കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് യോഗി ആദിത്യനാഥ്; നിര്‍മാണം നിയമം അനുസരിച്ച് മാത്രം

Google Oneindia Malayalam News

ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കെ അയോധ്യയും രാമക്ഷേത്ര നിര്‍മ്മാണവും സജീവ ചര്‍ച്ചാ വിഷയമാക്കുകയാണ് ബിജെപി. രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് കഴിഞ്ഞ ദിവസം ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി വ്യക്തമാക്കിയിരുന്നു.

<strong>കര്‍ണാടക നല്‍കുന്ന പാഠം; 2019ല്‍ ബിജെപിയെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി?, കോണ്‍ഗ്രസ്സിന് പ്രതീക്ഷ</strong>കര്‍ണാടക നല്‍കുന്ന പാഠം; 2019ല്‍ ബിജെപിയെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി?, കോണ്‍ഗ്രസ്സിന് പ്രതീക്ഷ

ഇതിന് പിന്നാലെയാണ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്ത് എത്തുന്നത്. ഭരണഘടന തത്വങ്ങള്‍ പാലിച്ചാണ് ക്ഷേത്രനിര്‍മ്മാണം നടത്തുക. രാപ്രതിമയുടെ നിര്‍മ്മാണത്തിനായി രണ്ട് സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ആദിത്യനാഥ് പറഞ്ഞു.

 yogi-

ഇപ്പോള്‍ തന്നെ അയോധ്യയില്‍ ക്ഷേത്രമുണ്ട്. അത് അവിടെ തന്നെ തുടരും. നിയമം അനുസരിച്ച് രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ഫൈസാബാദിന്റെ പേര് മാറ്റി ശ്രീ അയോധ്യയെന്ന പേര് നല്‍കുമെന്ന് ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു.

English summary
Yogi Adityanath may announce Ram statue during grand Ayodhya Diwali celebrations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X