പുതിയ ജനസംഖ്യാ നയം പുറത്തിറക്കി യുപി സർക്കാർ: ലക്ഷ്യം ജനസംഖ്യാ വളർച്ച 2.1 ശതമാനത്തിൽ എത്തിക്കൽ
ലഖ്നൊ: ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് പുതിയ ജനസംഖ്യാ നയം പുറത്തിറത്തി ഉത്തർപ്രദേശ് സർക്കാർ. 2021-2030 വർഷത്തേക്കുള്ള സാമ്പത്തിക നയമാണ് പുറത്തിറത്തിക്കിയിട്ടുള്ളത്. 2026 ഓടെ ജനനനിരക്ക് ആയിരം ജനസംഖ്യയ്ക്ക് 2.1 ആയും 2030 ഓടെ 1.9 ആയും കുറയ്ക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ ജനസംഖ്യാ നയം പുറത്തിറക്കിയിട്ടുള്ളത്. അതേ സമയം സംസ്ഥാനത്തിന്റെ മൊത്തം ജനന നിരക്ക് നിലവിൽ 2.7 ശതമാനമാണ്.
സംസ്ഥാനത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതിന് രണ്ട് കുട്ടികൾ തമ്മിൽ ഒരു വിടവ് ഉണ്ടാകണമെന്നാണ് ഉദ്ഘാടന ചടങ്ങിൽ നയം അനാച്ഛാദനം ചെയ്യുന്നതിനിടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൂണ്ടിക്കാണിക്കുന്നത്. വർദ്ധിച്ചുവരുന്ന ജനസംഖ്യ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിന് തടസ്സമാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഇങ്ങനെ ആദ്യം!! ചരിത്ര നിയോഗം ഇവര്‍ക്ക്... അറിയാം വനിതാ നേട്ടങ്ങള്‍

ജനസംഖ്യയിലെ വളർച്ച ദാരിദ്ര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ എല്ലാ സമുദായങ്ങളും 2021-2030ലെ ജനസംഖ്യാ നയത്തിൽ ശ്രദ്ധചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ജനസംഖ്യാ നിയന്ത്രണ നിയമനിർമ്മാണത്തിനുള്ള കരട് ശനിയാഴ്ചയാണ് പുറത്തിറക്കുന്നത്. നിർദ്ദിഷ്ട നയത്തിലൂടെ, കുടുംബാസൂത്രണ പദ്ധതി പ്രകാരം പുറപ്പെടുവിക്കുന്ന ഗർഭനിരോധന നടപടികൾ ഉറപ്പാക്കാനും ശ്രമിക്കും.
ഇത് രണ്ട്-കുട്ടികൾ നയത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഒരു കുടുംബത്തിൽ രണ്ട് കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ ഇവരെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും സർക്കാർ ജോലികൾക്ക് അപേക്ഷിക്കുന്നതിൽ നിന്നും അല്ലെങ്കിൽ ഏതെങ്കിലും സർക്കാർ സബ്‌സിഡി ലഭിക്കുന്നതിൽ നിന്നും വിലക്കുമെന്നും നയത്തിൽ പറയുന്നു.
കേട്ടറിവിനേക്കാൾ വലുതാണ് മോഹൻലാൽ എന്ന മെഗാസ്റ്റാർ; ലാലേട്ടന്റെ അറിയാക്കഥകൾ
11 മുതൽ 19 വയസ്സുവരെയുള്ള കൗമാരക്കാരുടെ വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം എന്നിവ ഉറപ്പാക്കുന്നതിനും പ്രായമായവരുടെ പരിചരണത്തിനുമായി സമഗ്രമായ ക്രമീകരണങ്ങൾ നടത്തുമെന്നും സർക്കാർ വ്യക്തമാക്കി. നവജാതശിശുക്കൾ, കൌമാരക്കാർ, പ്രായമായവർ എന്നിവരുടെ ഡിജിറ്റൽ ട്രാക്കിംഗിനായി ക്രമീകരണങ്ങൾ ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾക്ക് പുറമേ സ്കൂളുകളിൽ 'ഹെൽത്ത് ക്ലബ്ബുകൾ' രൂപീകരിക്കാനും നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications