ഒരുമിനിറ്റ് മാത്രമുള്ള ഡാന്‍സ്... ഷാരൂഖിന് നിത അംബാനി നല്‍കിയ പ്രതിഫലം എത്രയെന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും!!
മുംബൈ: ദിവസങ്ങള്‍ക്ക് മുന്‍പാണ് നിത അംബാനിയുടെ ഉടമസ്ഥതയിലുള്ള കള്‍ച്ചറല്‍ സെന്റര്‍ മുംബൈയില്‍ ഉദ്ഘാടനം ചെയ്തത്. വര്‍ണാഭമായ ചടങ്ങില്‍ ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും കുടുംബസമേതമാണ് എത്തിയിരുന്നത്. ഇതിന്റെ വീഡിയോ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആണ്. വലിയ ആര്‍ഭാടമായ ചടങ്ങായിരുന്നു നിത മുകേഷ് അംബനി അംബാനി കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടനത്തിനായി ഒരുക്കിയിരുന്നത്.
രണ്ട് ദിവസത്തോളം നീണ്ട് നില്‍ക്കുന്നതായിരുന്നു ഉദ്ഘാടന ചടങ്ങ്. രണ്‍വീര്‍ സിംഗ്, വരുണ്‍ ധവാന്‍ തുടങ്ങി നിരവധി താരങ്ങള്‍ ആണ് ചടങ്ങില്‍ ഡാന്‍സുമായി എത്തിയിരുന്നത്. ഇതിനിടയില്‍ എല്ലാവര്‍ക്കും സര്‍പ്രൈസ് ആയത് ഷാരൂഖ് ഖാന്റെ പ്രകടനമായിരുന്നു. ബോളിവുഡിനാകെ ഏറെ നാളത്തെ ഇടവേളക്ക് ശേഷം സൂപ്പര്‍ഹിറ്റ് സമ്മാനിച്ച തന്റെ ഏറ്റവും പുതിയ സിനിമയായ പത്താനിലെ ഗാനത്തിനാണ് ഷാരൂഖ് ഖാന്‍ ചുവടുവെച്ചത്.

പത്താനിലെ ജൂമേ ജോ പത്താന്‍ എന്ന ടൈറ്റില്‍ സോംഗ് ആണ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഷാരൂഖ് ഖാന്‍ വേദിയില്‍ അവതരിപ്പിച്ചത്. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരേയും പ്രേക്ഷകരേയും എല്ലാം ഒരുപോലെ ത്രസിപ്പിക്കുന്ന പ്രകടനമായിരുന്നു ഷാരൂഖ് ഖാന്‍ നടത്തിയത്. ഷാരൂഖ് ഖാന് കൂട്ടിന് രണ്‍വീര്‍ സിംഗും വരുണ്‍ ധവാനും ഉണ്ടായിരുന്നു. കാണികളെല്ലാം കൈയടികളോടെയാണ് ഷാരൂഖ് ഖാന്റെ പ്രകടനത്തെ ഏറ്റെടുത്തത്.
എന്നാല്‍ വെറും ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഡാന്‍സ് പ്രകടനത്തിനായി ഷാരൂഖ് ഖാന് നിത അംബാനി നല്‍കിയ തുകയാണ് ഇപ്പോള്‍ എല്ലാവരേയും അമ്പരപ്പിക്കുന്നത്. 10 കോടി രൂപയാണ് ഷാരൂഖ് ഖാന്‍ ഈ ഡാന്‍സ് പ്രകടനത്തിനായി വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോടിക്കണക്കിന് രൂപ ചെലവിട്ടാണ് അംബാനി കുടുംബം ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത് എന്ന് നേരത്തെ തന്നെ പുറത്തായിരുന്നു.
അതേസമയം കേവലം ഒരു മിനിറ്റ് നേരത്തെ പ്രകടനത്തിനായി ഇത്രയും വലിയ തുക നല്‍കുന്നതാണ് എല്ലാവരേയും അതിശയിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് താരസുന്ദരി ഐശ്വര്യ റായ് ഒരു പരസ്യചിത്രത്തിനായി 10 കോടി രൂപ വാങ്ങിയതും വലിയ ചര്‍ച്ചയായിരുന്നു. അതേസമയം നിത അംബാനി കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടന ചടങ്ങിന് ഹോളിവുഡ് മുതല്‍ ബോളിവുഡ് വരെയുള്ള സെലിബ്രിറ്റികളും വ്യവസായികളും മറ്റ് പ്രമുഖ വ്യക്തികളും പങ്കെടുത്തിരുന്നു.
Vastu Tips For Clock: ക്ലോക്കിലെ ബാറ്ററി തീര്‍ന്നോ..? മുട്ടന്‍പണി വരുന്നുണ്ട്
ഇന്ത്യയിലെ ഏറ്റവും ആധുനികവും ലോകോത്തരവുമായ സാംസ്‌കാരിക കേന്ദ്രമായിരിക്കും നിതാ മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍ എന്നാണ് അധികൃതര്‍ പറയുന്നത്. സംഗീതം, നാടകം, ഫൈന്‍ ആര്‍ട്സ്, കരകൗശലവസ്തുക്കള്‍ എന്നിവ പ്രദര്‍ശിപ്പിക്കാനും അത് ആസ്വദിക്കാനുമുള്ള അവസരം ഇവിടെ ഒരുക്കും. കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഇവിടെ സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്.












Click it and Unblock the Notifications