ഗവർണറാകാന്‍ താനില്ലെന്ന് യെഡിയൂരപ്പ, രാജിക്കായി കേന്ദ്ര നേതൃത്വം സമ്മര്‍ദം ചെലുത്തിയിട്ടില്ല
ബെംഗളൂരു: രാജിവെച്ചെങ്കിലും കര്‍ണാടകം വിട്ട് എങ്ങോട്ടുമില്ലെന്ന് പ്രഖ്യാപിച്ച് യെഡിയൂരപ്പ. ബിജെപി ഹൈക്കമാന്‍ഡ് തന്നെ രാജിവെക്കാനായി ഒരിക്കലും നിര്‍ബന്ധിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര നേതൃത്വം ഒരിക്കലും രാജിക്കായി സമ്മര്‍ദം ചെലുത്തിയിട്ടില്ല. താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് രാജിവെച്ചതെന്നും യെഡിയൂരപ്പ വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് താന്‍ ആരുടെയും പേര് നിര്‍ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ സസ്‌പെന്‍സ് തുടരുകയാണ്.

സാരി ഇങ്ങനെയും ഉടുക്കാം; ആരാധകരെ ഞെട്ടിച്ച് നടി അനുശ്രീയുടെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ വൈറല്‍
പ്രഹ്ലാദ് ജോഷിയുടെ പേരാണ് സജീവ പരിഗണനയിലുള്ളത്. ബ്രാഹ്മണ വിഭാഗം നേതാവാണ് അദ്ദേഹം. എന്നാല്‍ അതിരുകടന്ന പരീക്ഷണമാകും ഇതെന്നാണ് ആര്‍എസ്എസിന്റെ മുന്നറിയിപ്പ്. എന്നാല്‍ ഒരു വിഭാഗത്തിനെ മാത്രം കാലങ്ങളോളം ആശ്രയിച്ച് മുന്നോട്ട് പോകാനാവില്ലെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ നിലപാട്. വൊക്കലിഗ വിഭാഗത്തിനെ കൂടി ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ് സൂചന. വൊക്കലിഗ വിഭാഗം കൂടി ഒപ്പം നിന്നാല്‍ ജെഡിഎസ്സിനെയും ഒപ്പം കോണ്‍ഗ്രസിനെയും തകര്‍ക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.
അതേസമയം രാഷ്ട്രീയത്തില്‍ തന്നെ താനുണ്ടാവുമെന്ന് യെഡിയൂരപ്പ പറഞ്ഞു. ബിജെപിയെ വീണ്ടും അധികാരത്തില്‍ കൊണ്ടുവരികയാണ് തന്റെ ലക്ഷ്യം. എന്നാല്‍ ഗവര്‍ണര്‍ പദവി ഏറ്റെടുക്കാന്‍ താന്‍ തയ്യാറല്ല. മറ്റേതെങ്കിലും ഒരു സംസ്ഥാനത്തേക്ക് ഗവര്‍ണറായി താന്‍ പോകുമോ എന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ലെന്നും യെഡിയൂരപ്പ പറഞ്ഞു. കര്‍ണാടകത്തില്‍ നിന്ന് ബിജെപിയെ അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ ഞാനുണ്ടാവും. ഏതെങ്കിലും പദവി ഏറ്റെടുക്കാന്‍ സമ്മര്‍ദമില്ല. തനിക്ക് പകരം വരുന്നയാള്‍ക്കൊപ്പം ഉറച്ച് നിന്ന് പ്രവര്‍ത്തിക്കുമെന്നും യെഡിയൂരപ്പ പറഞ്ഞു.
തന്നെ പിന്തുണച്ച ലിംഗായത്ത് നേതാക്കള്‍ക്കും യെഡിയൂരപ്പ നന്ദി പറഞ്ഞു. ബിജെപിയെ കര്‍ണാടകത്തില്‍ ശക്തിപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്നും യെഡിയൂരപ്പ വ്യക്തമാക്കി. ലിംഗായത്ത് മഠാധിപതികള്‍ അടുത്ത മുഖ്യമന്ത്രിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. അതില്‍ യാതൊരു ആശയക്കുഴപ്പവുമില്ല. നേരത്തെ അഞ്ഞൂറോളം ലിംഗായത്ത് വിഭാഗം നേതാക്കള്‍ യെഡിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റരുതെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ബിജെപിയില്‍ യാതൊരു അതൃപ്തിയുമില്ല. തന്നെ മാറ്റിയതില്‍ വിഭാഗീയത ഉണ്ടാവില്ലെന്നും യെഡിയൂരപ്പ പറഞ്ഞു.
ഹോട്ട് ലുക്കില്‍ ബിഗ് ബോസ് താരം ഹിമ ശങ്കര്‍; ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകര്‍












Click it and Unblock the Notifications