പ്രതിരോധ മേഖലയില്‍ ഇന്ത്യ കരുത്ത് തെളിയിച്ച 2021, ഈ വര്‍ഷത്തെ 4 സുപ്രധാന പ്രതിരോധ ഇടപാടുകള്‍
ദില്ലി: പ്രതിരോധ മേഖലയില്‍ ഇന്ത്യ ശക്തി വര്‍ധിപ്പിച്ച വര്‍ഷം കൂടിയാണ് കടന്നുപോകാന്‍ ഒരുങ്ങുന്നത്. 2021ല്‍ സ്വയം പര്യാപ്ത ഇന്ത്യക്കായി കേന്ദ്ര സര്‍ക്കാര്‍ പല പദ്ധതികളും കൊണ്ടുവന്നിരുന്നു. റഷ്യയുമായും അമേരിക്കയുമായിട്ടാണ് കൂടുതല്‍ പ്രതിരോധ ഇടപാടുകളും നടന്നത്. ആയുധങ്ങള്‍ സ്വന്തമായി നിര്‍മിക്കുക എന്നത് ഇന്ത്യയുടെ ദീര്‍ഘകാല ലക്ഷ്യം കൂടിയാണ്. അതിലേക്കുള്ള ചുവടുവെപ്പാണ് ഈ വര്‍ഷം തുടക്കമിട്ടത്. ഇസ്രയേല്‍ അടക്കമുള്ളവരുമായി ചേര്‍ന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ ആധുനികവത്കരണത്തിനും മോദി സര്‍ക്കാര്‍ തുടക്കമിട്ടു. 2021ല്‍ ഏറ്റവും അമ്പരപ്പിച്ച പ്രതിരോധ ഇടപാടുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

ഇന്ത്യ-റഷ്യ പ്രതിരോധ ഇടപാട് വളരെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. എകെ 203 റൈഫിളുകള്‍ യുപിയിലെ അമേഠിയില്‍ ഉണ്ടാക്കാനുള്ള കരാറാണിത്. പ്രതിരോധ മേഖലയില്‍ സ്വയം പര്യാപ്തത നേടാനുള്ള വമ്പന്‍ ശ്രമമാണിത്. ആയുധങ്ങള്‍ക്കായി വിദേശ രാജ്യങ്ങള്‍ക്ക് ഇനി ഇന്ത്യയെയും ആശ്രയിക്കാം. ഒരുപാട് പേര്‍ക്ക് ബിസിനസ് സാധ്യതകള്‍ ഇതിലൂടെ ഉണ്ടാവും. അസംസ്കൃത വസ്തുക്കളുടെ നിര്‍മാണം അടക്കം ചെറുകിട-ഇടത്തരം ബിസിനസുകളും ഗുണം ചെയ്യും. ഇതിലൂടെ തൊഴിലവസരങ്ങളും ധാരാളമുണ്ടാകും. പ്രതിരോധ മേഖലയിലെ ആയുധ നിര്‍മാണങ്ങളില്‍ യുപിയെ ഹബ്ബായി മാറ്റാനാണ് ഈ പദ്ധതിയിലൂടെ ശ്രമിക്കുക.
ഇന്ത്യന്‍ സൈന്യത്തില്‍ നിലവില്‍ മൂന്ന് ദശാബ്ദങ്ങളായി ഉപയോഗിച്ചിരുന്ന തോക്കുകള്‍ക്ക് പകരമാണ് എകെ 203 റൈഫിളുകള്‍ എത്തുന്നത്. 300 മീറ്റര്‍ റേഞ്ചാണ് ഇതിനുള്ളത്. 30 പ്രിഡേറ്റര്‍ ഡ്രോണുകല്‍ അമേരിക്കയില്‍ നിന്ന് വാങ്ങാനുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനവും ശ്രദ്ധിക്കപ്പെട്ട കരാറായിരുന്നു. ഇന്ത്യ-അമേരിക്ക സൈനിക ബന്ധം ദൃഢപ്പെടുത്താനുള്ള നീക്കമായിരുന്നു ഇത്. മൂന്ന് സേനകള്ക്കായിട്ടാണ് മുപ്പത് ഡ്രോണുകള്‍ വാങ്ങുന്നത്. പത്ത് ഡ്രോണുകള്‍ വീതം ഓരോ സേനയ്ക്കും ലഭിക്കും. യുഎസ് ഡോളര്‍ മൂന്ന് ബില്യണ്‍ വില വരുന്നതാണ് ഈ ഡ്രോണുകള്‍. ഇന്ത്യന്‍ രൂപ 22000 കോടിയോളം വരും. ഇന്ത്യയുടെ ആക്രമണങ്ങള്‍ കൂടുതല്‍ വീര്യം ഈ ഡ്രോണുകള്‍ വരുന്നതോടെ ലഭിക്കുന്നു. നിലവില്‍ നിരീക്ഷണങ്ങള്‍ക്ക് മാത്രമാണ് ഇന്ത്യ ഡ്രോണ്‍ ഉപയോഗിക്കുന്നത്.
കലാഷ്നിക്കോവ് സീരിസിലെ ചെറിയ തോക്കുകള്‍ നിര്‍മിക്കാനും സൈനിക സഹകരണത്തിനും ഇന്ത്യ കരാറൊപ്പിട്ടിരുന്നു. ഇതും വളരെയധികം ശ്രദ്ധിക്കപ്പെട്ടതാണ്. ഇന്ത്യന്‍ സൈന്യത്തെ സ്വയം പര്യാപ്ത സൈനിക വിഭാഗമാക്കി മാറ്റാന്‍ ഈ കരാര്‍ സഹായിക്കും. ഇന്ത്യയും ഇസ്രയേലും തമ്മില്‍ അടുത്ത തലമുറ സാങ്കേതികവിദ്യകള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കുമാണ് കരാറൊപ്പിട്ടത്. ഡ്രോണുകള്‍, റോബോട്ടിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്വാണ്ടം കമ്പ്യൂട്ടിംഗ് എന്നിവയാണ് ഈ കരാറിന്റെ ഭാഗമാകുന്നത്. ഇന്ത്യയിലെയും ഇസ്രയേലിലെയും സ്റ്റാര്‍ട്ടപ്പുകളും വാണിജ്യ മേഖലയിലും ഒരുമിച്ച് പ്രവര്‍ത്തിക്കും. അതുവഴിയാണ് ഈ ഉപകരണങ്ങള്‍ നിര്‍മിക്കുക. ഇസ്രയേലില്‍ നിന്ന് സൈനിക ഹാര്‍ഡ് വെയര്‍ വാങ്ങുന്ന സുപ്രധാന രാജ്യമാണ് ഇന്ത്യ. മിസൈല്‍ അടക്കമുള്ളവ ഇന്ത്യക്ക് നല്‍കുന്നത് ഇസ്രയേലാണ്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications