യുവതിയുടെ തലവെട്ടി സഹോദരനും അമ്മയും സെല്‍ഫിയെടുത്തു; ഭര്‍ത്താവ് ഓടി രക്ഷപ്പെട്ടു
മുംബൈ: 19കാരിയുടെ തല വെട്ടിയെടുത്ത് സഹോദരന്. 17കാരനായ സഹോദരനെ സഹായിച്ച് അമ്മ. ഇരുവരും വെട്ടിയെടുത്ത തലയുമായി മൊബൈലില്‍ സെല്‍ഫിയെടുത്തുവെന്നും പോലീസ്. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് നടുക്കുന്ന സംഭവം. യുവതിയുടെ ഭര്‍ത്താവ് സംഭവ സമയം വീട്ടിലുണ്ടായിരുന്നു. സഹോദരന് ആക്രമിക്കാന്‍ ശ്രമിച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവത്രെ. ദുരഭിമാന കൊലയാണ് നടന്നതെന്ന് പോലീസ് പറയുന്നു.

യുവതി ഗര്‍ഭിണിയായിരുന്നു. തല വെട്ടിയെടുത്ത സഹോദരന് മുകളിലേക്ക് എറിഞ്ഞു. പിന്നീട് തല അയല്‍വാസികളെ കാണിക്കുകയും ചെയ്തു. സഹോദരനെ പിന്തുണച്ച് അമ്മയും കൂടെയുണ്ടായിരുന്നു. പിന്നീട് പോലീസില്‍ കീഴടങ്ങുകയാണ് ചെയ്തത്. കീര്‍ത്തി തോറെ എന്ന യുവതിയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. കഴിഞ്ഞ ജൂണിലാണ് യുവതി പ്രണയിച്ച യുവാവിനൊപ്പം ഒളിച്ചോടിയത്. പിന്നീട് ഭര്‍ത്താവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞാഴ്ച യുവതിയെ അമ്മ ഫോണില്‍ വിളിച്ചു. കാണാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. ഞായറാഴ്ചയാണ് മകനെയും കൂട്ടി അമ്മ യുവതിയുടെ വീട്ടിലെത്തിയത്.
യുവതിയുടെ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നു. അദ്ദേഹം മറ്റൊരു മുറിയിലായിരുന്നു. യുവതി അമ്മ വരുന്നു എന്നറിഞ്ഞ് മധുര പലഹാരങ്ങള്‍ തയ്യാറാക്കിയിരുന്നു. യുവതി ചായ ഉണ്ടാക്കുന്നതിനിടെ പിന്നില്‍ നിന്ന് സഹോദരന് ആക്രമിക്കുകയായിരുന്നുവത്രെ. മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് സഹോദര് ആക്രമിച്ചത്. യുവതിയുടെ കാല് പിടിച്ചുകൊടുത്ത് അമ്മ സഹോദരനെ സഹായിച്ചു. പിന്നീടാണ് തലവെട്ടിയെടുത്തതെന്നും പോലീസ് പറയുന്നു. തലയുമായി സഹോദരന് അയല്‍വാസികളുടെ മുന്നിലെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.
സന്തോഷം നിറച്ച് നൈല ഉഷ; പ്രിയ നടിയുടെ രസകരമായ ചിത്രങ്ങള്‍
വിര്ഗാവ് പോലീസ് സ്റ്റേഷനിലെത്തി സഹോദരന് പിന്നീട് കീഴടങ്ങി. ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഫോണില്‍ ബന്ധം സ്ഥാപിച്ച ഉടനെ അമ്മ ഒരു തവണ യുവതിയെ കാണാന്‍ വന്നിരുന്നു. അന്ന് തിരിച്ചുപോയ അമ്മ മകനെ കൂട്ടിയാണ് ഞായറാഴ്ച എത്തിയത്. ഭര്‍ത്താവിന്റെ അമ്മയ്ക്കൊപ്പം പാടത്ത് ജോലിയിലായിരുന്നു യുവതി. അമ്മയും സഹോദരനും എത്തി എന്നറിഞ്ഞ യുവതി വേഗമെത്തി ചായയുണ്ടാക്കുകയായിരുന്നുവെന്നും ഈ വേളയിലാണ് ആക്രമിച്ചതെന്നും വൈജപൂര് പോലീസ് ഓഫീസര്‍ കൈലാഷ് പ്രജാപതി പറഞ്ഞു.
യുവതിയുടെ ഭര്‍ത്താവ് അസുഖ ബാധിതനാണ്. ഇയാള്‍ ഈ സമയം വീട്ടിലെ മറ്റൊരു മുറിയില്‍ കിടക്കുകയായിരുന്നു. യുവതി കരയുന്നത് കേട്ടാണ് ഭര്‍ത്താവ് ഓടി അടുക്കളയിലെത്തിയത്. യുവതിയുടെ സഹോദരന് ഭര്‍ത്താവിനെതിരെ തിരഞ്ഞു. ഭര്‍ത്താവ് ഓടിയതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും പോലീസ് പറയുന്നു. അക്രമി മൈനറായതിനാല്‍ ജുവനൈല്‍ നിയമ പ്രകാരമായിരിക്കും നടപടികള്‍ സ്വീകരിക്കുക.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications