കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാര്‍ഹിക പീഡനത്തെ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നില്ല, സര്‍വേ ഫലത്തിനെതിരേ കേരളം

െതാഴില്‍സ്ഥലങ്ങളിലുണ്ടാകുന്ന പീഡനങ്ങളെ ഗൗരവത്തോടെ കാണണമെന്ന വാദവും ദേശീയ വനിതാ കമ്മീഷന്‍ അംഗങ്ങള്‍ ഉയര്‍ത്തി

  • By Vaisakhan
Google Oneindia Malayalam News

ദില്ലി: ഗാര്‍ഹിക പീഡനത്തെ 69 ശതമാനം മലയാളി വീട്ടമ്മമാരും അംഗീകരിക്കുന്നുവെന്ന സര്‍വേ ഫലത്തിനെതിരേ വിമര്‍ശനവുമായി കേരളം. ദേശീയ ആരോഗ്യ സര്‍വേ ഫലം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ പ്രതിനിധികളാണ് വിമര്‍ശനമുന്നയിച്ചത്. ദേശീയ വനിതാ കമ്മീഷന്റെ വാര്‍ഷികത്തിലാണ് കേരളത്തിന്റെ പ്രതിനിധികള്‍ ഇക്കാര്യമറിയിച്ചത്. മൂന്നംഗങ്ങളാണ് വാര്‍ഷികത്തില്‍ പങ്കെടുത്തത്.

1

കേരളം ഒരിക്കലും ഗാര്‍ഹിക പീഡനത്തെ അംഗീകരിക്കില്ല. സര്‍വേയ്ക്ക് കാര്യമായ അപാകതകളുണ്ട്. ദേശീയതലത്തില്‍ കേരളത്തെ മാതൃകയാക്കാവുന്നതാണ്. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ അത്രയ്ക്ക് മുന്നിലാണ് കേരളമെന്നും അംഗങ്ങള്‍ വാര്‍ഷിക സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെ സ്ത്രീ സുരക്ഷയും ഗാര്‍ഹിക പീഡനത്തിലുണ്ടായ വര്‍ധനവും യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയങ്ങളായി.

2

അതേസമയം തൊഴില്‍സ്ഥലങ്ങളിലുണ്ടാകുന്ന പീഡനങ്ങളെ ഗൗരവത്തോടെ കാണണമെന്ന വാദവും ദേശീയ വനിതാ കമ്മീഷന്‍ അംഗങ്ങള്‍ ഉയര്‍ത്തി. നേരത്തെ കേരളത്തിലെ ഗാര്‍ഹിക പീഡനത്തെ 58 ശതമാനം പുരുഷന്‍മാരും 69 ശതമാനം വീട്ടമ്മമാരും ഗാര്‍ഹിക പീഡനത്തെ പിന്തുണയ്ക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. തനിച്ച് സഞ്ചരിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും കേരളം വളരെ പിന്നിലാണെന്നായിരുന്നു സര്‍വേ.

അനുവാദമില്ലാതെ പുറത്തുപോയ ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതില്‍ തെറ്റില്ലെന്ന് 30 ശതമാനം ആളുകള്‍ അഭിപ്രായപ്പെടുകയും 40 ശതമാനം പേര്‍ ഭര്‍ത്താവിന് സംശയം തോന്നിയാല്‍ ഭാര്യമാരെ മര്‍ദ്ദിക്കാമെന്നും 30 ശതമാനം പേര്‍ ഭര്‍ത്താവുമായി തര്‍ക്കിക്കുന്ന ഭാര്യയെ മര്‍ദിക്കാമെന്നും അഭിപ്രായം രേഖപ്പെടുത്തിയതായി സര്‍വേ ഫലങ്ങളിലുണ്ടായിരുന്നു.

English summary
women does not accept violence says kerala womens
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X