രണ്‍വീറും, റിച്ചയും, മുതല്‍ സുബൈറിന്റെ ട്വീറ്റ് വരെ; ട്വിറ്ററിലൊന്ന് മിണ്ടിയാല്‍ വിവാദമാകുന്ന 2022
ഒന്ന് ട്വിറ്റ് ചെയ്താല്‍ വലിയ കോലാഹലമാകുന്ന വര്‍ഷമാണ് 2022. ദിവസങ്ങള്‍ മാത്രമേയുള്ളൂ ഈ വര്‍ഷം കടന്നുപോകാന്‍. എന്നാല്‍ സോഷ്യല്‍ മീഡിയ ട്വീറ്റുകള്‍ പലരെയും വിവാദത്തില്‍ ചാടിച്ച് കഴിഞ്ഞു. ബോളിവുഡ് സൂപ്പര്‍ താരം രണ്‍വീര്‍ സിംഗും, നടി റിച്ച ഛദ്ദയും, മുതല്‍ ലളിത് മോദിയും, രാംഗോപാല്‍ വര്‍മയും വരെ ആ ലിസ്റ്റിലുണ്ട്.
ഇവരെല്ലാം ട്വിറ്ററില്‍ അഭിപ്രായം പറയുകയോ, അതല്ലെങ്കില്‍ ഫോട്ടോ ഷെയര്‍ ചെയ്യുകയോ സംഭവിച്ചപ്പോള്‍ വിവാദത്തില്‍ വീഴുകയാണ് ചെയ്തത്. അത്തരത്തില്‍ രാജ്യത്ത് തന്നെ വലിയ ചര്‍ച്ചയായി മാറിയ സംഭവങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം....

ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് ഇടയ്ക്കിടെ വിവാദങ്ങളില്‍ വീഴാറുള്ളത്. 2022ല്‍ രണ്‍വീര്‍ സിംഗിന്റെ ഒരു ഫോട്ടോഷൂട്ടാണ് വലിയ വിവാദമായി മാറിയത്. സെപ്റ്റംബര്‍ മാസത്തില്‍ തന്റെ നഗ്ന ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ രണ്‍വീര്‍ പങ്കുവെച്ചിരുന്നു. ഇത് വ്യാപകമായി പരിഹസിക്കപ്പെട്ടിരുന്നു. ദിവസങ്ങളോളം ഇത് മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നു. പല നേതാക്കളും ഇന്ത്യന്‍ സംസ്‌കാരത്തിനെതിരാണ് ഈ ചിത്രം എന്നെല്ലാം അവകാശപ്പെട്ടു. വ്യാപകമായി നടന്‍ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു സോഷ്യല്‍ മീഡിയയില്‍ ചിത്രം വൈറലാവുകയും ചെയ്തു.

നടി റിച്ച ഛദ്ദയുടേത് വലിയ വിവാദമായിരുന്നു. ഗാല്‍വാനിലെ ഏറ്റുമുട്ടലില്‍ സൈനികരെ പരിഹസിച്ചതിനായിരുന്നു വിവാദം. നവംബര്‍ 23ന് നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി, പാകിസ്താനെ ആക്രമിച്ച് പാക്കധീന കശ്മീര്‍ പിടിച്ചെടുക്കാന്‍ തയ്യാറാണെന്നും, സര്‍ക്കാരില്‍ നിന്ന് ഉത്തരവ് കാത്തിരിക്കുകയാണെന്നും പറഞ്ഞിരുന്നു. ഗാല്‍വാന്‍ ഹായ് പറയാന്‍ പറഞ്ഞിരിക്കുന്നു എന്നായിരുന്നു ഇതിന് റിച്ചയുടെ പരിഹാസം നിറഞ്ഞ ട്വീറ്റ്. ഗല്‍വാനില്‍ ഇന്ത്യന്‍ നേരിട്ട തിരിച്ചടി സൂചിപ്പിച്ചായിരുന്നു മറുപടി. ഇത് വിവാദമായിരുന്നു. അക്ഷയ് കുമാറും, കെകെ മേനോനും അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തി.

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!
ഐപിഎല്‍ സ്ഥാപകനും പ്രമുഖ ബിസിനസുകാരനുമായ ലളിത് മോദിയും, ബോളിവുഡ് നടി സുഷ്മിത സെന്നും തമ്മിലുള്ള ബന്ധവും ട്വീറ്ററില്‍ വിവാദമായിരുന്നു. ലളിത് മോദിയാണ് ഈ ചിത്രം ട്വീറ്റ് ചെയ്തത്. മാധ്യമങ്ങള്‍ ഇത് ഏറ്റെടുത്തു. ചിലര്‍ ഇരുവരെയും പരിഹസിക്കുകയും ചെയ്തു. ഇരുവരും അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

എല്ലാ കൊല്ലവും വിവാദമുണ്ടാക്കാന്‍ എന്ന് രാംഗോപാല്‍ വര്‍മയ്ക്ക് നേര്‍ച്ചയുണ്ടെന്ന് തോന്നുന്നു. 2022ല്‍ അതിന് മുടക്കമില്ല. ഇത്തവണ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെതിരെയായിരുന്നു ട്വിറ്റര്‍. ദ്രൗപതി രാഷ്ട്രപതിയാണെങ്കില്‍, ആരാണ് പാണ്ഡവര്‍, അതിലുപരി ആരാണ് കൗരവരെന്നും രാംഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തു. പാണ്ഡവരുടെ അഞ്ച് ഭാര്യ, കൗരവരുടെ വസ്ത്രാക്ഷേപം, എന്നിവ സൂചിപ്പിക്കുന്നതായിരുന്നു ഈ ട്വീറ്റ്. മോശം അര്‍ത്ഥത്തിലായത് കൊണ്ട് വര്‍മയ്ക്ക് കോടതിയില്‍ കയറേണ്ടി വന്നു. ബിജെപി നേതാവാണ് പരാതി നല്‍കിയത്.

നാഗാലാന്‍ഡ് മന്ത്രി തെംജന്‍ ഇംന അലോങ് സോഷ്യല്‍ മീഡിയ താരമാണ്. അദ്ദേഹത്തിന്റെ ട്വീറ്റും ഇതുപോലെ ചര്‍ച്ചയായിരുന്നു. ജൂലായില്‍ ലാക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് അദ്ദേഹമൊരു ട്വീറ്റ് ചെയ്തിരുന്നു. ഈ ജനസംഖ്യാ ദിനത്തില്‍ ജനസംഖ്യാ വര്‍ധനവിനെ കുറിച്ച് കൃത്യമായി മനസ്സിലാക്കുക. അതിന്റെ പ്രശ്‌നങ്ങള്‍ അറിയുക. കുട്ടികള്‍ ഉണ്ടാവണോ എന്നതില്‍ ചോയ്‌സ് ഉണ്ടെന്ന് അറിയുക. അതല്ലെങ്കില്‍ എന്നെ പോലെ സിംഗിളായി തുടരുക. അതിലൂടെ നല്ലൊരു ഭാവിയെ രൂപപ്പെടുത്താമെന്നും അദ്ദേഹം കുറിച്ചു. തെംജനിന്റെ ട്വീറ്റ് ഒരേസമയം ഗൗരവമേറിയ ചര്‍ച്ചകള്‍ക്കും, അതുപോലെ തമാശകള്‍ക്കും വഴിയൊരുക്കി.

നൂപൂര്‍ ശര്‍മയുടെ വിവാദ പരാമര്‍ശം പ്രക്ഷേപണം ചെയ്തതിനെതിരെ ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ ട്വീറ്റര്‍ നടത്തിയിരുന്നു. നൂപുറിന്റെ പ്രവാചക നിന്ദാ പരാമര്‍ശം രാജ്യത്ത് കലാപങ്ങള്‍ ഉണ്ടാക്കുമെന്നായിരുന്നു, കഴിഞ്ഞ മെയ് മാസത്തില്‍ സുബൈര്‍ ട്വീറ്റര്‍ ചെയ്തത്. അതേസമയം ഈ ട്വീറ്റിന് പിന്നാലെയാണ് സംഭവം വിവാദമായത്. രാജ്യത്ത് പലയിടത്തും സംഘര്‍ഷമുണ്ടായി. മതസൗഹാര്‍ദം രാജ്യത്താകെ നഷ്ടമായെന്നും വിമര്‍ശനമുണ്ടായിരുന്നു. ട്വീറ്റ് വലിയ വിവാദമായിരുന്നു.












Click it and Unblock the Notifications