ഹിന്ദു പ്രീണനം ലക്ഷ്യമിട്ട് യോഗി ആദിത്യനാഥ്, ഉത്തര്‍പ്രദേശിലെ സന്യാസികള്‍ക്ക് വയോജന പെന്ഷന്
Recommended Video

ലക്നൗ: ലോകസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ യോഗി ആദിത്യനാഥ് ഗവണ്മെന്റ് സന്യാസികള്‍ക്ക് ഗ്രാന്റ് പെന്ഷന് നല്‍കാനൊരുങ്ങുന്നു. ഉത്തര്‍പ്രദേശിലെ 60 വയസു പിന്നിട്ട സന്യാസികള്‍ക്കാണ പെന്ഷന് നല്‍കാനൊരുങ്ങുന്നത്. സംസ്ഥാനത്തെ നിലവിലുള്ള മുതിര്‍ന്ന പൗരന്മാരുടെ പെന്ഷന് പദ്ധതിയില്‍ നിന്നാണ് സന്യാസികള്‍ക്കും പെന്ഷന് നല്‍കുക.
ദാവോസ് സമ്മിറ്റില്‍ പങ്കെടുക്കുന്ന 100 ഇന്ത്യന്‍ സിഇഒമാരില്‍ മുകേഷ് അംബാനിയും, ട്രംപ് പങ്കെടുക്കില്ല
ജനുവരി 30 വരെ പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിച്ച് സന്യാസികളം പെന്ഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് പറയുന്നു. ഇത്തരം ക്യാംപുകള്‍ സന്യാസികള്‍ക്ക് ഉപകാരപ്രദമാകുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നു. പ്രയാഗ് രാജില്‍ കുംഭമേള നടക്കുന്നതിനിടയിലാണ് യോഗി ആദിത്യനാഥിന്റെ ഇത്തരം ഒരു പ്രസ്ഥാവന. ഉത്തര്‍പ്രദേശ് പ്രയാഗ് രാജ് കുംഭമേളയില്‍ ലക്ഷക്കണക്കിന് സന്യാസികളാണ് പങ്കെടുക്കുന്നത്.

മുന്‍വര്‍ഷങ്ങളില്‍ 400 രൂപയായിരുന്നു ഉത്തര്‍പ്രദേശിലെ പെന്ഷന് തുക. യോഗി ആദിത്യനാഥ് അത് 500 ആയി ഉയര്‍ത്തിയിരുന്നു. ദരിദ്രരായ സ്ത്രീകള്‍ക്കും അംഗവൈകല്യം നേരിട്ടവര്‍ക്കും പെന്ഷന് നല്‍കുന്നുണ്ട്. പെന്ഷന് പദ്ധതിയില്‍ ഇതോടെ സന്യാസി സമൂഹവും ഉള്‍പ്പെടും.
ഇതോടെ യോഗി ഹിന്ദു അനുകൂലമായി മാത്രമാണ് ഭരിക്കുന്നതെന്ന പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തി. യോഗി ആദിത്യനാഥിന്റേത് ഹിന്ദു പ്രീണനമാണെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണിതെന്നും സമാജ്വാദി പാര്‍ട്ടി നേതാവും മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പറഞ്ഞു. രാംലീലകളില് രമാനായും ലക്ഷ്മണാനായും അഭിനയിക്കുന്ന അഭിനേതാക്കള്‍ക്കും പെന്ഷന് നല്‍കണമെന്നും അഖിലേഷ് പരിഹസിച്ചു.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications