പത്താന്‍ റിലീസ്; തിയേറ്റര്‍ ഉടമകളെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
ദില്ലി: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ പുതിയ ചിത്രം പത്താന്റെ റിലീസുമായി ബന്ധപ്പെട്ട് തിയേറ്റര്‍ ഉടമകളെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. അഹമ്മദാബാദ് സൈബര്‍ ക്രൈം പോലീസ് 33കാരനെയാണ് അറസ്റ്റ് ചെയ്തത്.
ഷാരൂഖ് ചിത്രം തിയേറ്റററില്‍ റിലീസ് ചെയ്യരുതെന്നു, അങ്ങനെ ചെയ്താല്‍ പ്രത്യാഘാതങ്ങളുണ്ടാവുമെന്നുമാണ് ഇയാള്‍ തിയേറ്റര്‍ ഉടമകളെ ഭീഷണിപ്പെടുത്തിയത്. സണ്ണി ഷാ എന്ന തൗജിയാണ് അറസ്റ്റിലായത്.

അടുത്തിടെ ഇയാള്‍ ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ഇതില്‍ പത്താന്‍ തിയേറ്റര്‍ റിലീസ് ചെയ്യരുതെന്ന് തിയേറ്റര്‍ ഉടമകളെ ഭീഷണിപ്പെടുത്തിയിരുന്നു.
അതേസമയം പ്രതിയുടെ പരാമര്‍ശങ്ങള്‍ വര്‍ഗീയ കലാപത്തിന് വഴിയൊരുക്കുന്നതാണെന്ന് പോലീസ് പറയുന്നു. ഗുജറാത്തിലെ നിരവധി ദിനപത്രങ്ങളില്‍ ഇയാളുടെ പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിച്ച് വന്നിരുന്നു.
പത്താന്‍ റിലീസ് ചെയ്യുന്ന തിയേറ്ററുകള്‍ കത്തിക്കുമെന്നായിരുന്നു ഭീഷണി. മാധ്യമങ്ങളിലൂടെയാണ് പോലീസ് ഇക്കാര്യങ്ങള്‍ അറിഞ്ഞത്. തുടര്‍ന്ന് ഷായെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ കര്‍ണി സേനയിലെ അംഗമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Hair Care:താരന്‍ പ്രശ്‌നക്കാരനാണോ? ഇതുണ്ടെങ്കില്‍ ഒന്നും പേടിക്കേണ്ട; നിഷ്പ്രയാസം മാറ്റാം
ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. അതില്‍ നിന്ന് ഭീഷണി മുഴക്കിയ വീഡിയോ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications