രാജ്യത്തെ ഒന്നിപ്പിക്കുന്നത് ഹിന്ദിയാണ്.... പൊതുഭാഷയെ പിന്തുണച്ച് യോഗി, വിമര്‍ശകര്‍ക്ക് മറുപടി!!
ദില്ലി: ഹിന്ദിയെ പൊതുഭാഷയാക്കാനുള്ള അമിത് ഷായുടെ ആഹ്വാനത്തെ പിന്തുണച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദി രാജ്യത്തെ ഒന്നിപ്പിക്കുന്ന ഭാഷയാണെന്ന് യോഗി പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് ഹിന്ദി സഹായിക്കും. ഹിന്ദി പ്രാദേശിക ഭാഷയ്ക്കൊപ്പം പ്രോത്സാഹിപ്പിക്കപ്പെട്ടാല് അത് ഗംഭീരമാകും. തമിഴ്നാട് സ്വദേശിക്ക് ദില്ലിയില്‍ ജോലി ചെയ്യാന്‍ അവകാശമില്ലേ? അവര്‍ക്ക് ലഖ്നൗവിലോ ഭോപ്പാലിലോ ജോലി ചെയ്യാം. ഹിന്ദി പഠിച്ചാല്‍ അവര്‍ക്ക് നിരവധി ഓപ്ഷനുകള്‍ ജോലി കാര്യങ്ങളില്‍ ഉണ്ടാവുമെന്നും ആദിത്യനാഥ് പറയുന്നു.

ഹിന്ദി നിരവധി പ്രാദേശിക ഭാഷകള്‍ക്കൊപ്പം ദേശീയ ഭാഷയായി നിലനില്‍ക്കുന്നുണ്ടെന്നും ആദിത്യനാഥ് ചൂണ്ടിക്കാട്ടി. നമ്മളുടെ മാതൃഭാഷയെയും, രാജ്യത്തെ പ്രതിനിധീകരിക്കുന്ന എന്തിനെയും ബഹുമാനിക്കുക എന്നത് നമ്മുടെ കടമയാണ്. ഇംഗ്ലീഷിന് പുറമേ മറ്റെതെങ്കിലുമൊരു പ്രാദേശിക ഭാഷ ഉപയോഗിക്കാമെന്ന് കോടതികള്‍ തീരുമാനിക്കണം. തമിഴ്നാട്ടില്‍ തമിഴിനൊപ്പം ഇംഗ്ലീഷും പഠിക്കുന്നുണ്ട്. കേരളത്തിലാണെങ്കില്‍ ഇത് മലയാളമാണ്. ഇതുപോലെ ഹിന്ദിയും ഇംഗ്ലീഷുമെന്ന രീതിയാക്കണമെന്നും ആദിത്യനാഥ് പറഞ്ഞു.
മഹാത്മാഗാന്ധി പറഞ്ഞത് ഹിന്ദി നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യമാണെന്നാണ്. അത് നന്നായിരിക്കും. അതിനെ പ്രോത്സാപ്പിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് ആദിത്യനാഥ് പറഞ്ഞു. അതേസമയം അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വന്‍ പ്രതിഷേധം നടക്കുകയാണ്. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ നീക്കമാണ് ഇതിന് പിന്നിലുള്ളതെന്ന് ഡിഎംകെ അടക്കമുള്ള കക്ഷികള്‍ ആരോപിച്ചിരുന്നു.
പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി അമിത് ഷാ രംഗത്തെത്തിയിരുന്നു. പ്രാദേശിക ഭാഷയ്ക്ക് മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഹിന്ദി രണ്ടാം ഭാഷയായി പഠിക്കണമെന്നാണ് പറഞ്ഞത്. ഞാന്‍ ഹിന്ദി സംസാരിക്കാത്ത സംസ്ഥാനത്ത് നിന്നാണ് വരുന്നത്. ചിലര്‍ രാഷ്ട്രീയം കളിക്കാനാണ് ശ്രമിക്കുന്നത്. അത് അവരുടെ തീരുമാനമാണ്. പക്ഷേ ഞാന്‍ പറഞ്ഞത് എന്താണെന്ന് അവര്‍ കൃത്യമായി കേള്‍ക്കണമെന്നും അമിത് ഷാ പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications