ബിജെപിയുടെ പാര്‍ട്ടി ഓഫീസിൽ വനിതാ പ്രവര്‍ത്തകയ്ക്ക് പീഡനമെന്ന് ആരോപണം, ആയുധമാക്കി കോണ്‍ഗ്രസ്
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ വനിതാ പ്രവര്‍ത്തക ബിജെപിയുടെ പാര്‍ട്ടി ഓഫീസ് ലൈബ്രറിയില്‍ ലൈംഗിക പീഡനത്തിന് ഇരയായതായി ആരോപണം. ഭോപ്പാലിലെ നാനാജി ദേശ്മുഖ് ലൈബ്രറിയില്‍ വെച്ചാണ് പീഡനം നടന്നത്. ഇവര്‍ ആരോപണങ്ങളുമായി വീഡിയോ പുറത്തുവിട്ടത് ബിജെപിക്ക് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും ഈ വീഡിയോ വൈറലായിരിക്കുകയാണ്. താനൊരു ചെറിയ പട്ടണത്തില്‍ നിന്നാണ് വന്നതെന്നും, പാര്‍ട്ടിയെ അറിയുന്നതിനും മനസ്സിലാക്കുന്നതിനും 18 മണിക്കൂറോളം ബിജെപി ഓഫീസുകളില്‍ ചെലവിടാറുണ്ടെന്നും ഇവര്‍ പറഞ്ഞു.

ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നാനാജി ദേശ്മുഖ് ലൈബ്രറിയില്‍ താന്‍ വലിയൊരു സമയം തന്നെ ചെലവിടാറുണ്ടായിരുന്നു. പാര്‍ട്ടിയുടെ ആശയങ്ങള്‍ മനസ്സിലാക്കുക കൂടിയായിരുന്നു ലക്ഷ്യം. കഴിഞ്ഞ കുറച്ച് മാസങ്ങളായി, പക്ഷേ ഞാന്‍ കടുത്ത പീഡനങ്ങള്‍ക്കാണ് ഇരയാവുന്നത്. ലൈബ്രറിയിലെ മുതിര്‍ന്ന വ്യക്തി എന്നെ പീഡിപ്പിച്ചു. പലതവണ എന്നെ അയാള്‍ വീട്ടിലേക്ക് വരാന്‍ നിര്‍ബന്ധിച്ചു. എന്റെ ബൈക്കില്‍ അയാളെ വീട്ടില്‍ കൊണ്ടുവിടാന്‍ പലതവണ ആവശ്യപ്പെട്ടെന്നും യുവതി പറഞ്ഞു. ഇതാണ് ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
അതേസമയം ഈ യുവതി മാത്രമല്ല, ഇവരുടെ സുഹൃത്തും ഇതേ വ്യക്തിക്കെതിരെ പീഡനത്തിന് പരാതി നല്‍കിയിട്ടുണ്ട്. യുവതിയുടെ സുഹൃത്തിനെ ഇയാള്‍ സ്ഥിരം ഫോണില്‍ വിളിച്ച് ശല്യം ചെയ്യാറുണ്ടായിരുന്നു. ഒടുവില്‍ ഇവര്‍ ഇയാളുടെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. തന്നെ സഹായിക്കുന്നതിന് പകരം ലൈബ്രറിയുടെ ഇന്‍ ചാര്‍ജ് തന്റെ ബാഗ് പുറത്തേക്ക് എറിഞ്ഞെന്നും, ഇപ്പോള്‍ ലൈബ്രറിയിലേക്ക് പ്രവേശനം പോലുമില്ലെന്നും യുവതി വ്യക്തമാക്കി. ബിജെപിയുടെ ദേശീയ-സംസ്ഥാന നേതാക്കളോടും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനോടും മാര്‍ച്ച് പന്ത്രണ്ടിലെയും മാര്‍ച്ച് പതിനഞ്ചിലെയും വീഡിയോകള്‍ പരിശോധിക്കാന്‍ ഈ യുവതി ആവശ്യപ്പെട്ടിട്ടുണ്ട്.
തിരിച്ചടിച്ച് ഇന്ത്യ ഒപ്പമെത്തി, ഇനി ഫൈനല്‍; ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി20 ചിത്രങ്ങള്‍ കാണാം
Recommended Video
ബിജെപിയുടെ ഒരു പാര്‍ട്ടി പ്രവര്ത്തകന് സ്ഥിരമായി ഇവരെ ശല്യം ചെയ്യുന്നതായും പിന്തുടരാറുള്ളതായും യുവതി പരാതിപ്പെട്ടിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് ഈ വിഷയത്തില്‍ ബിജെപിക്കെതിരെ രംഗത്തെത്തി. രണ്ട് പെണ്‍കുട്ടികളുടെയും മൊഴി പോലീസ് രേഖപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സലുജ പറഞ്ഞു. അന്വേഷിച്ച് നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഓഫീസില്‍ മാത്രമാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നത്. അവിടെ സ്ത്രീകള്‍ എത്രത്തോളം സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി പറയണമെന്നും സലൂജ ആവശ്യപ്പെട്ടു.
ഗ്ലാമറിന്റെ അങ്ങേയറ്റം, പായല്‍ രാജ്പുത് വേറെ ലെവല്‍, വൈറലായ ചിത്രങ്ങള്‍ കാണാം
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം












Click it and Unblock the Notifications