Get Updates
Get notified of breaking news, exclusive insights, and must-see stories!

പിൻവാങ്ങി യോഗി സർക്കാർ, ഡോ. കഫീല്‍ ഖാന് എതിരെയുളള പുനരന്വേഷണം പിന്‍വലിച്ചതായി കോടതിയിൽ

ലഖ്‌നൗ: ഡോക്ടര്‍ കഫീല്‍ ഖാന് എതിരെയുളള പുനരന്വേഷണം പിന്‍വലിച്ചതായി അലഹാബാദ് ഹൈക്കോടതിയെ അറിയിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ ശിശുമരണവുമായി ബന്ധപ്പെട്ട് ആയിരുന്നു ഡോ. കഫീല്‍ ഖാന് എതിരെ അന്വേഷണം നടത്തിയത്. ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിദഗ്ധന്‍ ആയിരുന്നു ഡോ. കഫീല്‍ ഖാന്‍.

കഴിഞ്ഞ നാല് വര്‍ഷമായി കഫീല്‍ ഖാന്‍ സസ്‌പെന്‍ഷനിലാണ്. 2020 ഫെബ്രുവരി 24ന് ആണ് അച്ചടക്ക സമിതി കഫീല്‍ ഖാന് എതിരെ പുനരന്വേഷണത്തിന് ഉത്തരവിട്ടത്. ഓക്‌സിജന്‍ ക്ഷാമം കാരണം 2017 ഓഗസ്റ്റ് 22ന് ബിആര്‍ഡി ആശുപത്രിയില്‍ 60 നവജാത ശിശുക്കള്‍ മരണപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ അനാസ്ഥയും അഴിമതിയും ആരോപിച്ച് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തിരുന്നു. 9 മാസം കഫീല്‍ ഖാന്‍ ജയിലില്‍ കഴിഞ്ഞു.

പിന്നീട് ഹൈക്കോടതി കഫീല്‍ ഖാനെ കുറ്റവിമുക്തനാക്കിയിരുന്നു. കോടതി കുറ്റവിമുക്തനാക്കിയതിന് പതിനൊന്ന് മാസങ്ങള്‍ക്ക് ശേഷമാണ് കഫീല്‍ ഖാന് എതിരെ പുനരന്വേഷണത്തിന് അച്ചടക്ക സമിതി ഉത്തരവിട്ടത്. അന്വേഷണ കമ്മീഷന് തെററായ വിവരങ്ങള്‍ നല്‍കി എന്ന് ആരോപിച്ചായിരുന്നു നീക്കം. നാല് വര്‍ഷത്തിലധികമായി കഫീല്‍ ഖാനെ സസ്‌പെന്‍ഡ് ചെയ്തതിന് എന്ത് ന്യായമുണ്ടെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചിരുന്നു. ഇതിന് പിറകെ ആണ് പുനരന്വേഷണം പിന്‍വലിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.

ആദ്യ അന്വേഷണത്തില്‍ റിപ്പോര്‍ട്ട് കഫീല്‍ ഖാന് അനുകൂലമായിരുന്നു. കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഓക്‌സിജന്‍ എത്തിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളെ അടക്കം റിപ്പോര്‍ട്ടില്‍ പ്രശംസിച്ചിരുന്നു. എന്നാല്‍ ഇത് അഴിമതി ആണെന്നാണ് യോഗി സര്‍ക്കാരിന്റെ ആരോപണം. തന്നെ സസ്‌പെന്‍ഡ് ചെയ്തതിനും പുനരന്വേഷണത്തിനും എതിരെയാണ് കഫീല്‍ ഖാന്‍ കോടതിയെ സമീപിച്ചത്.

ബ്രോ ഡാഡിക്ക് ഇടവേള: തെലുങ്ക് താരത്തിന്‍റെ വീട്ടില്‍ അതിഥികളായി എത്തി മോഹന്‍ലാലും നടി മീനയും

കിടുക്കാച്ചി ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഞ്ജുവാര്യര്‍; ഇപ്പോള്‍ എത്ര പ്രായം തോന്നും?

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+