം ഫയൽ ചെയ്യാനും നിർദേശിച്ചിട്ടുണ്ട്.

എന്നാൽ പരിഷ്കാരങ്ങളൊന്നും ഒരു ദിവസം കൊണ്ട് ഉണ്ടാകില്ലെന്നാണ് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് സഞ്ജയ് കിഷൻ കൌൾ അഭിപ്രായപ്പെട്ടത്. സൈനിക വിഭാഗങ്ങൾ തന്നെ ഇത്തരത്തിൽ ലിംഗനീതി ഉറപ്പാക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+