Get Updates
Get notified of breaking news, exclusive insights, and must-see stories!

റോയിറ്റേഴ്‌സിന്റേത് അടക്കം 2355 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ടെന്ന് എക്‌സ്; തള്ളി കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയിൽ മാധ്യമ സെൻസർഷിപ്പ് ഏർപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ആശങ്ക പ്രകടിപ്പിച്ച് മൈക്രോ ബ്ലോഗിംഗ് സൈറ്റായ എക്‌സ്. അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ റോയിറ്റേഴ്‌സ് അടക്കമുള്ള കമ്പനികളുടെ എക്‌സ് അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടുവെന്നാണ് അവർ ആരോപിക്കുന്നത്. എന്നാൽ മുൻപ് ട്വിറ്റർ എന്നറിയപ്പെട്ടിരുന്നു എക്‌സ് ഉന്നയിച്ച ആരോപണങ്ങൾ കേന്ദ്രം പൂർണമായി തള്ളി.

ഇതിന് പിന്നാലെ ഈ വിഷയത്തിൽ നിയമപരമായ എല്ലാ സാധ്യതകളും തേടുകയാണെന്ന് എക്‌സ് അധികൃതർ അറിയിച്ചു. എന്നാൽ, ഇന്ത്യയിലെ നിയമം അനുസരിച്ച് എക്‌സിന് ഈ എക്‌സിക്യൂട്ടീവ് ഉത്തരവുകളെ നിയമപരമായി ചോദ്യം ചെയ്യാൻ കഴിയില്ല. അത് കണക്കിലെടുത്ത് കോടതികൾ വഴി നിയമപരമായ പരിഹാരം തേടാൻ ബാധിതരായ ഉപഭോക്താക്കളോട് എക്‌സ് ആവശ്യപ്പെട്ടു.

x post

ജൂലൈ 3ന് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് റോയിറ്റേഴ്‌സിന്റെ അക്കൗണ്ടുകൾ ഉൾപ്പെടെ 2355 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെന്നാണ് എക്‌സ് അവകാശപ്പെടുന്നത്. റോയിറ്റേഴ്‌സ് അടക്കമുള്ള അന്താരാഷ്ട്ര വാർത്താ ഏജൻസികളുടെ അക്കൗണ്ടുകളും ഇതിൽ ഉൾപ്പെടുന്നു. ഐടി ആക്റ്റ് സെക്ഷൻ 69എ പ്രകാരമാണ് ഈ നിർദ്ദേശം പുറപ്പെടുവിച്ചത്.

ഇത് പാലിക്കാത്ത പക്ഷം ക്രിമിനൽ കുറ്റങ്ങൾ ചുമത്തും. ഒരു മണിക്കൂറിനകം നടപടിയെടുക്കണമെന്ന് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ആവശ്യപ്പെട്ടതാഴാൻ എക്‌സ് പറയുന്നത്. റോയിറ്റേഴ്‌സിന്റെ ഔദ്യോഗിക അക്കൗണ്ടുകൾ തുറക്കാൻ ശ്രമിച്ച സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് "നിയപരമായ ആവശ്യത്തെ തുടർന്ന് റോയിറ്റേഴ്‌സ് ഇന്ത്യയിൽ തടഞ്ഞുവെച്ചിരിക്കുന്നു" എന്ന സന്ദേശമാണ് ലഭിച്ചത്.

എന്നാൽ ഈ സംഭവത്തിന് പിന്നാലെ കേന്ദ്ര സർക്കാർ എക്‌സിന്റെ പ്രസ്‌താവന തള്ളി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. റോയിറ്റേഴ്‌സിന്റെ അക്കൗണ്ട് തടയാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം അറിയിക്കുകയായിരുന്നു. നിയമപരമായ ആവശ്യത്തെ തുടർന്ന് റോയിറ്റേഴ്‌സിന്റെ അക്കൗണ്ട് തടഞ്ഞുവെന്ന് കാണിച്ചതിന് പിന്നാലെയാണ് ഈ വിശദീകരണം.

കേന്ദ്രത്തിന്റെ പ്രതികരണവും വിശദീകരണവും

റോയിറ്റേഴ്‌സിന്റെ അക്കൗണ്ട് തടഞ്ഞുവെക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടില്ലെല്ലെന്നാണ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാൻ എക്‌സുമായി ചേർന്ന് ശ്രമം നടത്തുകയാണെന്നും അവർ കൂട്ടിച്ചേർത്തു. അക്കൗണ്ട് തടഞ്ഞതിനെ തുടർന്ന് സർക്കാർ ഉദ്യോഗസ്ഥർ എക്‌സിനോട് വിശദീകരണം തേടി.

നേരത്തെ മെയ് 7ന് ഓപ്പറേഷൻ സിന്ദൂർ സമയത്ത് ഈ ആവശ്യം ഉന്നയിച്ച് ഉത്തരവിറക്കിയെങ്കിലും അത് നടപ്പാക്കിയിരുന്നില്ലെന്നും, എന്നാൽ എക്‌സ് അബദ്ധത്തിൽ ഈ ഉത്തരവ് ഇപ്പോൾ നടപ്പാക്കിയതാണെന്നും ഒരു സർക്കാർ ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. ഈ വിഷയത്തിൽ സർക്കാർ എക്‌സുമായി ബന്ധപ്പെട്ടുവെന്നും അദ്ദേഹം അറിയിച്ചു.

'ജൂലൈ 5-ന് രാത്രി വൈകിയും സർക്കാർ എക്‌സുമായി ബന്ധപ്പെട്ട് സംസാരിച്ചു. എന്നാൽ അവർ സാങ്കേതികപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇത് വൈകിപ്പിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ 2025 ജൂലൈ 6ന് രാത്രി 9 മണിയോടെ റോയിറ്റേഴ്‌സിന്റെയും മറ്റ് യുആർഎലുകളും എക്‌സ് അൺബ്ലോക്ക് ചെയ്‌തു. റോയിറ്റേഴ്‌സിന്റെ അക്കൗണ്ട് അൺബ്ലോക്ക് ചെയ്യാൻ 21 മണിക്കൂറിൽ അധികം സമയമെടുത്തു" ഐടി മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് പറഞ്ഞു.

പൊതുജന പ്രതിഷേധവും പിന്നാലെ തിരുത്തലും

റോയിറ്റേഴ്‌സ് അക്കൗണ്ടുകൾ തടഞ്ഞതിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് അൺബ്ലോക്ക് ചെയ്യാൻ കേന്ദ്രം ആവശ്യപ്പെടുകയായിരുന്നു. എത്രയും പെട്ടെന്ന് അക്കൗണ്ടുകൾ പുനഃസ്ഥാപിക്കാൻ സർക്കാർ എക്‌സിനോട് ആവശ്യപ്പെടുകയായിരുന്നു. നിയപരമായ ആവശ്യങ്ങൾ, കോടതി ഉത്തരവുകൾ, പ്രാദേശിക നിയമങ്ങൾ എന്നിവ പാലിക്കുന്നതിൻ്റെ ഭാഗമായാണ് "കൺട്രി റെസ്‌ട്രിക്റ്റഡ്" എന്ന സന്ദേശം വരുന്നതെന്ന് എക്‌സ് അവരുടെ പേജിൽ വ്യക്തമാക്കുകയും ചെയ്‌തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+