Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്തം എടുത്ത് പറയേണ്ടത്'; നയ പ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി

ന്യൂഡൽഹി: മോദി സർക്കാരിൽ ജനങ്ങൾ വിശ്വാസമർപ്പിച്ചെന്നും, ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ത്രീ പങ്കാളിത്തം എടുത്ത് പറയേണ്ടതാണെന്നും രാഷ്‌ട്രപതി. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗത്തിനിടെ സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി ദ്രൗപതി മുർമു. രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്നും രാഷ്ട്രപതി ആഹ്വാനം ചെയ്‌തു.

സർക്കാർ റിക്രൂട്ട്‌മെന്റുകളിലും പരീക്ഷകളിലും സുതാര്യത അനിവാര്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ചോദ്യ പേപ്പർ ചോർച്ചയും പരീക്ഷകളിലെ ക്രമക്കേടുകളും ഉയർന്ന തലത്തിൽ അന്വേഷിക്കുന്നുണ്ട്. വിഷയത്തെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്നും ദ്രൗപതി മുർമു ആവശ്യപ്പെട്ടു. യുജിസി-നെറ്റ്, നീറ്റ് പരീക്ഷകളിൽ ക്രമക്കേടുകളുമായി ബന്ധപ്പെട്ടായിരുന്നു രാഷ്ട്രപതിയുടെ പരാമർശം.

murmu-1

സിഎഎ നിയമപ്രകാരം അഭയാർഥികൾക്ക് സർക്കാർ പൗരത്വം നൽകാൻ തുടങ്ങിയെന്ന് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. ജൂലൈ 1 മുതൽ ഭാരതീയ ന്യായ് സംഹിത രാജ്യത്ത് പ്രാബല്യത്തിൽ വരുമെന്നും അവർ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയിരിക്കുന്നു. 2014-ൽ 11-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി അഞ്ചാം സ്ഥാനത്തെത്തി.ഇപ്പോൾ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും രാഷ്ട്രപതി അറിയിച്ചു.

നിർമ്മാണം, സേവനം, കൃഷി എന്നീ 3 മേഖലകൾക്കും സർക്കാർ തുല്യ പരിഗണനയാണ് നൽകുന്നത്. അതിവേഗത്തിൽ എല്ലാ മേഖലയിലും ഇന്ത്യ സ്വയം പര്യാപ്‌തരായി ആയി മാറുകയാണ്. നിക്ഷേപത്തിനും തൊഴിലിനുമാണ് ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നതെന്നും രാഷ്‌ട്രപതി തന്റെ നയാ പ്രഖ്യാപനം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ നേതൃത്വത്തിൽ, ലോകം മുഴുവൻ മില്ലറ്റുകളുടെ അന്താരാഷ്ട്ര വർഷം ആഘോഷിച്ചു. എല്ലാ വർഷവും അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയായി രാജ്യം മാറി. ആഭ്യന്തര വ്യോമയാന വിപണിയിൽ 2014ൽ 209 സെക്ടറുകൾ മാത്രമാണുണ്ടായിരുന്നത് എന്നാൽ ഇന്നത് 605 സെക്ടറുകളായി ഉയർന്നുവെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.

ഇന്ത്യ ഹരിത ഊർജത്തിന് മുൻഗണന നൽകി, ഈ രംഗത്ത് അതിവേഗം വളരുന്ന രാജ്യങ്ങളിലൊന്നാണ് ഇപ്പോൾ. വടക്കുകിഴക്കൻ മേഖലകളുടെ വികസനത്തിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചു, അത് വേഗത്തിൽ നടപ്പിലാക്കുന്നു. അടിസ്ഥാന സൗകര്യവികസനത്തിൽ ഇന്ത്യ ചരിത്രപരമായ നിക്ഷേപം നടത്തി, മെട്രോ റെയിൽ സേവനങ്ങൾ രാജ്യത്തെ പല നഗരങ്ങളിലേക്കും വ്യാപിപ്പിച്ചു, ഗ്രാമീണ റോഡ് പദ്ധതിയിലൂടെ 3.8 ലക്ഷം കിലോമീറ്റർ റോഡുകൾ നിർമ്മിച്ചു; രാഷ്‌ട്രപതി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപറഞ്ഞു.

ഇന്ത്യയും ഡിജിറ്റൽ അടിസ്ഥാന സൗകര്യ വികസനത്തിന് ഏറ്റവും മുൻഗണന നൽകിയിട്ടുണ്ട്. ദാരിദ്ര്യ നിർമ്മാർജ്ജനവും സർക്കാരിന്റെ പ്രഥമ പരിഗണനയാണ്. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ പദ്ധതി നൽകുന്നു. ആയുഷ്മാൻ ഭാരതിന് കീഴിൽ 55 കോടിയിലധികം ആളുകൾക്ക് സൗജന്യ ആരോഗ്യ പരിരക്ഷയും നൽകി വരുന്നതായി ദ്രൗപതി മുർമു വ്യക്തമാക്കി.

കാശ്‌മീർ തിരഞ്ഞെടുപ്പ് സമയത്ത് അശാന്തിക്ക് സാക്ഷ്യം വഹിച്ചു. എന്നാൽ അശാന്തി സൃഷ്ടിക്കുന്ന ശക്തികൾക്ക് ഉചിതമായ മറുപടിയാണ് ഇത്തവണ അവിടുത്തെ വോട്ടർമാർ നൽകിയതെന്നും രാഷ്ട്രപതി പറഞ്ഞു. ചില ഐതിഹാസിക തീരുമാനങ്ങൾ ഈ സർക്കാരിനെ കാലത്ത് ഉണ്ടാവുമെന്നും ദ്രൗപതി മുർമു പറഞ്ഞു. ബജറ്റ് ചരിത്രപരമാകുമെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. എന്നാൽ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ സഭയിൽ പ്രതിപക്ഷ ബഹളം ഉയർന്നു.

അതിനിടെ അരവിന്ദ് കെജ്രിവാളിന്റെ അറസ്‌റ്റിൽ പ്രതിഷേധിച്ച് എഎപി അംഗങ്ങൾ രാഷ്ട്രപതിയുടെ നയ പ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ചിരുന്നു. എഎപി ജനറൽ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ സന്ദീപ് പഥക് കെജ്രിവാളിന്റെ അറസ്‌റ്റിൽ ബിജെപിക്കെതിരെ ആഞ്ഞടിക്കുകയും പ്രസംഗം ബഹിഷ്‌കരിക്കുമെന്നും അറിയിക്കുകയും ചെയ്യുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+