കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാമനജയന്തി ആശംസിച്ച് ഒരു മുഖ്യമന്ത്രി... കനത്തില്‍ ഒഎംകെവി പൊങ്കാലയിട്ട് മല്ലൂസ്, പച്ചത്തെറിവിളിയും

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ലഖ്‌നൗ: കഴിഞ്ഞ ഓണക്കാലത്തിനായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വാമന ജയന്തി ആശംസിച്ച് മലയാളികളുടെ പൊങ്കാല ഏറ്റുവാങ്ങിയത്. എന്നാല്‍ ഇത്തവണ അത്തരത്തിലൊരു സാഹസത്തിന് അമിത് ഷാ തയ്യാറായില്ല, ഓണം തന്നെ ആശംസിച്ചു.

എന്നാല്‍ ബിജെപിയുടെ ഭാവി പ്രധാനമന്ത്രി എന്ന് പറഞ്ഞ് കൊണ്ടാടുന്ന ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനാണ് ഇത്തവണ മലയാളികളുടെ പൊങ്കാല ഏറ്റുവാങ്ങാനുള്ള യോഗം ഉണ്ടായത്.

എല്ലാവര്‍ക്കും വാമന ജയന്തി ആശംസിച്ചുകൊണ്ടായിരുന്നു യോഗിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കുറ്റം പറയരുതല്ലോ... മല്ലൂസിന്റെ പൊങ്കാല ഏറ്റുവാങ്ങിയിട്ടാണോ എന്തോ, ഒടുവില്‍ ഓണാശംസയുടെ ഫേസ്ബുക്ക് പോസ്റ്റും വന്നു!!!

അന്ന് അമിത് ഷാ

അന്ന് അമിത് ഷാ

കഴിഞ്ഞ ഓണക്കാലത്ത് ഏറെ വിവാദം ഉണ്ടായ സംഭവം ആയിരുന്നു അമിത് ഷായുടെ വാമന ജയന്തി ആശംസ. അതിനെ പിന്തുണച്ച് കേരളത്തിലെ ബിജെപിക്കാര്‍ കൂടിയെത്തിയപ്പോള്‍ വിവാദം ശരിക്കും പുകയുകയായിരുന്നു. അന്നും അമിതാ ഷാ ഒടുവില്‍ ഓണാശംസ പ്രത്യേകം നേരുകയും ചെയ്തു.

ഇത്തവണ യോഗി

ഇത്തവണ യോഗി

അന്ന് അമിത് ഷാ ആയിരുന്നെങ്കില്‍ ഇത്തവണ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് താരം. എല്ലാവര്‍ക്കും നേര്‍ന്നത് വാമന ജയന്തി.

സെപ്തംബര്‍ 3 ന്

സെപ്തംബര്‍ 3 ന്

ഉത്രാടം നാളില്‍ ആയിരുന്നു യോഗിയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്. വാമനന്‍ മഹാമബലിയെ ചിവിട്ടിത്താഴ്ത്തുന്നതിന്റെ ചിത്രം സഹിതം ആയിരുന്നു ആശംസ.

പച്ചത്തെറിവിളി

പച്ചത്തെറിവിളി

യോഗിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ മലയാളികളുടെ വക പൊങ്കാലയാണ്. പച്ചത്തെറി തന്നെയാണ് പലരും എഴുതി വച്ചിരിക്കുന്നത്.

 ഒഎംകെവി ഇല്ലാതെ

ഒഎംകെവി ഇല്ലാതെ

ഒഎംകെവി ആണപ്പോ ഇപ്പോഴത്തെ തെറിവിളി ട്രെന്‍ഡ്. അതും ഇഷ്ടം പോലെയുണ്ട് യോഗി ആദിത്യനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ.

അമിത് ഷായെ കണ്ട് പഠിക്കാന്‍

അമിത് ഷായെ കണ്ട് പഠിക്കാന്‍

കഴിഞ്ഞ തവണ വാമന ജയന്തി ആശംസിച്ച അമിത് ഷാ ഇത്തവണ എന്താണ് ചെയ്തിട്ടുള്ളത് എന്ന് നോക്കി പഠിക്കാന്‍ ആണ് വേറെ ഒരു ഉപദേശം. അമിത് ഷാ ഇത്തവണ എന്തായാലും വാമന ജയന്തി ആശംസിച്ചിട്ടില്ല.

സംഘികളുടെ സവര്‍ണബുദ്ധി

സംഘികളുടെ സവര്‍ണബുദ്ധി

വാമനനെ എടുത്തുകൊണ്ടുവന്ന മലയാളികളുടെ തലയില്‍ വച്ചു തരുന്ന സംഘികളുടെ സവര്‍ണ ബുദ്ധിയാണ് ഇതിന് പിന്നില്‍ എന്ന് ആക്ഷേപിക്കുന്നവരും ഉണ്ട്.

ഓട് വാമനാ...

ഓട് വാമനാ...

ഓട് വാമനാ കണ്ടം വഴി എന്ന് മാറ്റി വിളിക്കുന്നവരും ഉണ്ട് യോഗി ആദിത്യനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ. അതേ സമയം പച്ചത്തെറി മലയാളത്തില്‍ എഴുതി, ഇംഗ്ലീഷില്‍ യോഗിയെ പ്രശംസിച്ച് പൊട്ടിച്ചിരിക്കുന്നവരും ഉണ്ട്.

ഒടുവില്‍ ഓണാശംസ

ഒടുവില്‍ ഓണാശംസ

എന്തായാലും ഒടുവില്‍ തിരുവോണം ദിനത്തില്‍ യോഗി ആദിത്യനാഥ് ഓണാശംസകള്‍ തന്നെ നേര്‍ന്നു. അതിന് പിന്നില്‍ മലയാളികളില്‍ നിന്ന് കിട്ടിയ പൊങ്കാലയാണോ എന്ന് മാത്രം വ്യക്തമല്ല.

ഇതായിരുന്നു ആ പോസ്റ്റ്

ഇതായിരുന്നു വാമനജയന്തി ആശംസിച്ച് യോഗി ആദിത്യനാഥ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ്.

English summary
Yogi Adityanath wished Vamana Jayanthi on his Facebook page, Mallu Ponkala!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X