കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം ലീഗ് വൈറസാണെന്ന് യോഗി.....രാജ്യത്തെ വിഭജിക്കുന്നവര്‍ക്കൊപ്പമാണ് രാഹുലെന്ന് സ്മൃതി ഇറാനി

Google Oneindia Malayalam News

Recommended Video

cmsvideo
കോണ്‍ഗ്രസ് ജയിച്ചാല്‍ വൈറസ് പടരും എന്ന് യോഗി | Oneindia Malayalam

ബുലന്ധ്‌ഷെഹര്‍: രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുന്ന സാഹചര്യത്തില്‍ മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്ലീം ലീഗ് വൈറശാണെന്നും, കോണ്‍ഗ്രസിന് വൈറസ് ബാധയേറ്റിട്ടുണ്ടെന്നും യോഗി പറഞ്ഞു. മുസ്ലീം ലീഗ് എന്ന വൈറസിനാല്‍ നമ്മുടെ രാജ്യം ഒരിക്കല്‍ വിഭജിക്കപ്പെട്ടതാണ്. ഇപ്പോള്‍ കോണ്‍ഗ്രസിന് ഈ വൈറസ് ഏറ്റിട്ടുണ്ട്. അതിനാല്‍ എല്ലാവരും സൂക്ഷിക്കണം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ ഈ വൈറസ് രാജ്യമാേെകാ പടരുമെന്നും യോഗി പറഞ്ഞു.

1

അതേസമയം വയനാട്ടില്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഉത്തരേന്ത്യയില്‍ അദ്ദേഹത്തിനുള്ള മുസ്ലീം പിന്തുണയായി കാണിക്കാനാണ് ബിജെപിയുടെ തീരുമാനം. രാഹുല്‍ കേരളത്തിലേക്ക് ഒളിച്ചോടിയെന്നും, അമേഠിയില്‍ പരാജയം ഉറപ്പായത് കൊണ്ടാണ് ഈ തീരുമാനമെന്നും യോഗി പരിഹസിച്ചു. ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായ മണ്ഡലത്തിലാണ് രാഹുല്‍ മത്സരിക്കുന്നതെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആരോപിച്ചിരുന്നു.

അമേഠിയില്‍ രാഹുലിന്റെ എതിരാളിയായ സ്മൃതി ഇറാനിയും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാഹുല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത് കണ്ടിരുന്നു. അദ്ദേഹം രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവരുമായി സഖ്യമുണ്ടാി നമ്മുടെ മതത്തെ അപമാനിക്കുകയാണ്. ഇത് അമേഠിയിലെ ജനങ്ങള്‍ പൊറുക്കില്ലെന്നും, രാഹുലിനെയും കോണ്‍ഗ്രസിനെയും എന്നെന്നേക്കുമായി അവര്‍ പരാജയപ്പെടുത്തുമെന്നും സ്മൃതി ഇറാനി പറഞ്ഞു.

യോഗിയുടെ ആരോപണത്തെ മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി തള്ളിക്കളഞ്ഞു. ഇതൊക്കെ പറയുമ്പോള്‍ അവര്‍ പലരും മറക്കുകയാണ്. ഞങ്ങള്‍ വളരെ കാലമായി യുഡിഎഫിന്റെയും യുപിഎയുടെയും ഭാഗമായി പ്രവര്‍ത്തിക്കുന്ന മതേതര പാര്‍ട്ടിയാണ്. അങ്ങനെയൊരു പാര്‍ട്ടിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാനാവില്ല. യുപിയില്‍ ഇരിക്കുന്ന യോഗിക്ക് ഇതൊന്നും അറിയില്ല. പറയുന്നതൊക്കെ അദ്ദേഹത്തെ തിരിഞ്ഞു കൊത്തുകയും ചെയ്യും. ബിജെപി സഖ്യമുണ്ടാക്കിയ പാര്‍ട്ടികള്‍ ഏതൊക്കെയാണെന്ന് പരിശോധിച്ച് ഇക്കാര്യം വിലയിരുത്താം. തമിഴ്‌നാട്ടിലും കശ്മീരിലുമൊക്കെ ഉണ്ടായിരുന്ന സഖ്യത്തില്‍ പച്ചക്കൊടിയുള്ള പാര്‍ട്ടുണ്ടായിരുന്നു. അപ്പോള്‍ പച്ചക്കൊടിയുടെ കാര്യമൊക്കെ സൂക്ഷിച്ച് പറഞ്ഞാല്‍ മതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വയനാട് ലോക്സഭ തിരഞ്ഞെടുപ്പ് ഫലം

286 സീറ്റുകളുമായി കേന്ദ്രത്തിൽ മോദി സർക്കാർ! യുപിഎയ്ക്ക് വൻ തിരിച്ചടി, പുതിയ പ്രവചനമിങ്ങനെ!286 സീറ്റുകളുമായി കേന്ദ്രത്തിൽ മോദി സർക്കാർ! യുപിഎയ്ക്ക് വൻ തിരിച്ചടി, പുതിയ പ്രവചനമിങ്ങനെ!

English summary
yogi says muslim league is a virus kunjalikkutty hits back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X