യെദ്യൂരപ്പ രാജ്ഭവനിലെത്തി.... ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറും!! പടിയിറക്കം തലകുനിച്ച്!!
യെദ്യൂരപ്പ രാജ്ഭവനിലെത്തി
ബെംഗളൂരു: കര്‍ണാടകയില്‍ വിശ്വാസ വോട്ടിന് മുതിരാതെ രാജിപ്രഖ്യാപിച്ച ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ രാജിക്കത്ത് സമര്‍പ്പിക്കാനായി രാജ്ഭവനിലെത്തി. ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയ ശേഷം അദ്ദേഹം ഒറ്റയ്ക്ക് സ്വന്തം മണ്ഡലത്തിലേക്ക് മടങ്ങുമെന്നാണ് സൂചന. അതേസമയം നാണം കെട്ട് തലതാഴ്ത്തിയാണ് അദ്ദേഹം മുഖ്യമന്ത്രി പദത്തില്‍ നിന്ന് രാജിവെക്കേണ്ടി വരുന്നത്. അതോടൊപ്പം പണത്തിന്റെ പവറ് കൊണ്ടാന്നും അധികാരം നേടാനാവില്ലെന്ന് ബിജെപി ഇതോടെ മനസിലാവുകയും ചെയ്തിട്ടുണ്ടാവും. നിര്‍ണായകമായ വിശ്വാസ വോട്ടില്‍ അദ്ദേഹം ഭൂരിപക്ഷം നേടാനോ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനോ സാധിച്ചില്ല.

ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രത്യേക നിര്‍ദേശമുണ്ടായിട്ടും കര്‍ണാടകത്തില്‍ അധികാരത്തിലെത്താനായില്ലെന്നത് അദ്ദേഹത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. അതോടൊപ്പം കര്‍ണാടക രാഷ്ട്രീയത്തില്‍ അദ്ദേഹം അപ്രസക്തനാവാനും സാധ്യതയുണ്ട്. നേരത്തെ തന്നെ അഴിമതി രാഷ്ട്രീയത്തിന്റെ പേരില്‍ അദ്ദേഹം ദേശീയ നേതൃത്വത്തിന്റെ താക്കീത് കേട്ടിട്ടുണ്ട്. ഇതിന് പുറമേ ഏറ്റവും വലിയ കക്ഷിയായിട്ടും അധികാരത്തിലെത്താന്‍ സാധിക്കാത്തത് അദ്ദേഹത്തിന് കനത്ത തിരിച്ചടിയാണ്. ഏറ്റവും വലിയ നാണക്കേട് സ്വയം ഉണ്ടാക്കിയ ശേഷമാണ് ബിജെപി സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് പിന്‍മാറിയത്. കുതിരകച്ചവടവും പണം നല്‍കിയ അധികാരം നല്‍കലുമെല്ലാം അവരെ വരും ദിവസങ്ങളില്‍ വേട്ടയാടും.
Recommended Video

Bengaluru: BJP's BS Yeddyurappa reaches Raj Bhavan after resigning as Chief Minister of Karnataka. pic.twitter.com/CkmQokODy3
— ANI (@ANI) May 19, 2018












Click it and Unblock the Notifications