നഗരത്തിന്റെ പേരില്‍ രാഷ്ട്രീയവുമായി യോഗി... അലഹബാദ് ഇനി പ്രയാഗ് രാജ്!! തീരുമാനം കുംഭമേളയ്ക്ക് മുമ്പ്
അലഹബാദിന്റെ പേര് പ്രയാഗ് രാജാക്കുന്നു
ലഖ്‌നൗ: വിവാദ നടപടികള്‍ കൊണ്ട് പേരെടുത്തവരാണ് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍. അലിഖഡിലെ ജിന്നയുടെ ചിത്രം സംബന്ധിച്ച പ്രശ്‌നങ്ങളും ആഗ്രയിലെ അംബേദ്ക്കര്‍ പ്രതിമ മാറ്റാനുള്ള നീക്കവും സര്‍ക്കാരിന്റെ വിവാദ നടപടികളായിരുന്നു. ഇപ്പോഴിതാ അലഹബാദിന്റെ പേര് മാറ്റാനൊരുങ്ങുകയാണ് യോഗി. ഇനി മുതല്‍ പ്രയാഗ് രാജ് എന്നാണ് ഇതിന് പേര്. തീരുമാനം അടുത്ത വര്‍ഷത്തെ കുംഭമേളയ്ക്ക് മുമ്പുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആര്‍എസ്എസിന്റെ ഇടപെടലാണ് ഇപ്പോഴത്തെ പേര് മാറ്റുന്നതിന് പിന്നിലെന്നാണ് സൂചന. നേരത്തെ തന്നെ അലഹബാദിന്റെ പേര് മാറ്റണമെന്ന് ബിജെപി ദേശീയ തലത്തില്‍ ആവശ്യപ്പെടുന്ന കാര്യമാണ്.

്അതേസമയം അലഹബാദിന്റെ പേര് മാറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. സര്‍ക്കാര്‍ തലത്തില്‍ ഈ തീരുമാനമെടുത്തെന്നും നല്ലൊരു ദിവസം നോക്കി പ്രഖ്യാപനമുണ്ടാകുമെന്നും മൗര്യ വ്യക്തമാക്കി. അലഹബാദ് പ്രയാഗിന് പേര് കേട്ട സ്ഥലമാണെന്ന് ബിജെപി പറയുന്നു. മൂന്നു സുപ്രധാന നദികള്‍ വന്ന് ചേരുന്നത് ഇവിടെയാണ്. ഗംഗ, യമുന, സരസ്വതി നദികളുടെ കൂടിച്ചേരല്‍ സ്ഥലമാണിത്. അതുകൊണ്ട് ഇവ വന്നുചേരുന്ന സ്ഥലത്തിന്റെ പേരാണ് നഗരത്തിന് വേണ്ടത്. അതുകൊണ്ടാണ് പേര് മാറ്റാന്‍ തീരുമാനിച്ചതെന്ന് മൗര്യ പറഞ്ഞു.
12 വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന കുംഭമേള ശുഭദിനമാണ്. ഇതിന് മുമ്പ് തന്നെ ഈ പ്രഖ്യാപനം നടത്താനാണ് സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നതെന്ന് മൗര്യ സൂചിപ്പിച്ചു. നേരത്തെ നിരവധി സന്ന്യാസിമാരും ആര്‍എസ്എസ് പ്രമുഖരും നഗരത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് യോഗി ആദിത്യനാഥിനെ കണ്ടിരുന്നു. ജനുവരി 15നാണ് കുംഭമേള നടക്കുക. അതേസമയം ഈ നീക്കം ഹിന്ദു പ്രീണനമാണെന്ന് ഇപ്പോഴേ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. നഗരം ഒരുപാട് കാലങ്ങളായി ഈ പേരിലാണ് അറിയപ്പെടുന്നത്. ബിജെപി അധികാരത്തിലെത്തിയതോടെ ഇക്കാര്യത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും വിമര്‍ശനമുണ്ട്.












Click it and Unblock the Notifications