മഹാസഖ്യത്തെ പരിഹസിച്ച് ബിജെപി..... അഴിമതിക്കാരും അവസരവാദികളും ഒന്നായെന്ന് യോഗി!!
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മഹാസഖ്യത്തെ പരിഹസിച്ച് ബിജെപി. അഴിമതിക്കാരും അവസരവാദികളും ബിജെപിയെ വീഴ്ത്താനായി ഒന്നിച്ചിരിക്കുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ജാതി ഭ്രാന്തന്‍മാരും അഴിമതിക്കാരുമാണ് അവര്‍. മായാവതിക്കും അഖിലേഷ് യാദവിനും നല്ല ഭരണമോ വികസനമോ ആവശ്യമില്ല. അവര്‍ക്ക് അധികാരം മാത്രമാണ് ആവശ്യം. ജനങ്ങള്‍ക്ക് എല്ലാം അറിയാം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അവിശുദ്ധ സഖ്യത്തിന് ജനം അര്‍ഹിച്ച മറുപടി നല്‍കുമെന്നും യോഗി വ്യക്തമാക്കി. നേരത്തെ മോദിയെ വീഴ്ത്തുക എന്നത് മാത്രമാണ് പ്രതിപക്ഷ ഐക്യത്തിന്റെ ലക്ഷ്യമെന്ന് അമിത് ഷായും പറഞ്ഞിരുന്നു.

ഏതൊക്കെ പാര്‍ട്ടികള്‍ വന്നാലും ബിജെപി വമ്പന്‍ ജയം 2019ല്‍ നേടും. 2014നേക്കാള്‍ വലിയ വിജയമായിരിക്കും ബിജെപി നേടാന്‍ പോകുന്നതെന്നും യോഗി പറഞ്ഞു. പരസ്പര ഇഷ്ടമില്ലാത്തവരാണ് ഇപ്പോള്‍ ഒന്നായിരിക്കുന്നത്. അതിന് ആയുസ്സില്ല. സംസ്ഥാനത്തും രാജ്യത്തും അരാജകത്വം ഉണ്ടാക്കാനാണ് അവരുടെ ശ്രമം. അതിന് ബിജെപി അനുവദിക്കില്ലെന്നും യോഗി പറഞ്ഞു. അതേസമയം ബിജെപിയുടെ ദേശീയ നേതാക്കളെല്ലാം സഖ്യത്തെ തള്ളുന്ന നിലപാടാണ് സ്വീകരിച്ചത്. അധികാരത്തിന് വേണ്ടി മാത്രമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ യുപിയില്‍ ഈ സഖ്യം വന്‍ നേട്ടമുണ്ടാക്കുമെന്നാണഅ വ്യക്തമാകുന്നത്.












Click it and Unblock the Notifications