കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിണ്ടാതിരിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത്; ഇന്ധനവിലയില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ബാബ രാംദേവ്

Google Oneindia Malayalam News

ദില്ലി: യോഗാ ഗുരു രാംദേവ് പെട്രോള്‍ വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് മുമ്പ് നടത്തിയ അഭിപ്രായങ്ങളെക്കുറിച്ച് ചോദിച്ച ഒരു മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഹരിയാനയിലെ കര്‍ണാലില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് മാധ്യമപ്രവര്‍ത്തകന്‍ ഇന്ധനവിലയുമായി ബന്ധപ്പെട്ട അഭിപ്രായത്തെ കുറിച്ച് ചോദിച്ചത്. ലിറ്ററിന് 40 രൂപയ്ക്ക് പെട്രോളും സിലിണ്ടറിന് 300 രൂപയ്ക്ക് പാചക വാതകവും ഉറപ്പാക്കുന്ന ഒരു സര്‍ക്കാരിനെ ജനങ്ങള്‍ പരിഗണിക്കണമെന്ന അഭിപ്രായത്തെ കുറിച്ചായിരുന്നു ചോദ്യം.

ജനങ്ങളെ പൊറുതിമുട്ടിച്ച് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധന; സംസ്ഥാനത്ത് ഡീസല്‍ വില 100 കടന്നുജനങ്ങളെ പൊറുതിമുട്ടിച്ച് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധന; സംസ്ഥാനത്ത് ഡീസല്‍ വില 100 കടന്നു

Recommended Video

cmsvideo
ഇന്ധന വിലവർധന: മാധ്യമപ്രവർത്തകനോട് ചൂടായി ബാബ രാംദേവ്

ഇതിന് രാംദേവ് മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു, 'അതെ, ഞാന്‍ പറഞ്ഞു, നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും? ഇത്തരം ചോദ്യങ്ങള്‍ തുടരരുത്. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഞാന്‍ നിങ്ങളുടെ കോണ്‍ട്രാക്ടര്‍ ആണോ?' മാധ്യമപ്രവര്‍ത്തകന്‍ വീണ്ടും ചോദ്യം ചോദിച്ചപ്പോള്‍, അസ്വസ്ഥനായ രാംദേവ്, മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തുകയായിരുന്നു. 'ഞാന്‍ അങ്ങനെ ഒരു അഭിപ്രായം പറഞ്ഞു. അബ് ക്യാ കര്‍ ലേഗാ (നിങ്ങള്‍ എന്ത് ചെയ്യും)? മിണ്ടാതിരിക്കുക, നിങ്ങള്‍ വീണ്ടും ചോദിച്ചാല്‍, നന്നായിരിക്കില്ല, ഇങ്ങനെ സംസാരിക്കരുത്, നിങ്ങള്‍ മാന്യരായ മാതാപിതാക്കളുടെ മകനാണെന്നാണ് കരുതുന്നത് - ബാബ രാംദേവ് പറഞ്ഞു.

yoga

അതേസമയം, പ്രയാസകരമായ സമയങ്ങളില്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ രാംദേവ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സര്‍ക്കാര്‍ പറയുന്നു, ഇന്ധനവില കുറഞ്ഞാല്‍ നികുതി ലഭിക്കില്ല, പിന്നെ എങ്ങനെ രാജ്യം ഭരിക്കും, ശമ്പളം കൊടുക്കും, റോഡ് പണിയും? അതെ, പണപ്പെരുപ്പം കുറയണം, ഞാന്‍ സമ്മതിക്കുന്നു... എന്നാല്‍ ആളുകള്‍ കഠിനാധ്വാനം ചെയ്യണം. ഞാന്‍ പോലും പുലര്‍ച്ചെ 4 മണിക്ക് ഉണര്‍ന്ന് രാത്രി 10 മണി വരെ ജോലി ചെയ്യുന്നു- ബാബ രാംദേവ് പറഞ്ഞു.

അതേസമയം, പെട്രോള്‍, ഡീസല്‍ വില ബുധനാഴ്ച ലിറ്ററിന് 80 പൈസ വീതം വര്‍ധിച്ചിരുന്നു. ഡല്‍ഹിയില്‍ പെട്രോള്‍ വില ലീറ്ററിന് 100.21 രൂപയില്‍ നിന്ന് 101.01 രൂപയാണ്, അതേസമയം ഡീസല്‍ നിരക്ക് ലിറ്ററിന് 91.47 രൂപയില്‍ നിന്ന് 92.27 രൂപയായി ഉയര്‍ന്നു. ഇന്ധനവില വര്‍ധനവില്‍ പ്രതിപക്ഷത്തിന്റെ രൂക്ഷമായ വിമര്‍ശനമാണ് കേന്ദ്രസര്‍ക്കാരിന് നേരിടേണ്ടി വന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിട്ടും ഇന്ധനവില നിയന്ത്രണത്തിലാക്കാന്‍ മുന്‍ യു പി എ സര്‍ക്കാരിന് കഴിഞ്ഞതായി കോണ്‍ഗ്രസ് ആരോപിച്ചു.

English summary
Yoga guru Ramdev threatening a journalist, who asked him about his comments petrol price
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X