Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈഫല്‍ ടവറിനേക്കാള്‍ ഉയരം, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചെനാബ് റെയില്‍വേ പാലം ഉദ്ഘാടനത്തിനൊരുങ്ങി

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചെനാബ് റെയില്‍ പാലം ഉദ്ഘാടനത്തിന് ഒരുങ്ങി നില്‍ക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് അഭിമന നേട്ടം. കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തില്‍ ഈ പാലം നിര്‍മ്മിച്ചത്. ഒട്ടും എളുപ്പമല്ലായിരുന്നു. പര്‍വത താഴ്വരകള്‍ക്കിടയില്‍ ശക്തമായ കാറ്റ് വീശുന്ന പ്രദേശത്ത് നിന്നാണ് നിര്‍മാണ പ്രവൃത്തി എന്നത് കൊണ്ടുതന്നെ പാലത്തിന്റെ നിര്‍മാണം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഒറ്റ കമാനം ഉള്ള റെയില്‍വേ പാലമാണിത്. ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരമുള്ള റെയില്‍വേ പാലം നിര്‍മ്മിച്ചത് മുംബൈ ആസ്ഥാനമായുള്ള അഫ്‌കോണ്‍സ് എന്ന കമ്പനിയാണ്. 28,000 കോടി രൂപ ചെലവില്‍ പണിയുന്ന പാലം ധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് (യുഎസ്ബിആര്‍എല്‍) പദ്ധതിയുടെ ഭാഗമാണ്.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കേബിള്‍ ക്രെയിനിന്റെ സഹായത്തോടെയാണ് ഓരോ സെഗ്മെന്റുകളും സ്ഥാപിച്ചത്.

1

പ്രതിസന്ധികള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊക്കെ അതിജീവിച്ചു പാലം നിര്‍മ്മാണത്തിന്റെ മര്‍മ്മപ്രധാനമായ ഭാഗം കേബിള്‍ ക്രെയിന്‍ തന്നെയാണ്. ശക്തമായ മഴയും കാറ്റും ഇടി മിന്നലുമൊക്കെ കേബിള്‍ ക്രെയിനിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് കൃത്യമായ ആസൂത്രണത്തിലാണ് പ്രവര്‍ത്തനം ാെകണ്ടുപോയത്. പാലത്തിന്റെ ആര്‍ച്ച് സ്ഥാപിക്കുക എന്നത് പ്രായാസം നിറഞ്ഞകാര്യമായിരുന്നു. ഈ സമയങ്ങളില്‍ താപനിലയെക്കുറിച്ചും കാറ്റിന്റെ ഗതിയെക്കുിറിച്ചും കൃത്യമായി അറിയേണം. താപനിലയിലെ വ്യതിയാനം ഒഴിവാക്കാന്‍ അതിരാവിലെ തന്നെ സര്‍വേകള്‍ നടത്തിയിരുന്നു. കാറ്റിന്റെ വേഗത സെക്കന്‍ഡില്‍ 15 മീറ്ററില്‍ കൂടുതലാണെങ്കില്‍ കമാനം സ്ഥാപിക്കാന്‍ കഴിയുമായിരുന്നില്ല.

2

കാലാവസ്ഥയെക്കുറിച്ച് പ്രവചിക്കാന്‍ കഴിയാത്തത് കൊണ്ട് ഇത്രയും ഉയരത്തില്‍ ആര്‍ച്ച് സ്ഥാപിക്കുന്നത് അപകടം നിറഞ്ഞ പ്രവൃത്തിയായിരുന്നു. ഏറെ സമയം എടുത്താണ് ഓരോ കമാനങ്ങളും ഉയര്‍ത്തിയത്.താല്‍ക്കാലിക ഘടനകള്‍: കമാനം സ്ഥാപിക്കുന്നതിനു പുറമെ, ബോള്‍ട്ടിംഗ്, ടോര്‍ക്കിംഗ് എന്നീ പ്രവര്‍ത്തനങ്ങള്‍ക്കും ഒരുപാട് സമയം വേണ്ടി വന്നു.

3

നീളവും ഭാരവും കാരണം കാറ്റിനെതിരെ ഫ്രെയിം കൊണ്ടുപോകുന്നത് വെല്ലുവിളി നിറഞ്ഞ ജോലിയാണ്. പര്‍വ്വത പ്രദേശങ്ങളിലായതുകൊണ്ടുതന്നെ ഇത് അങ്ങേയറ്റം പ്രയാസകരമാണ്.കാറ്റിനെതിരെയുള്ള ഫ്രെയിമുകള്‍ സ്ഥാപിക്കുന്നതിന് മുമ്പ് മതിയായ സുരക്ഷാ നടപടികള്‍ സ്വീകരിക്കണം. മുന്‍കൂട്ടി ക്രമീകരണങ്ങള്‍ നടത്തി വെല്‍ഡിംഗ് നടത്തിയാണ് വിന്‍ഡ് ബ്രേസിംഗ് സ്ഥാപിക്കേണ്ടത്. കാറ്റുള്ള സാഹചര്യങ്ങളില്‍ ഇത് ബുദ്ധിമുട്ടുള്ള ജോലിയാണ്

4

ആര്‍ച്ച് സെഗ്മെന്റുകളുടെ ട്രയല്‍: കമാനം സ്ഥാപിക്കുന്നതിന് മുമ്പ് ഭൂനിരപ്പിലെ സമ്മര്‍ദ്ദനില പരിശോധിക്ക
ണം. ഇതിനു മുമ്പ് ഗ്രൗണ്ടില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ അത് ചെയ്യണം. കമാനം സ്ഥാപിച്ചതിനു ശേഷം മാറ്റങ്ങള്‍ വരുത്തുന്നത് ബുദ്ധിമുട്ടാണ്.ലിഫ്റ്റിംഗ് ക്രമീകരണം: സെഗ്മെന്റുകളുടെ ഭാരം കാരണം പ്രത്യേക ലിഫ്റ്റിംഗ് ക്രമീകരണങ്ങള്‍ വേണ്ടിവന്നിട്ടുണ്ട്.

5

HSFG ബോള്‍ട്ടുകളുടെ ടോര്‍ക്കിംഗിനുള്ള ഉപകരണങ്ങള്‍ മാറ്റുന്നത് വെല്ലുവിളി നിറഞ്ഞ ജോലിയാണ്.ഇത്രയും ഉയരത്തില്‍ നിന്ന് എച്ച്എസ്എഫ്ജി ബോള്‍ട്ടുകള്‍ നദിയിലേക്ക് വീണാല്‍ കണ്ടെത്താന്‍ വളരെ പ്രയാസവുമാണ്. സ്റ്റേ കേബിള്‍: കമാനം സ്ഥാപിക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കാണ് സ്റ്റേ കേബിളുകള്‍ക്കുള്ളത്. താത്കാലിക ഉരുക്ക് തൂണുകളും താഴ്വരയുടെ ഇരുവശത്തുമുള്ള ഫൗണ്ടേഷനും ഉപയോഗിച്ച് കമാനം സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനാണ് സ്റ്റേ കേബിളുകള്‍ ഉപയോഗിക്കുന്നത്. അഫ്‌കോണ്‍സ് കമ്പനി ആദ്യമായാണ് ഇത്തരത്തിലൊരു കാര്യം ചെയ്യുന്നത്.

'ഞങ്ങള്‍ ആ സ്‌കൂളില്‍ അല്ല ലാലേട്ടാ പഠിച്ചത്'; റിയാസിനും ജാസ്മിനും റോണ്‍സനും ഒപ്പമുള്ള കിടിലന്‍ ഫോട്ടോയുമായി നിമിഷ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+